For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണിക്ക് എന്തു പറ്റി? ആര്‍സിബി താരങ്ങളുമായി ഹസ്തദാനം ചെയ്തില്ല! കോലി ചെയ്തത് കണ്ടോ

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുമായി കഴിഞ്ഞ ദിവസം നടന്ന പോരാട്ടം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം എംഎസ് ധോണിയുടെ അവസാന മല്‍സരമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഔദ്യോഗികമായി ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയൊരു സീസണ്‍ കൂടി അദ്ദേഹത്തെ കാണാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. അതിനിടെ ധോണിയുടെ ഒരു പെരുമാറ്റത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ചിന്നസ്വാമിയില്‍ നടന്ന മല്‍സരശേഷം ആര്‍സിബി താരങ്ങളുമായി ഗ്രൗണ്ടില്‍ വച്ച് ഹസ്തദാനം പോലും ചെയ്യാതെ ധോണി മടങ്ങിപ്പോയതാണ് എല്ലാവരെയും ഞെട്ടിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി കൊണ്ടിരിക്കുകയാണ്. സിഎസ്‌കെ താരങ്ങള്‍ക്കൊപ്പം ഏറ്റവും മുന്നിലായി ധോണി ഗ്രൗണ്ടിലേക്കു വരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പൊടുന്നനെ മൈതാനമധ്യത്തു വച്ച് ധോണി വരി തെറ്റിച്ച് തിരികെ ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു.

DHONI KOHLI

ഈ സമയത്തു ആര്‍സിബി താരങ്ങളും ഒഫീഷ്യലുകളുമെല്ലാം ഗ്രൗണ്ടിലേക്കു പ്രവേശിക്കുന്നേയുണ്ടായിരുന്നുള്ളൂ. ഇതിനിടെ ചിലര്‍ക്കു മാത്രം ധോണി ഹസ്തദാനം നടത്തി വളരെ വേഗത്തില്‍ ഡ്രസിങ് റൂമിലേക്കു നടക്കുകയായിരുന്നു. ധോണിയുടെ ഈ വിചിചത്രമായ പെരുമാറ്റം ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്. ഇരുടീമിലെയും കളിക്കാര്‍ വച്ച് ഹസ്തദാനം നടത്തിയ ശേഷം ധോണിയെ ഇവര്‍ക്കൊപ്പം കാണാതിരുന്നത് ആര്‍സിബി മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയെ വേദനിപ്പിക്കുകയും ചെയ്തു.

ആര്‍സിബി താരങ്ങളുമായി ഹസ്തദാനത്തിനു തയ്യാറാവാതെ ധോണി ഗ്രൗണ്ട് വിടുന്നു, വീഡിയോ

കാരണം ധോണിയുമായി കരിയറിന്റെ തുടക്കകാലം മുതല്‍ വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് കോലി. അതുകൊണ്ടു തന്നെ ഗ്രൗണ്ടില്‍ ധോണിയുടെ അസാന്നിധ്യം കോലിയെ നിരാശപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ധോണിയെ തേടി സിഎസ്‌കെയുടെ ഡ്രസിങ് റൂമിലേക്കു കോലി പോവുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആറാം ഐപിഎല്‍ ട്രോഫിയെന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും ബാറ്ററെന്ന നിലയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഇന്നിങ്‌സുകള്‍ 42ാം വയസ്സിലും ധോണിക്കു കളിക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. അവസാനത്തെ ഒന്ന്- രണ്ട് ഓവറുകളില്‍ മാത്രമാണ് അദ്ദേഹം സിഎസ്‌കെയ്ക്കായി ബാറ്റിങിനു ഇറങ്ങിയത്. കാലിലെ പരിക്കു കാരണമാണ് ധോണി ബാറ്റിങില്‍ നേരത്തേ ഇറങ്ങാതിരുന്നതെന്നു കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് തുറന്നു പറയുകയും ചെയ്തിരുന്നു.

MS DHONI

ഈ സീസണില്‍ സിഎസ്‌കെയുടെ 14 മല്‍സരങ്ങളില്‍ 11 ഇന്നിങ്‌സുകളിലാണ് ധോണി ബാറ്റ് വീശിയത്. ഇവയില്‍ എട്ടിലും അദ്ദേഹം നോട്ടൗട്ടുമായിരുന്നു. 53.66 ശരാശരിയില്‍ 220.54 സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സ് ധോണി സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 37 റണ്‍സാണ്. 14 ഫോറുകളും 13 സിക്‌സറും സ്വന്തം പേരില്‍ കുറിക്കാനും ധോണിക്കായിരുന്നു.

ആര്‍സിബിക്കെതിരായ അവസാനത്തെ മല്‍സരത്തിലും ധോണി മോശമാക്കിയില്ല. 13 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 25 റണ്‍സ് സ്‌കോര്‍ ചെയ്താണ് അദ്ദേഹം പുറത്തായത്. ധോണി ക്രീസിലുണ്ടായിരുന്നെങ്കില്‍ സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടുമായിരുന്നു.

കാരണം പ്ലേഓഫില്‍ കടക്കാന്‍ നാലു ബോളില്‍ 11 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് ധോണി ഔട്ടായത്. 20ാം ഓവറിലെ ആദ്യ ബോളില്‍ യഷ് ദയാലിനെതിരേ സിക്‌സര്‍ പായിച്ച അദ്ദേഹം അടുത്ത ബോളിലും സമാനമായ ഷോട്ടിനു ശ്രമിച്ച് സ്വപ്നില്‍ സിങിനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

Story first published: Sunday, May 19, 2024, 14:17 [IST]
Other articles published on May 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+