For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആര്‍സിബി എന്തുകൊണ്ട് തോറ്റു? പിഴച്ചത് ഈ കാര്യങ്ങള്‍! ആ തീരുമാനം പാളി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് വരവറിയിച്ചിരിക്കുകയാണ്. സിഎസ്‌കെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആര്‍സിബിയെ പറപ്പിച്ചത്. 16 സീസണ്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ സാധിക്കാത്ത ആര്‍സിബിക്ക് ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളതെങ്കിലും ആദ്യ മത്സരത്തില്‍ത്തന്നെ ടീം തോറ്റിരിക്കുകയാണ്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ ആര്‍സിബി കളി കൈവിടുകയായിരുന്നു.

എവിടെയാണ് ആര്‍സിബിക്ക് പിഴച്ചത്? തോല്‍വിയുടെ കാരണങ്ങള്‍ അറിയാം. ഒന്നാമത്തെ കാര്യം ടോപ് ഓഡറിന്റെ തകര്‍ച്ചയാണ്. വിരാട് കോലി 11.2 ഓവര്‍ ക്രീസിലുണ്ടായിട്ടും 20 പന്തില്‍ 21 റണ്‍സാണ് നേടിയത്. ഒരു സിക്‌സര്‍ ഉള്‍പ്പെടെ 105 സ്‌ട്രൈക്ക് റേറ്റിലാണ് കോലി കളിച്ചത്. കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ടീമിനെ പ്രതിസന്ധിയിലാക്കിയ കാര്യമാണെന്ന് പറയാം. ആര്‍സിബി മൂന്നാം നമ്പറില്‍ രജത് പാട്ടീധാറിനെ കളിപ്പിച്ചത് മണ്ടന്‍ തീരുമാനമായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രജത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സമീപകാലത്തായി മോശം ഫോമിലുള്ള രജത്തിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചപ്പോള്‍ താരം ഡെക്കായി. ഇതോടെ പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലും സമ്മര്‍ദ്ദത്തിലാവുകയും ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയും ചെയ്തു. ആര്‍സിബിയുടെ ബാറ്റിങ് ഓഡറില്‍ മാറ്റം അനിവാര്യമാണ്. മൂന്നാം നമ്പറിലേക്ക് കാമറൂണ്‍ ഗ്രീനെത്തുകയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ അഞ്ചാം നമ്പറിലേക്കും മാറ്റുന്നതാണ് നല്ലത്.

ഓസ്‌ട്രേലിയ മാക്‌സ് വെല്ലിനെ ഉപയോഗിക്കുന്നത് ഡൗണ്‍ ഓഡറിലാണ്. ആര്‍സിബിയും ഇതുതന്നെ പിന്തുടരേണ്ടത് അത്യാവശ്യമാണ്. ആര്‍സിബിയുടെ തോല്‍വിയുടെ രണ്ടാമത്തെ കാര്യം മോശം ബൗളിങ്ങാണ്. ബൗളര്‍മാരെ ഉപയോഗിച്ചതില്‍ നായകന്‍ ഫഫ് ഡുപ്ലെസിസിന് തെറ്റുപറ്റി. ഏഴ് ബൗളര്‍മാരെ ആര്‍സിബി ഉപയോഗിച്ചു. എന്നാല്‍ ഇവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ പോയി. ചെന്നൈയിലെ മൈതാനം വലുതാണ്.

ms dhoni ravindra jadeja

അതുകൊണ്ടുതന്നെ ഷോര്‍ട്ട് ബോളുകള്‍ ഉപയോഗിച്ച് സിഎസ്‌കെ ബാറ്റിങ് നിരയെ പൂട്ടാനാണ് ആര്‍സിബി ബൗളര്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ ഈ തന്ത്രം പാളി. ശിവം ദുബെ ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ്. നല്ല ഉയരവുമുള്ള താരത്തിനെതിരേ ഷോര്‍ട്ട് ബോള്‍ തന്ത്രം ഉപയോഗിച്ചതും തെറ്റായ തീരുമാനം. നായകനെന്ന നിലയില്‍ റുതുരാജിന്റെ ഫീല്‍ഡിങ് പ്ലേസ്‌മെന്റും അത്ര മകച്ചതായിരുന്നില്ല. ഇതും തോല്‍വിയുടെ കാരണമായി പറയാം.

മൂന്നാമത്തെ കാരണം ഇപ്പോഴും ആര്‍സിബി ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നതാണ്. വിരാട് കോലിയും ഫഫ് ഡുപ്ലെസിസും പുറത്തായാല്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥ. മാക്‌സ്‌വെല്‍ സ്ഥിരതയില്ലാത്ത താരമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ മോശം ഫോം ആര്‍സിബിയെ പിന്നോട്ടടിക്കുന്നു. ആര്‍സിബിയുടെ മധ്യനിരയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങും തോല്‍വിയുടെ കാരണങ്ങളിലൊന്നാണ്.

ഡുപ്ലെസിസ് പുറത്തായ ശേഷം 23 പന്തില്‍ നിന്ന് 35 റണ്‍സാണ് ആര്‍സിബി നേടിയത്. മികച്ച തുടക്കത്തിന് ശേഷം 5 വിക്കറ്റിന് 78 റണ്‍സെന്ന നിലയിലേക്ക് ആര്‍സിബി തകര്‍ന്നു. മധ്യനിരയുടെ മെല്ലപ്പോക്ക് ബാറ്റിങ് ടീമിനെ പിന്നോട്ടടിച്ച് കാര്യങ്ങളിലൊന്നാണ്. മറ്റൊരു കാര്യം പ്ലാന്‍ ബി ആര്‍സിബിക്കില്ലായിരുന്നു. ഷോര്‍ട്ട് ബോള്‍ തന്ത്രം പാളിയപ്പോള്‍ മറ്റെന്ത് എന്നത് ആര്‍സിബിക്ക് മുന്നിലെ ചോദ്യമായിരുന്നു. ഇത്തരമൊരു പദ്ധതിയുടെ അഭാവം ആര്‍സിബിയെ വേട്ടയാടി.

ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്ക് പൊതുവേ മുന്‍തൂക്കമുണ്ട്. സ്ലോ ബോളുകള്‍ പിച്ചില്‍ ഗുണം ചെയ്തിരുന്നു. മുസ്തഫിസുര്‍ റഹ്‌മാന്‍ തിളങ്ങിയത് സ്ലോ ബോള്‍ കരുത്തിലാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സ്ലോ ബോള്‍ പദ്ധതി ആര്‍സിബിക്കും വേണമായിരുന്നു. എന്നാല്‍ സ്ലോ കട്ടറുകളെറിയാനും വിക്കറ്റ് നേടിയെടുക്കാനും ആര്‍സിബി ബൗളര്‍മാര്‍ ശ്രമിച്ചില്ലെന്നതാണ് വസ്തുത.

Story first published: Saturday, March 23, 2024, 8:29 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+