Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ വിട്ട് രോഹിത് സിഎസ്‌കെയിലേക്ക്! റായുഡു പറഞ്ഞത് സംഭവിക്കുമോ? പ്രതികരിച്ച് ഭാജി

ഐപിഎല്ലിന്റെ 17ാം സീസണിനു ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്ന ഒരു അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ ദിവസം മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു നടത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മ 2025ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ക്യാപ്റ്റനായി വന്നേക്കുമെന്നും അതു കാണാന്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു റായുഡുവിന്റെ വാക്കുകള്‍.

മുംബൈ ടീമിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ശേഷം കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കായി കളിച്ച് വിരമിച്ച താരം കൂടിയാണ് അദ്ദേഹം. റായുഡുവിന്റെ ഈ അഭിപ്രായപ്രകടനം സിഎസ്‌കെ ആരാധകരെ വലിയ ആവേശത്തിലാക്കുകയും ചെയ്തിരുന്നു.

DHONI- ROHIT

ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മറ്റൊരു മുന്‍ മുംബൈ, സിഎസ്‌കെ താരവും ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. ഹിന്ദുസ്ഥാന്‍ ടൈംസുമായി സംസാരിക്കവെയാണ് രോഹിത്തിന്റെ സര്‍പ്രൈസ് കൂടുമാറ്റവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളോടു ഭാജി പ്രതികരിച്ചത്.

ഐപിഎല്ലില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ നായകനല്ലാതെ ആദ്യമായി ഒരു സീസണ്‍ ഇത്തവണ കളിക്കാന്‍ തയ്യാറെടുക്കുകയാണ് രോഹിത്. 2013 സീസണിന്റെ പകുതി മുതല്‍ മുംബൈയെ നയിച്ചത് ഹിറ്റ്മാനായിരുന്നു. പക്ഷെ ഇത്തവണ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലാണ് മുംബൈയിറങ്ങുക. കഴിഞ്ഞ ലേലത്തിനു തൊട്ടുമുമ്പായിരുന്നു രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയ മുംബൈ പകരം ഹാര്‍ദിക്കിനെ നായകസ്ഥാനമേല്‍പ്പിച്ചത്.

ഇതു ആരാധകര്‍ക്കു മാത്രമല്ല രോഹിത്തിനും ടീമിലെ സീനിയര്‍ താരങ്ങള്‍ക്കും വലിയ ഷോക്ക് കൂടിയായിരുന്നു. മുംബൈയുമായുണ്ടായിരുന്ന പഴയ ബന്ധത്തില്‍ വിള്ളല്‍ വീണു കഴിഞ്ഞ രോഹിത് നടക്കാനിരിക്കുന്ന സീസണിനു ശേഷം മുംബൈയില്‍ നിന്നും പടിയിറങ്ങാനൊരുങ്ങുകയാണ്.

ന്യൂസ് 24നു നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിത്തിന്റെ സിഎസ്‌കെയിലേക്കുള്ള സര്‍പ്രൈസ് കൂടുമാറ്റത്തെക്കുറിച്ച് റായുഡു സംസാരിച്ചത്. ഭാവിയില്‍ രോഹിത് സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. മുംബൈ ഇന്ത്യന്‍സിനായി ദീര്‍ഘകാലം അദ്ദേഹം കളിച്ചു കഴിഞ്ഞു.

ഇനി സിഎസ്‌കെയ്ക്കു വേണ്ടിയും കളിക്കുകയും അവിടെയും കിരീടം നേടുകയും ചെയ്താല്‍ അതു നന്നായിരിക്കും. സിഎസ്‌കെയുടെ നായകസ്ഥാനം ഏറ്റെടുക്കണമോയെന്നു തീരുമാനിക്കണ്ടത് രോഹിത്താണ്. ഇത്തരമൊരു സുപ്രധാന തീരുമാനമെടുക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും റായുഡു അഭിപ്രായപ്പെട്ടിരുന്നു.

ROHIT SHARMA

42 കാരനായ ഇതിഹാസ വിക്കറ്റ് കീപ്പറും നായകനുമായ എംഎസ് ധോണിക്കു ഇതു കരിയറിലെ അവസാനത്തെ സീസണായിരിക്കും. 2025ല്‍ കൂടി അദ്ദേഹം കളിക്കാനുള്ള സാധ്യത തീരെ കുറവുമാണ്. ഈ കാരണത്താല്‍ തന്നെ അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ പുതിയൊരു നായകനെ സിഎസ്‌കെയ്ക്കു ആവശ്യമാണ്.

നിലവില്‍ ഈ റോള്‍ ഏല്‍പ്പിക്കാന്‍ രോഹിത്തിനോളം വിശ്വസ്തനായ മറ്റൊരു താരമില്ല. അതുകൊണ്ടു തന്നെ മുംബൈ ഒഴിവാക്കിയാല്‍ 2025ലൈ മെഗാ ലേലത്തില്‍ അദ്ദേഹത്തിനായി സിഎസ്‌കെ രംഗത്തിറങ്ങുമെന്നുറപ്പാണ്. 2025ല്‍ സിഎസ്‌കെ എന്തായിരിക്കും ചെയ്യുകയെന്നു തനിക്കു അറിയില്ലെന്നാണ് രോഹിത്തിന്റെ കൂടുമാറ്റത്തെക്കുറിച്ച് ഹര്‍ഭജന്‍ പ്രതികരിച്ചത്.

സിഎസ്‌കെ മെഗാ ലേലത്തില്‍ നടത്താന്‍ പോവുന്ന നീക്കത്തെക്കുറിച്ച് എനിക്കു യഥാര്‍ഥത്തില്‍ ഒന്നുമറിയില്ല. ഐപിഎല്‍ ലേലം എല്ലായ്‌പ്പോഴും വളരെയധികം പ്രവചനാതീതമാണ്. ലേലത്തിന്റെ ടേബിളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നു കൃത്യമായി മനസ്സിലാക്കാന്‍ തനിക്കു ഇപ്പോഴും സാധിച്ചിട്ടില്ലെന്നും ഭാജി വ്യക്തമാക്കി. ലെജന്റ്‌സ് ക്രിക്കറ്റ് ട്രോഫിയുടെ ഭാഗമായി ശ്രീലങ്കയിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story first published: Wednesday, March 13, 2024, 14:26 [IST]
Other articles published on Mar 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+