For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 6,6,4,6,6, റാഷിദ് ഖാന്റെ ഓവറില്‍ വെടിക്കെട്ട്; ജാക്‌സന്റെ സെഞ്ച്വറി കണ്ണുതള്ളിക്കും

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി ആര്‍സിബി തുടര്‍ ജയം നേടിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ 9 വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 200 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 24 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വില്‍ ജാക്‌സിന്റെ (100*) വെടിക്കെട്ട് സെഞ്ച്വറിയും വിരാട് കോലിയുടെ (70) ഫിഫ്റ്റിയുമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്.

വില്‍ ജാക്‌സന്റെ വെടിക്കെട്ട് ബാറ്റിങ് എല്ലാവരുടേയും കണ്ണുതള്ളിക്കുകയാണ്. പതിയെ തുടങ്ങിയ ജാക്‌സ് പിന്നീട് കത്തിക്കയറുകയായിരുന്നു. 41 പന്തില്‍ 5 ഫോറും 10 സിക്‌സുമാണ് വില്‍ ജാക്‌സ് നേടിയത്. 243 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചാണ് ജാക്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി.

ഇതില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത് ജാക്‌സ് റാഷിദ് ഖാനെ നേരിട്ടതാണ്. 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 72 റണ്‍സായിരുന്നു ജാക്‌സന്റെ സമ്പാദ്യം. 16ാം ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാന്റെ ആദ്യ പന്ത് വിരാട് കോലി സിംഗിളെടുത്ത് നല്‍കി.

തൊട്ടടുത്ത 2 പന്തുകള്‍ വില്‍ ജാക്‌സ് സിക്‌സര്‍ പറത്തി. നാലാം പന്തില്‍ ബൗണ്ടറി നേടിയപ്പോള്‍ അഞ്ചും ആറും പന്തുകള്‍ സിക്‌സര്‍ പറത്തിയാണ് ജാക്‌സ് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടിയത്. 28 റണ്‍സാണ് ജാക്‌സ് റാഷിദിന്റെ ഓവറില്‍ നേടിയത്.

ഈ സീസണിന് തൊട്ടുമുമ്പ് റാഷിദിന് പരിക്കേറ്റിരുന്നു. ഇത്തവണ കളിക്കുന്നുണ്ടെങ്കിലും മികച്ച ഫിറ്റ്‌നസ് താരത്തിനുണ്ടെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

വില്‍ ജാക്‌സിന്റെ വരവ് ആര്‍സിബിക്ക് പുതിയ ഊര്‍ജം നല്‍കിയിരിക്കുകയാണ്. 41 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. ഇതോടെ വേഗത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന ടീമെന്ന റെക്കോഡിലേക്കും ആര്‍സിബിക്കെത്താനായി.

ആര്‍സിബിയുടെ ബൗളര്‍മാര്‍ മെച്ചപ്പെട്ടതാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറുന്നത്. 10 മത്സരത്തില്‍ നിന്ന് ടീമിന്റെ മൂന്നാമത്തെ ജയമാണിത്. നിലവില്‍ അവസാന സ്ഥാനത്തുള്ള ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുന്ന ജയമാണിത്.

will jacks virat kohli

ഇനിയുള്ള എല്ലാ മത്സരങ്ങളും ആര്‍സിബിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 200 റണ്‍സെടുത്തപ്പോള്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. കാരണം അഹമ്മദാബാദിലെ പിച്ചില്‍ ഇത്രയും വലിയ ടോട്ടല്‍ മറികടക്കുക എളുപ്പമല്ല. എന്നാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ആര്‍സിബി വമ്പന്‍ ജയം നേടിയത് വില്‍ ജാക്‌സന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ്.

വിരാട് കോലിയും മിന്നല്‍ പ്രകടനം നടത്തി. 44 പന്തില്‍ പുറത്താവാതെ 70 റണ്‍സാണ് വിരാട് കോലി നേടിയത്. 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് കോലി കത്തിക്കയറിയത്. 159.09 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ തകര്‍പ്പന്‍ പ്രകടനം. ഈ സീസണില്‍ കോലി 500 റണ്‍സ് മറികടന്നു. ഐപിഎല്ലില്‍ ഇത് ഏഴാം തവണയാണ് കോലി ഒരു സീസണില്‍ 500ലധികം റണ്‍സ് നേടുന്നത്. ഇത്തവണയും വമ്പന്‍ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പില്‍ മുന്നിട്ട് നില്‍ക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ട്.

ആര്‍സിബിയുടെ പേസ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുഹമ്മദ് സിറാജ് 34 റണ്‍സിന് 1 വിക്കറ്റ് നേടിയപ്പോള്‍ യഷ് ദയാല്‍ 34 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ 28 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്വപ്‌നില്‍ സിങ് 23 റണ്‍സ് വഴങ്ങി 1 വിക്കറ്റും വീഴ്ത്തി.

മികച്ച പ്ലേയിങ് 11ല്‍ സൃഷ്ടിക്കാന്‍ ആര്‍സിബിക്ക് ഇപ്പോഴാണ് സാധിച്ചത്. നായകന്‍ ഫഫ് ഡുപ്ലെസിസിന്റെ നീക്കങ്ങളെല്ലാം ഫലം കണ്ടത് ഇപ്പോഴാണെന്ന് പറയാം. എന്തായാലും ആര്‍സിബിക്ക് പ്ലേ ഓഫിലേക്കെത്തുക കടുപ്പമായിരിക്കും.

Story first published: Sunday, April 28, 2024, 19:32 [IST]
Other articles published on Apr 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+