For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ബാറ്റ് തട്ടിയത് പാഡില്‍, അംപയര്‍ക്ക് കണ്ണില്ലേ? കാര്‍ത്തികിനെ രക്ഷിച്ചു! വന്‍ ചതി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എലിമിനേറ്റര്‍ പോരാട്ടം പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനമല്ല ആര്‍സിബി പുറത്തെടുക്കുന്നത്. ഇപ്പോഴിതാ മത്സരത്തിലെ തേര്‍ഡ് അംപയറുടെ തീരുമാനം വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ദിനേഷ് കാര്‍ത്തികിന്റെ എല്‍ബി ഡബ്ല്യുവിനെ ചൊല്ലിയാണ് വിവാദം പുകയുന്നത്.

ആര്‍സിബി ബാറ്റിങ്ങിന്റെ 15ാം ഓവറിലാണ് സംഭവം. രജത് പാട്ടീധാറിനെ പുറത്താക്കിയതിന് പിന്നാലെ കാര്‍ത്തിക് ക്രീസിലേക്കെത്തി. ആവേശ് ഖാന്റെ പന്ത് സ്വിങ് ചെയ്ത് സ്റ്റംപിലേക്കെത്തിയപ്പോള്‍ കാര്‍ത്തികിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ബാറ്റിലുരസാതെ പന്ത് പാഡിലടിച്ചതും രാജസ്ഥാന്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍ ഇത് ഔട്ട് വിളിച്ചതോടെ കാര്‍ത്തികും ഔട്ടാണെന്നുറപ്പിച്ച് മടങ്ങാനൊരുങ്ങി. എന്നാല്‍ മഹിപാല്‍ ലോംറോര്‍ തടുത്ത് റിവ്യൂവിന് നിര്‍ബന്ധിച്ചതോടെ കാര്‍ത്തിക് റിവ്യൂവിന് കൊടുത്തു.

തേര്‍ഡ് അംപയര്‍ അനില്‍ ചൗധരിയുടെ പരിശോധനയില്‍ പന്ത് ബാറ്റിലുരസിയെന്നാണ് കണ്ടെത്തിയത്. ഇതോടെ ഔട്ട് നോട്ടൗട്ടാവുകയും ചെയ്തു. എന്നാല്‍ തേര്‍ഡ് അംപയറുടെ തെറ്റായ നിരീക്ഷണമായിരുന്നു ഇതെന്ന് പറയാം. കാര്‍ത്തികിന്റെ ബാറ്റിലായിരുന്നില്ല പന്ത് കൊണ്ടത്. ബാറ്റ് പാഡിലാണ് തട്ടിയത്. എന്നാല്‍ തേര്‍ഡ് അംപയറായ അനില്‍ ചൗധരി കാര്‍ത്തിക് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. ആര്‍ക്കും വിശ്വസിക്കാനാവാത്ത തീരുമാനമായിരുന്നു ഇത്.

നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡ് അംപയറോട് സംസാരിച്ച് വിശദീകരണം തേടിയപ്പോള്‍ ഡഗൗട്ടില്‍ നിന്ന് ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര തേര്‍ഡ് അംപയര്‍മാരോടും വിശദീകരണം ആരാഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെല്ലാം തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും അംപയറുടെ തീരുമാനം അന്തിമമായതിനാല്‍ ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നില്‍ക്കേണ്ടി വന്നു. ഇത്രയും നിര്‍ണ്ണായകമായ മത്സരത്തിലാണ് അംപയര്‍ ഇത്തരമൊരു ചതി ചെയ്തത്.

avesh khan

ഈ സീസണില്‍ ഇതാദ്യമായല്ല രാജസ്ഥാനെ പ്രതിരോധത്തിലാക്കുന്ന വിധി തേര്‍ഡ് അംപയര്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം അംപയര്‍ക്കെതിരേ ഉയര്‍ത്തുകയാണ്. ആര്‍സിബിയെ ജയിപ്പിക്കാന്‍ അംപയര്‍ പണം വാങ്ങിയിട്ടുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിവ്യൂവില്‍ പന്ത് തട്ടുന്നത് ബാറ്റിലല്ല പാഡിലാണെന്ന് വ്യക്തമാണ്. കമന്റേറ്റര്‍ സുനില്‍ ഗവാസ്‌ക്കറടക്കം ഇത് ചൂണ്ടിക്കാട്ടിയെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ടല്ലെന്ന് വിധിയെഴുതുകയായിരുന്നു.

രജത് പാട്ടീധാര്‍ പുറത്തായ തൊട്ടടുത്ത പന്തിലാണ് ഈ സംഭവം. അതുകൊണ്ടുതന്നെ ആര്‍സിബിയുടെ സ്‌കോറിനെ പിടിച്ചുകെട്ടാവുന്ന വിക്കറ്റായിരുന്നു ഇത്. പക്ഷെ അംപയറുടെ തീരുമാനം ആര്‍സിബിക്ക് അനുകൂലമായി നില്‍ക്കുകയായിരുന്നു. കാര്‍ത്തികിന് പോലും അത്ഭുതമായിപ്പോയ തീരുമാനമായിരുന്നു അംപയറുടേത്. മത്സരത്തിന്റെ ഫലം മാറ്റിയെഴുതിയ തീരുമാനമാണിതെന്ന് പറയാം. അംപയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ സീസണിലുടെനീളം വലിയ വിവാദമായിരുന്നു.

ഇതിനിടെയാണ് ഇപ്പോള്‍ എലിമിനേറ്ററില്‍ മറ്റൊരു വിവാദവും ഉടലെടുത്തിരിക്കുന്നത്. അംപയറുടെ തീരുമാനം തെറ്റായിരുന്നെങ്കിലും ചോദ്യം ചെയ്യപ്പെടാന്‍ സാഹചര്യമില്ലാത്തതിനാല്‍ രാജസ്ഥാന് തീരുമാനം അംഗീരകരിക്കേണ്ടി വരികയായിരുന്നു. രാജസ്ഥാന്‍ മത്സരം തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ തേര്‍ഡ് അംപയര്‍ക്കെതിരേ വലിയ പ്രതിഷേധം ഉയരുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ അംപയറുടെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് ടൂര്‍ണമെന്റിന്റെ ശോഭ കെടുത്തുന്നതാണ്.

എന്നാല്‍ ദിനേഷ് കാര്‍ത്തികിനെ ആവേശ് ഖാന്‍ തന്നെ പുറത്താക്കി. 13 പന്തില്‍ 1 ഫോറടക്കം 11 റണ്‍സെടുത്ത കാര്‍ത്തികിനെ യശ്വസി ജയ്‌സ്വാളാണ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കിയത്. തേര്‍ഡ് അംപയര്‍ സഹായിച്ചിട്ടും വലിയ സ്‌കോറിലേക്കുയരാന്‍ കാര്‍ത്തികിന് സാധിക്കാതെ പോയി. എന്തായാലും അംപയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തന്നെ ഉറപ്പിച്ച് പറയാം.

ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിരയാണ് നിരാശപ്പെടുത്തിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ ഗോള്‍ഡന്‍ ഡെക്കായി. ഐപിഎല്‍ 18ാം തവണയും ഡെക്കായി കൂടുതല്‍ ഡെക്കാവുന്നവരില്‍ മാക്‌സ് വെല്‍ തലപ്പത്തേക്കെത്തി. ഈ സീസണോടെ മാക്‌സ് വെല്ലിനെ ആര്‍സിബി ഒഴിവാക്കുമെന്നുറപ്പാണ്.

Story first published: Wednesday, May 22, 2024, 21:35 [IST]
Other articles published on May 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+