For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കോലി ഡെക്കാവും? സഞ്ജുവിനെ രക്ഷിക്കാന്‍ ഒരാളുണ്ട്! കിങ്ങിന്റെ പേടി സ്വപ്നം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പോരാട്ടം പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ്. ഒന്നാം പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോള്‍ എലിമിനേറ്ററില്‍ ആര്‍സിബിയും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് പോരാട്ടം. ഇതില്‍ രാജസ്ഥാനും ആര്‍സിബിയും തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജസ്ഥാന്‍ മൂന്നാം സ്ഥാനക്കാരായപ്പോള്‍ നാലാം സ്ഥാനക്കാരായാണ് ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയത്.

എലിമിനേറ്ററില്‍ രാജസ്ഥാന് വലിയ ഭീഷണി ഉയര്‍ത്തുന്നത് ആര്‍സിബിയുടെ വിരാട് കോലിയാണ്. സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന കോലിയാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം കോലിയാവും റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തുക. നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയ്‌ക്കെതിരേയും ഗംഭീര പ്രകടനം കാഴ്ചവെച്ച കോലിയെ തളക്കുകയെന്നതാണ് രാജസ്ഥാന്റെ പ്രധാന വെല്ലുവിളി. എന്നാല്‍ കോലിയെ തളക്കാന്‍ രാജസ്ഥാന്റെ കൈയില്‍ ഒരു വജ്രായുധമുണ്ട്.

അത് മറ്റാരുമല്ല സ്റ്റാര്‍ പേസര്‍ സന്ദീപ് ശര്‍മയാണ്. കോലിക്കെതിരേ ഗംഭീര റെക്കോഡാണ് സന്ദീപിനുള്ളത്. ഐപിഎല്ലില്‍ കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറാണ് സന്ദീപ് ശര്‍മ. അതുകൊണ്ടുതന്നെ എലിമിനേറ്ററില്‍ കോലിയെ വീഴ്ത്താന്‍ സഞ്ജു സാംസണിന്റെ തുറുപ്പുചീട്ട് സന്ദീപ് ശര്‍മയാണെന്ന് പറയാം. ഐപിഎല്ലിലെ നേര്‍ക്കുനേര്‍ കണക്കില്‍ കോലിക്ക് വലിയ ഭീഷണിയാണ് സന്ദീപെന്ന് വ്യക്തം. 15 ഇന്നിങ്‌സിലാണ് കോലിയും സന്ദീപും നേര്‍ക്കുനേര്‍ എത്തിയത്.

87 റണ്‍സാണ് കോലി സന്ദീപിനെതിരേ ആകെ നേടിയത്. ഒരു സിക്‌സും 11 ഫോറും മാത്രമാണ് സന്ദീപിനെതിരേ കോലിക്ക് നേടാനായത്. 7 തവണ കോലിയെ പുറത്താക്കാന്‍ സന്ദീപിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും കോലിക്ക് വലിയ ഭീഷണിയാവാന്‍ സന്ദീപിന് സാധിച്ചേക്കും. കോലിയുടെ ഈഗോയെ മുതലാക്കാന്‍ സന്ദീപിന് സാധിക്കുന്നുണ്ട്. സന്ദീപിനെ ജാഗ്രതയോടെ കളിക്കാത്ത പക്ഷം കോലിക്ക് നിരാശപ്പെടേണ്ടി വരും. തുടക്കത്തിലേ കോലിയെ പുറത്താക്കിയാല്‍ ആര്‍സിബി പ്രയാസപ്പെടും.

virat kohli

അതുകൊണ്ടുതന്നെ ന്യൂബോളില്‍ കോലിക്കെതിരേ സന്ദീപിനെ സഞ്ജു കളത്തിലിറക്കുമെന്ന കാര്യം ഉറപ്പാണ്. ഈ പോരാട്ടമാവും മത്സരത്തില്‍ നിര്‍ണ്ണായകമാവുക. എന്നാല്‍ ആര്‍സിബി ഇത്തവണ കോലിയുടെ കരുത്തില്‍ മാത്രമല്ല മുന്നോട്ട് പോകുന്നതെന്നതും എടുത്തു പറയേണ്ടതാണ്. ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ടീമിനായി അവസാന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്.

ഈ മികവ് എലിമിനേറ്ററിലും തുടരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ഫോം ആര്‍സിബിക്ക് അനുകൂലമാണ്. അവസാനം കളിച്ച ആറ് മത്സരത്തിലും തോല്‍വി അറിയാതെയാണ് ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയത്. നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിക്കാനും ആര്‍സിബിക്കായി. എന്നാല്‍ രണ്ടാം പാദത്തില്‍ നിരാശപ്പെടുത്തിയ രാജസ്ഥാന്‍ അവസാനം കളിച്ച നാല് മത്സരത്തിലും പരാജയപ്പെട്ടു.

അതുകൊണ്ടുതന്നെ രാജസ്ഥാനെതിരേ മാനസികമായ മുന്‍തൂക്കം ആര്‍സിബിക്കുണ്ടാവുമെന്നുറപ്പാണ്. ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് എലിമിനേറ്ററില്‍ രാജസ്ഥാനും ആര്‍സിബിയും നേര്‍ക്കുനേര്‍ എത്തിയത്. 2015ലെ സീസണിലായിരുന്നു ഇത്. ഈ മത്സരത്തില്‍ 71 റണ്‍സിന് ആര്‍സിബി ജയിച്ചിരുന്നു. നേര്‍ക്കുനേര്‍ കണക്കിലും രാജസ്ഥാനെക്കാള്‍ ഒരുപടി മുന്നിലാണ് ആര്‍സിബി. 31 മത്സരത്തില്‍ 15 തവണയാണ് ആര്‍സിബി ജയിച്ചത്. 13 തവണയാണ് രാജസ്ഥാന് ജയിക്കാനായത്.

17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍ലിനോട് ആര്‍സിബി തോറ്റിരുന്നു. ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. എന്നാല്‍ രാജസ്ഥാന്‍ നിരയില്‍ നിന്ന് ജോസ് ബട്‌ലര്‍ ടീം വിട്ടത് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബട്‌ലറുടെ അഭാവത്തില്‍ രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ കരുത്ത് കുറഞ്ഞിട്ട്. ഇത് മുതലാക്കാന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നതാണ് അറിയേണ്ടത്.

Story first published: Tuesday, May 21, 2024, 16:07 [IST]
Other articles published on May 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+