Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റിഷഭ് പന്ത് വരുന്ന സീസണ്‍ കളിക്കുമോ? ഫിറ്റ്‌നസ് വീണ്ടെടുത്തോ? സിഇഒ പറയുന്നു

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കാന്‍ പോവുകയാണ്. മിനി താരലേലം പൂര്‍ത്തിയായതിനാല്‍ ഇനി പടയൊരുക്കത്തിന്റെ സമയമാണ്. പല ടീമുകളും പരിശീലന ക്യാംപുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലുള്ളതാണ് ടീമുകള്‍ക്ക് മുന്നില്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഇത്തവണ എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന തിരിച്ചുവരവ് റിഷഭ് പന്തിന്റേതാണ്.

കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് അവസാന ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന റിഷഭ് വരുന്ന സീസണില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സജീവമായിട്ടുള്ളത്. ഇപ്പോഴിതാ വരുന്ന സീസണില്‍ റിഷഭ് പന്ത് ഐപിഎല്‍ കളിക്കുമോയെന്നത് സംബന്ധിച്ച് നിര്‍ണ്ണായ വിവരം നല്‍കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമയായ ജിഎംആര്‍ കമ്പനിയുടെ സിഇഒ. റിഷഭ് പന്ത് കളിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

എഎന്‍ ഐയോട് സംസാരിക്കവെയാണ് കമ്പനി സിഇഒ ഇക്കാര്യം പറഞ്ഞത്. 'റിഷഭ് വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ട്. ഇപ്പോള്‍ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ അവന്‍ കളിക്കുമെന്നാണ് വിശ്വസിക്കുന്നത്' എന്നാണ് കമ്പനി സിഇഒ പറയുന്നത്. റിഷഭ് കളിച്ചാല്‍ ഡല്‍ഹിക്കത് വലിയ കരുത്താവും. റിഷഭിന്റെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണറാണ് നയിക്കുന്നത്. വരുന്ന സീസണില്‍ റിഷഭ് തിരിച്ചുവന്നാലും വാര്‍ണര്‍ തന്നെയാവും നായകനാവാന്‍ സാധ്യത.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിനൊപ്പം ബംഗളൂരുവില്‍ റിഷഭ് പരിശീലനം നടത്തിയിരുന്നു. വലിയ ഇടവേളക്ക് ശേഷം ഇറങ്ങുന്ന റിഷഭിന്റെ ഫിറ്റ്‌നസ് മെച്ചപ്പെട്ടാലും ഫോം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. റിഷഭ് ഫോമിലേക്കെത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്ന് പറയാം. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുന്നു. അതിന് മുമ്പ് റിഷഭ് ഫോമും ഫിറ്റ്‌നസും വീണ്ടെടുത്താല്‍ ഇന്ത്യക്കത് ഗുണം ചെയ്യും.

rishabh pant

എന്നാല്‍ റിഷഭിന്റെ കാര്യത്തില്‍ ഡല്‍ഹി ടീം മാനേജ്‌മെന്റ് വേഗം കാട്ടിയാലും ഇന്ത്യ ഇതിന് തയ്യാറാവില്ല. കാരണം റിഷഭ് ഇന്ത്യക്ക് വലിയ പ്രാധാന്യമുള്ള താരമാണ്. ആവശ്യത്തിന് വിശ്രമം നല്‍കി പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താതെ ഇന്ത്യ റിഷഭിനെ കളത്തിലിറക്കാന്‍ സമ്മതിച്ചേക്കില്ല. പൂര്‍ണ്ണമായും ഫിറ്റ്‌നസിലേക്കെത്താതെ റിഷഭ് കളിക്കാനിറങ്ങുകയും വീണ്ടും പരിക്കേല്‍ക്കുകയും ചെയ്താല്‍ അത് പ്രതികൂലമായി ബാധിച്ചേക്കും.

ഈ സാഹചര്യത്തില്‍ റിഷഭിന്റെ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കി ഇന്ത്യയും ഡല്‍ഹി ക്യാപിറ്റല്‍സും മുന്നോട്ട് പോകാനാണ് സാധ്യത. റിഷഭിനെപ്പോലൊരു മികച്ച ബാറ്റ്‌സ്മാന്റെ അഭാവം നിലവില്‍ ഡല്‍ഹിയിലുണ്ട്. അവസാന സീസണില്‍ ഡല്‍ഹി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഡല്‍ഹിയെ സംബന്ധിച്ച് അത്യാവശ്യ കാര്യമാണ്. എന്നാല്‍ വരുന്ന സീസണിലും ടീമിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

റിഷഭ് പന്ത് ഐപിഎല്‍ കളിക്കുകയും ഫോമിലേക്കെത്തുകയും ചെയ്താല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ ടി20 ലോകകപ്പില്‍ ആരാവണം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. റിഷഭ് ഫോമിലേക്കെത്തിയാല്‍ ഈ ചോദ്യം അപ്രസക്തമാവും. ഫോം തെളിയിച്ചാല്‍ റിഷഭിനായി ഇന്ത്യ സീറ്റ് നല്‍കുമെന്നുറപ്പാണ്. എന്നാല്‍ താരത്തെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

അനായാസം ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമായിരുന്നു റിഷഭ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിച്ചിരുന്ന താരം വളരെ മെയ്‌വഴക്കമുള്ളവരില്‍ ഒരാളുമാണ്. എന്നാല്‍ പരിക്കിന് ശേഷം മടങ്ങിവരുമ്പോള്‍ റിഷഭിന് പഴയ മെയ് വഴക്കമുണ്ടാവാന്‍ സാധ്യത കുറവാണ്. ഇത് താരത്തിന്റെ പ്രകടനത്തേയും ബാധിച്ചേക്കും. എന്തായാലും റിഷഭിന് വരുന്ന ഐപിഎല്ലില്‍ കളിക്കാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, January 20, 2024, 11:36 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+