Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 34 പന്തില്‍ 6 തവണ പുറത്താക്കി! ഹസരങ്കയെ സഞ്ജു ഭയപ്പെടുന്നു, കാരണം അറിയാമോ?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ശക്തമായ താരനിരയോടെ 10 ടീമുകളും ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെ കളത്തിലിറങ്ങുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ സംതുലിതമായ താരനിരയോടെ ഇറങ്ങുമ്പോള്‍ രണ്ടാം കിരീടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നായകന്‍ സഞ്ജുവില്‍ ആരാധകരും ടീമും വലിയ പ്രതീക്ഷവെക്കുന്നു.

ഇത്തവണ വമ്പനടി പ്രകടനങ്ങള്‍ക്കൊണ്ട് കസറാനാവാത്ത പക്ഷം സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലും ഇടം നേടുക പ്രയാസമാണ്. ഒട്ടുമിക്ക ബൗളര്‍മാരുടേയും പേടി സ്വപ്‌നമായ സഞ്ജുവിനെ കരിയറില്‍ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍ സുനില്‍ നരെയ്‌നാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ സഞ്ജുവിന്റെ ശരിയായ വില്ലന്‍ വനിന്‍ഡു ഹസരങ്കയാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ക്ക് മുന്നിലാണ് സഞ്ജുവിന്റെ മുട്ടിടിച്ചിട്ടുള്ളതെന്ന് പറയാം.

34 പന്തുകളെറിഞ്ഞപ്പോള്‍ ആറ് തവണയാണ് സഞ്ജുവിനെ ഹസരങ്ക പുറത്താക്കിയത്. താരത്തിന്റെ ഗൂഗ്ലി പലപ്പോഴും സഞ്ജുവിന് മനസിലാക്കാന്‍ പ്രയാസമുള്ളതായിരുന്നു. സഞ്ജു ക്രീസിലെത്തുമ്പോള്‍ ഹസരങ്കയെ പന്തേല്‍പ്പിച്ചാല്‍ പെട്ടെന്ന് പുറത്താക്കാം എന്നൊരു ധാരണ പൊതുവേ എല്ലാവര്‍ക്കും ഉണ്ട്. ഇതില്‍ തെറ്റ് പറയാനും സാധിക്കില്ല. എന്നാല്‍ സഞ്ജു ഹസരങ്കയെ ഒരിക്കലും വെല്ലുവിളിയായി തോന്നിയ ബൗളറാണെന്ന് പറഞ്ഞിട്ടില്ല.

സഞ്ജുവിന് ഹസരങ്കയെ നേരിടാന്‍ പ്രയാസമാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. എന്നാല്‍ ഹസരങ്ക എങ്ങനെയാണ് സഞ്ജുവിനെതിരേ ആധിപത്യം നേടുന്നതെന്ന് അറിയാമോ?. ആ രഹസ്യം ഒരിക്കല്‍ ഹസരങ്ക തന്നെ തുറന്ന് പറഞ്ഞിരുന്നു. താന്‍ ശ്രമിക്കുന്നത് സഞ്ജുവിന്റെ ഈഗോയുമായി ഏറ്റുമുട്ടാനാണെന്നാണ് ഹസരങ്ക പറഞ്ഞത്. സഞ്ജു പൊതുവേ ക്ഷമ കുറവുള്ള ബാറ്റ്‌സ്മാനാണ്. ക്രീസിലെത്തിയാല്‍ നേരിടുന്ന ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തണമെന്നാണ് സഞ്ജു ആഗ്രഹിക്കുന്നത്.

sanju samson

ഇത് ഹസരങ്ക നന്നായി മുതലാക്കുകയും ചെയ്യും. സഞ്ജു വലിയ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമെന്ന ധാരണയില്‍ പന്തെറിഞ്ഞാണ് വിക്കറ്റ് നേടിയെടുക്കുന്നതെന്നാണ് ഹസരങ്ക പറയുന്നത്. ഹസരങ്ക പന്തിന്റെ വേഗത്തില്‍ നല്ല നിയന്ത്രണമുള്ള ബൗളറാണ്. കൂടാതെ പന്തില്‍ നല്ല ടേണും കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കും. സഞ്ജു പൊതുവേ സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്ന താരമാണ്. എന്നാല്‍ ഹസരങ്കയോട് പ്രത്യേക ശത്രുത സഞ്ജുവിനുണ്ട്.

അതുകൊണ്ടുതന്നെ ഹസരങ്കയെ ആക്രമിക്കാനാണ് സഞ്ജു കൂടുതലായും ശ്രമിക്കുന്നത്. ഇത് വിക്കറ്റില്‍ കലാശിക്കുകയും ചെയ്യുന്നു. ഹസരങ്ക പന്ത് ചെയ്യാനെത്തുമ്പോള്‍ സഞ്ജുവിന്റെ ശ്രദ്ധ നഷ്ടപ്പെടുകയും വലിയ ഷോട്ട് കളിക്കാനുള്ള ശ്രമങ്ങളെല്ലാം പാളുകയും ചെയ്യുന്നു. സഞ്ജുവിന്റെ ഈഗോയും സമ്മര്‍ദ്ദവും മുതലാക്കിയാണ് ഹസരങ്ക വിക്കറ്റ് നേടുന്നതെന്ന് ചുരുക്കം. വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടം ഉണ്ടാകുമ്പോള്‍ സഞ്ജുവിന് മുകളിലാണ് കൂടുതല്‍ സമ്മര്‍ദ്ദമെന്ന് നിസംശയം പറയാം.

ഇത്തവണത്തെ ഐപിഎല്ലില്‍ പരിക്കേറ്റ ഹസരങ്ക കളിച്ചേക്കില്ല. അങ്ങനെ വന്നാല്‍ സഞ്ജുവിനത് വലിയ ആശ്വാസമാകുമെന്നുറപ്പ്. സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്‍ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തിളങ്ങാനായില്ലെങ്കില്‍ ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ടേക്കും. കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്. അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍. ഇത്തവണ കപ്പിലേക്കെത്താന്‍ ടീമിന് കരുത്തുണ്ട്. ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

മികച്ച പേസ് ഓള്‍റൗണ്ടറില്ലാത്തതാണ് രാജസ്ഥാനെ അല്‍പ്പം പിന്നോട്ടടിക്കുന്നത്. ഈ പ്രശ്‌നത്തെ നായക മികവുകൊണ്ട് മറികടക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ഇതിനോടകം രാജസ്ഥാന്റെ പരിശീലന ക്യാംപ് സജീവമായിട്ടുണ്ട്. ഇനി ശക്തമായ പടയൊരുക്കം നടത്തി കിരീടത്തിലേക്കെത്താന്‍ ടീമിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്. നന്നായി തുടങ്ങുന്ന രാജസ്ഥാന്‍ രണ്ടാം പാദത്തിലാണ് പിന്നോട്ട് പോകുന്നത്. ഈ ശീലനത്തിന് മാറ്റം വരേണ്ടതായുണ്ട്.

Story first published: Sunday, March 17, 2024, 14:33 [IST]
Other articles published on Mar 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+