IPL 2024: ചഹാലിനെ ചതിച്ചു? ധനശ്രീ വര്‍മക്കെതിരേ 'പൊങ്കാല', പുതിയ ചിത്രം വിവാദത്തില്‍
ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരിലൊരാളാണ് യുസ് വേന്ദ്ര ചഹാല്‍. ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും പരിമിത ഓവറില്‍ ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനങ്ങളോടെ കൈയടി നേടാന്‍ ചഹാലിന് സാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ചഹാലുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ചഹാലുള്ളത്. മുന്‍ ആര്‍സിബി താരമായ ചഹാല്‍ ഐപിഎല്ലിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്.
യുസ് വേന്ദ്ര ചഹാലിന്റെ ഭാര്യ ധനശ്രീ വര്‍മ സാമൂഹ്യ മാധ്യമത്തിലെ താരവും മോഡലുമാണ്. അതുകൊണ്ടുതന്നെ നിരവധി ആരാധകരും ധനശ്രീക്കുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന്റെ പേരില്‍ ധനശ്രീ വര്‍മക്കെതിരേ ട്രോളുകള്‍ നിറയുകയാണ്. ചഹാലിനെ ചതിച്ചുവെന്നും വഞ്ചിക്കുകയാണെന്നുമൊക്കെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ധനശ്രീ തന്റെ കൊറിയോഗ്രാഫറിനോടൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ധനശ്രീയെ കൊറിയോഗ്രാഫറായ പ്രതിക് ഉത്തീകര്‍ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനം ധനശ്രീക്കെതിരേ ഉയരുകയാണ്. ധനശ്രീ ചഹാലിന് ചുവപ്പുകാര്‍ഡ് നല്‍കിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ചഹാലിനെ ഓര്‍ത്ത് സങ്കടമുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. ചഹാലിനെ ഇന്ത്യന്‍ ടീമില്‍ തഴഞ്ഞതോടെ ധനശ്രീ ചതിക്കുകയാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരിലൊരാളാണ് ചഹാലാണ്. എന്നാല്‍ ഇതുവരെ ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ പൂര്‍ണ്ണമായും തഴയപ്പെട്ട ചഹാലിനെ കേന്ദ്ര കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക ചഹാലിനെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. ഐപിഎല്ലിലും അധികം വൈകാതെ ചഹാല്‍ ഒതുക്കപ്പെടാന്‍ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ധനശ്രീ ചഹാലിനെ വഞ്ചിക്കുകയാണെന്നാണ് ആരാധക പക്ഷം. ചഹാലിനെ ഓര്‍ത്ത് നിരാശയും സങ്കടമുണ്ടെന്നും പലരും പ്രതികരിക്കുന്നു. എന്നാല്‍ ധനശ്രീയെ ഒരു സ്ത്രീപോലും വിമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും ആരാധകര്‍ ആരോപിക്കുന്നു. ഇത്തരമൊരു ചിത്രം ഏതൊരു ഭര്‍ത്താവിനേയും വേദനിപ്പിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ധനശ്രീയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അതേ സമയം ഇത് ധനശ്രീയുടേയും ചഹാലിന്റേയും വ്യക്തിപരമായ കാര്യമാണെന്നും ആരാധകര്‍ നടത്തുന്നത് അനാവശ്യ കടന്നുകയറ്റമാണെന്നും ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നു. ധനശ്രീ വലിയ ആരാധക പിന്തുണയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. പല പ്രമുഖരുമായും സൗഹൃദമുണ്ടാവും. ഇതിനെ തെറ്റായി വ്യാഖാനിക്കുന്നതാണ് പ്രശ്‌നമെന്നും ചഹാലിനില്ലാത്ത പ്രശ്‌നം ചില ആരാധകര്‍ക്കുണ്ടെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
നിലവില്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് ചഹാല്‍. അവസാന സീസണില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ചഹാല്‍ നടത്തിയത്. ഇത്തവണയും ഗംഭീര പ്രകടനത്തോടെ രാജസ്ഥാന്റെ കുന്തമുനയാവാന്‍ ചഹാലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ചഹാല്‍ പ്രതിസന്ധിയിലായപ്പോഴെല്ലാം പിന്തുണയുമായി ധനശ്രീയെത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ആര്‍സിബി ചഹാലിനെ ഒഴിവാക്കിയപ്പോള്‍ ധനശ്രീ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോഴും പിന്തുണയുമായി ധനശ്രീ രംഗത്തെത്തിയിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. റീല്‍സ് വീഡിയോയില്‍ ധനശ്രീക്കൊപ്പം നിരവധി തവണ ചഹാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയിക്കാന്‍ വലിയ താല്‍പര്യമുള്ള താരമാണ് ചഹാല്‍. അങ്ങനെയാണ് ധനശ്രീയുമായി പരിചയപ്പെടുന്നതും ഇത് പ്രണയമായി മാറുന്നതും.
നേരത്തെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനൊപ്പവും ചഹാല്‍ റീല്‍സ് വീഡിയോസ് ചെയ്തിരുന്നു. എന്തായാലും ധനശ്രീയുടെ പുതിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് വഴി തുറന്നിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications