For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ശുബ്മാന് കീഴില്‍ ഗുജറാത്ത് പൊട്ടും, ക്യാപ്റ്റനായി തിളങ്ങില്ല- കാരണങ്ങളിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. എന്നാല്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിലേക്കാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണേഴ്‌സപ്പാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ.

എന്നാല്‍ 17ാം സീസണിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് കൂടുമാറി. പിന്നീട് മുംബൈയുടെ നായകസ്ഥാനവും ഹാര്‍ദിക്കിന് ലഭിച്ചു. ഇതോടെ മുംബൈ-ഗുജറാത്ത് പോരാട്ടം കടുക്കും. ഹാര്‍ദിക് കൂടുമാറിയതോടെ ഗുജറാത്തിന്റെ പുതിയ നായകനായി ശുബ്മാന്‍ ഗില്ലാണ് എത്തിയിരിക്കുന്നത്. യുവതാരമായ ശുബ്മാന്‍ ഗില്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ള താരമല്ല. അതുകൊണ്ടുതന്നെ ഗുജറാത്തിന്റെ നായകനാവുമ്പോള്‍ ഗില്ലിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ശുബ്മാന്‍ ഗില്ലെത്തുമ്പോള്‍ ഫ്‌ളോപ്പാവാനാണ് സാധ്യത. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം നായകനെന്ന നിലയില്‍ അനുഭവസമ്പത്തില്ലെന്നതാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെയാണ് ഗില്ലിന്റെ വളര്‍ച്ച. പൃഥ്വി ഷാക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ ശുബ്മാന്‍ ഗില്‍ ടീമിന്റെ നിര്‍ണ്ണായക ഘടകമായി ഒപ്പമുണ്ടായിരുന്നു. ഇതിന് മുമ്പ് നായകനായി യാതൊരു മുന്‍പരിചയവും ഗില്ലിനില്ല.

അതുകൊണ്ടുതന്നെ ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ തിളങ്ങുക ശുബ്മാന് കടുപ്പമാവും. എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, എയ്ഡന്‍ മാര്‍ക്രം, ശ്രേയസ് അയ്യര്‍ തുടങ്ങി പയറ്റിത്തെളിഞ്ഞ നായകന്മാരാണ് മറ്റ് ടീമുകള്‍ക്കൊപ്പമുള്ളത്. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമാവില്ല. അനുഭവസമ്പത്ത് കുറവ് ശുബ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കും. ഇത് ഗുജറാത്തിനെ പിന്നോട്ടടിക്കുകയും ചെയ്യും.

രണ്ടാമത്തെ കാര്യം ശുബ്മാന്‍ ഗില്ലിന്റെ സമീപകാലത്തെ ഫോമാണ്. ക്ലാസിക് ബാറ്റ്‌സ്മാനായ ശുബ്മാന്‍ ഗില്‍ ടി20യില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ്. കടന്നാക്രമിച്ച് കളിക്കുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ഗില്ലെന്ന് പറയാനാവില്ല. പതിയെ നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്തുന്നതാണ് രീതി. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വലിയ പ്രകടനം നടത്തി ടീമിനെ രക്ഷിക്കാന്‍ ഗില്ലിന് സാധിക്കുമോയെന്നതില്‍ സംശയമുണ്ട്. സമ്മര്‍ദ്ദം ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

shubman gill

ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കസറാന്‍ ഗില്ലിന് സാധിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. മൂന്നാമത്തെ കാര്യം ഹാര്‍ദിക് ഉണ്ടാക്കിവെച്ച ടീമിന്റെ നിലവാരമാണ്. അരങ്ങേറ്റ സീസണില്‍ കപ്പുനേടിയ ടീമാണ് ഗുജറാത്ത്. അവസാന സീസണില്‍ ഫൈനലും കളിച്ചു. അതുകൊണ്ടുതന്നെ നിലവിലെ ടീമിന്റെ നിലവാരം അത്യുന്നതയിലാണ്. അതുകൊണ്ടുതന്നെ ഈ നിലവാരം താഴോട്ട് പോകാതെ നോക്കേണ്ടത് ഗില്ലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എന്നാല്‍ ഗില്ലിനത് എളുപ്പത്തില്‍ സാധ്യമായേക്കില്ല. ഈ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ പ്രകടനത്തേയും ക്യാപ്റ്റന്‍സിയേയും ബാധിച്ചേക്കും. ആദ്യ മത്സരം തന്നെ കരുത്തരായ മുംബൈക്കെതിരേയാണ്. തോറ്റ് തുടങ്ങേണ്ടി വന്നാല്‍ ഗില്ലിനെയത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയാണ് യുവതാരത്തെ കാത്തിരിക്കുന്നതെന്ന് പറയാം. ഗുജറാത്ത് ടീമില്‍ സീനിയര്‍ താരങ്ങളായ ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാമുണ്ടായിരുന്നു.

ഹാര്‍ദിക് ക്യാപ്റ്റനായിരുന്നപ്പോള്‍ റാഷിദ് ഖാനായിരുന്നു വൈസ് ക്യാപ്റ്റന്‍. സീനിയര്‍ താരങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ ഗില്ലിനെ സഹായിച്ചാലും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കുക കടുപ്പമായിരിക്കും. എന്നാല്‍ ഗുജറാത്തിന്റെ നായകനെന്ന നിലയില്‍ തിളങ്ങിയാല്‍ ഗില്ലിന്റെ കരിയറിലത് വലിയ മാറ്റമുണ്ടാക്കും. ഇന്ത്യയുടെ നായകസ്ഥാനത്തേക്കടക്കം ഉയരാന്‍ ഗില്ലിന് കരുത്താവുക ഗുജറാത്തിന്റെ നായകനായുള്ള പ്രകടനമാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, March 1, 2024, 14:04 [IST]
Other articles published on Mar 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+