Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അത് നോബോള്‍ തന്നെ, എന്തുകൊണ്ട് നിഷേധിച്ചു? ആര്‍സിബി ഫാന്‍സ് കട്ടകലിപ്പില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 197 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ആര്‍സിബിക്കായി ഫഫ് ഡുപ്ലെസിസ് (61) രജത് പാട്ടീധാര്‍ (50), ദിനേഷ് കാര്‍ത്തിക് (53*) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ഭേദപ്പെട്ട ടീം ടോട്ടല്‍ത്തന്നെ പടുത്തുയര്‍ത്താന്‍ ആര്‍സിബിക്ക് സാധിച്ചു.

എന്നാല്‍ ആര്‍സിബിയുടെ ബാറ്റിങ്ങിന് പിന്നാലെ നോബോള്‍ വിവാദം പുകയുകയാണ്. ദിനേഷ് കാര്‍ത്തിക് ബാറ്റു ചെയ്യവെയാണ് വിവാദത്തിന് കാരണമായ നോബോള്‍ ഉണ്ടായിരിക്കുന്നത്. അവസാന ഓവറിലെ രണ്ടാം പന്ത് ആകാശ് മധ് വാള്‍ ഹൈ ഫുള്‍ട്ടോസാണ് എറിഞ്ഞത്. കാര്‍ത്തിക് ഷോട്ട് കളിച്ചെങ്കിലും അത് നോബോള്‍ വിളിക്കുമെന്ന് കരുതി. എന്നാല്‍ അംപയര്‍ അത് നോബോള്‍ അനുവദിച്ചില്ല. ഇതോടെ കാര്‍ത്തിക് റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചു.

എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനക്ക് ശേഷവും അംപയറുടെ കോള്‍ ശരിയാണെന്നാണ് വിധി വന്നത്. റിവ്യൂവില്‍ അത് നോബോളാണെന്ന് തോന്നിച്ചെങ്കിലും തേര്‍ഡ് അംപയറുടെ വിചിത്രമായ ഗ്രാഫ് പ്രകാരം അത് നോബോളല്ലാതെ മാറുകയായിരുന്നു. തേര്‍ഡ് അംപയറുടെ ഗ്രാഫ് പ്രകാരം 1 മീറ്റര്‍ ഉയരമാണ് നോബോള്‍ വിളിക്കുന്നത്. 0.99 മീറ്ററാണ് കാര്‍ത്തിക് നോബോള്‍ ആരോപിച്ച പന്തിന്റെ ഉയരം. .1 മീറ്ററിനാണ് കാര്‍ത്തികിന് നോബോള്‍ നിഷേധിച്ചത്.

ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. തേര്‍ഡ് അംപയറുടെ തീരുമാനം സംശയമുണ്ടാക്കുന്നതാണെന്നും വിധി സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ആരാധകരുടെ ആരോപണം. കാര്‍ത്തികിന്റെ വയറിനെക്കാളും ഉയരത്തിലാണ് പന്ത് വന്നത്. എന്നിട്ടും നോബോള്‍ അനുവദിക്കാത്തതിന് കാരണം എന്താണെന്നാണ് ആരാധകരുടെ ചോദ്യം. അംപയര്‍ നിധിന്‍ മേനോനായിരുന്നു തീരുമാനം വിധിക്കുമ്പോള്‍ ഓണ്‍ഫീല്‍ഡ് അംപയറായി ഉണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ നിധിനെതിരേയും വലിയ വിമര്‍ശനം ഉയരുന്നു. എന്തായാലും നോബോള്‍ വിവാദം സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിക്കയറുന്നുണ്ട്. എന്തായാലും നോബോള്‍ അനുവദിക്കാത്തതിന്റെ ദേഷ്യം ഈ ഓവറില്‍ തീര്‍ക്കാന്‍ കാര്‍ത്തികിന് സാധിച്ചു. തുടര്‍ച്ചയായി രണ്ട് സിക്‌സും ഒരു ഫോറുമാണ് മധ് വാളിനെതിരേ കാര്‍ത്തിക് നേടിയത്. ആറാമനായി ബാറ്റു ചെയ്യാനെത്തിയ കാര്‍ത്തിക് 23 പന്തില്‍ പുറത്താവാതെ 53 റണ്‍സാണ് നേടിയത്.

5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കാര്‍ത്തിക് കത്തിക്കയറിയത്. 230.40 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ് 40 പന്തില്‍ 61 റണ്‍സാണ് നേടിയത്. 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ഡുപ്ലെസിസിന്റെ പ്രകടനം. രജത് പാട്ടീധാറും ആര്‍സിബി നിരയില്‍ തിളങ്ങി. 26 പന്ത് നേരിട്ട് 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് രജത് പാട്ടീധാര്‍ കസറിയത്. മുംബൈക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുമായി തിളങ്ങി.

dinesh karthik

നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ആദ്യം ബാറ്റു ചെയ്യുന്ന ടീമിനെക്കാള്‍ രണ്ടാമത് ബാറ്റു ചെയ്യുന്നവര്‍ക്കാണ് മുംബൈയില്‍ കൂടുതല്‍ ശോഭിക്കാനാവുക. പിച്ചിലെ മഞ്ഞുവീഴ്ച്ചയാണ് ഇതിന് കാരണം. ടോസ് നേടി രണ്ടാമത് ബാറ്റ് ചെയ്യാനുള്ള മുംബൈ നായകന്റെ തീരുമാനം മത്സരത്തില്‍ നിര്‍ണ്ണായകമായെന്ന് പറയാം.

പ്ലേയിങ് 11- മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (wc), രോഹിത് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷിഫേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോയിറ്റ്‌സി, ആകാശ് മദ്‌വാള്‍

ആര്‍സിബി- ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, വില്‍ ജാക്‌സ്, ദിനേഷ് കാര്‍ത്തിക് (wc), മഹിപാല്‍ ലോംറോര്‍, റീസെ ടോപ്ലി, വിജയകുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

Story first published: Thursday, April 11, 2024, 22:54 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+