Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഫ്‌ളോപ്പ്മാന്‍ സഞ്ജുവല്ല, രാജസ്ഥാനെ ജയ്‌സ്വാള്‍ നയിക്കട്ടെ- കിടു ക്യാപ്റ്റനാവും!

ജയ്പൂര്‍: ഇന്ത്യയുടെ യുവതാരങ്ങളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ന് ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം അവസരത്തിനൊത്ത് കളിക്കാനും താരം മിടുക്കനാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ജയ്‌സ്വാള്‍ോ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ ഓപ്പണറാണ്.

അവസാന സീസണില്‍ 625 റണ്‍സ് നേടി എല്ലാവരേയും ഞെട്ടിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു. ഓരോ സീസണ്‍ പിന്നിടുമ്പോഴും വളരെയധികം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന താരമാണ് ജയ്‌സ്വാള്‍. 2020ല്‍ ഐപിഎല്ലിലേക്കെത്തിയ താരം 3 മത്സരത്തില്‍ നിന്ന് 40 റണ്‍സാണ് ആ സീസണില്‍ നേടിയത്. 2021ലേക്കെത്തുമ്പോള്‍ 10 മത്സരത്തില്‍ നിന്ന് 249 റണ്‍സും 2022ല്‍ 10 മത്സരത്തില്‍ നിന്ന് 258 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ അവസാന സീസണില്‍ 625 റണ്‍സുമായി എല്ലാവരേയും വിറപ്പിക്കാനും ജയ്‌സ്വാളിനായി.

ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്ലിനെക്കാള്‍ പരിഗണന ലഭിക്കുന്ന ഓപ്പണറായി ജയ്‌സ്വാള്‍ മാറിക്കഴിഞ്ഞു. ഐപിഎല്ലിന്റെ 17ാം സീസണ്‍ വരാനിരിക്കെ രാജസ്ഥാന്‍ യശ്വസി ജയ്‌സ്വാളിനെ നായകനാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. 22കാരനായ ഇടം കൈയന്‍ ബാറ്റ്‌സ്മാന് വലിയ ഭാവിയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഇതിഹാസമായി മാറാന്‍ കഴിവുള്ളവനാണ് ജയ്‌സ്വാള്‍. രാജസ്ഥാന്‍ റോയല്‍സിന് ജയ്‌സ്വാളിനെ ദീര്‍ഘ നാള്‍ ഒപ്പം നിര്‍ത്താന്‍ ഇപ്പോള്‍ ക്യാപ്റ്റനാക്കണം.

സഞ്ജു സാംസണിന് കീഴില്‍ ഒരു സീസണില്‍ ഫൈനല്‍ കളിച്ചു. എന്നാല്‍ പിന്നീടുള്ള സീസണുകളിലെല്ലാം ടീം നിരാശപ്പെടുത്തി. നന്നായി തുടങ്ങുമെങ്കിലും പിന്നോടങ്ങോട്ട് കളി മറക്കുന്നു. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനം അവസാന സീസണില്‍ ഉയര്‍ന്നിരുന്നു. സഞ്ജുവിന്റെ ആരാധക പിന്തുണയാണ് താരം ഇപ്പോഴും ടീമില്‍ തുടരാനുള്ള കാരണങ്ങളിലൊന്ന്. സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് അദ്ദേഹം.

Yashasvi Jaiswal

നായകനെന്ന നിലയില്‍ ഒരു തവണ പോലും ഉത്തരവാദിത്തം ഏറ്റെടുത്ത് ജയിപ്പിക്കാന്‍ സഞ്ജുവിനായിട്ടില്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ സഞ്ജുവിനെ ഇനിയും നായകനെന്ന നിലയില്‍ വിശ്വസിക്കരുത്. ഇപ്പോള്‍ ജയ്‌സ്വാളിനെ നായകനാക്കി വളര്‍ത്തിക്കൊണ്ടുവന്നാല്‍ ഭാവിയില്‍ ടീമിനത് ഗുണം ചെയ്യും. അല്ലെങ്കില്‍ സൂപ്പര്‍ താരമായ ശേഷം ജയ്‌സ്വാള്‍ കൂടുമാറാനുള്ള സാധ്യത കൂടുതലാണ്. 22കാരനായ താരം ക്രിക്കറ്റ് കളിക്കാരനാവാന്‍ വലിയ യാദനകള്‍ സഹിച്ചവനാണ്.

അങ്ങനെ വളര്‍ന്നുവന്ന താരമെന്ന നിലയില്‍ ജയ്‌സ്വാള്‍ കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന് നായകസ്ഥാനം നല്‍കിയാല്‍ രാജസ്ഥാനത് വലിയഗുണമായി മാറും. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച നായകന്‍ ജോസ് ബട്‌ലര്‍ രാജസ്ഥാനൊപ്പമുണ്ട്. എന്നാല്‍ ബട്‌ലറിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഏകദിന ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് ബട്‌ലര്‍.

അതുകൊണ്ടുതന്നെ ബട്‌ലറെ നായകനാക്കുന്നത് ഇപ്പോള്‍ രാജസ്ഥാന് ഗുണം ചെയ്യില്ല. ബട്‌ലറെ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും വലിയൊരുു ആരാധക പിന്തുണയുള്ള താരമല്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ജയ്‌സ്വാളിനെ പരിഗണിക്കണം. പ്രായം മികവിന് തടസമല്ലെന്നും 22ാം വയസില്‍ നായകനായി അത്ഭുതം സൃഷ്ടിക്കാന്‍ ജയ്‌സ്വാളിനാവുമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ നായകനായി വലിയ അനുഭവസമ്പത്ത് ജയ്‌സ്വാളിനില്ല.

നായകസ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റിയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ അത് വലിയ കുറവുണ്ടാക്കിയേക്കും. ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാത്ത താരമാണെങ്കിലും സഞ്ജുവിന് ശക്തമായ ആരാധക പിന്തുണയുണ്ട്. പല സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കാത്ത ആരാധക പിന്തുണയാണ് സഞ്ജുവിനുള്ളത്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ സഞ്ജുവിനെ പിന്തുണച്ചേക്കും. എന്നാല്‍ വരുന്ന സീസണിലും രാജസ്ഥാന്‍ പ്ലേ ഓഫ് കളിച്ചില്ലെങ്കില്‍ സഞ്ജുവിനെ രാജസ്ഥാന്‍ പുറത്താക്കിയേക്കും.

Story first published: Saturday, February 3, 2024, 7:04 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+