For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ചെന്നൈ ജയിച്ചേനെ, ധോണി എന്തിന് വൈകി? പണി തന്നത് ജഡ്ഡു! കാണിച്ചത് വന്‍ ചതി

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ പരാജയത്തിലേക്കു വീണെങ്കിലു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഇടിവെട്ട് ഇന്നിങ്‌സ് ആരാധകര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 20 റണ്‍സിന്റെ പരാജയമാണ് സിഎസ്‌കെയക്കു നേരിട്ടത്. രണ്ടു തുടര്‍ ജയങ്ങള്‍ക്കു ശേഷം അവരുടെ ആദ്യ തോല്‍വി കൂടിയാണിത്. മാത്രമല്ല പോയിന്റ് പട്ടികയില്‍ സിഎസ്‌കെയ്ക്കു ഒന്നാംസ്ഥാനം നഷ്ടമാവുകയും ചെയ്തു.

സിഎസ്‌കയുടെ പരാജയഭാരം വെറും 20 റണ്‍സിലൊതുക്കിയത് ധോണിയുടെ അവസാന ഓവറുകളിലെ സ്‌ഫോടനാത്മക ബാറ്റിങായിരുന്നു. എട്ടാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം വെറും 16 ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 37 റണ്‍സാണ്. നാലു ഫോറും മുന്നു സിക്‌സറും ഇതിലുള്‍പ്പെടും. 231.25 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഈ സീസണില്‍ ധോണി ബാറ്റ് ചെയ്ത ആദ്യ ഇന്നിങ്‌സും കൂടിയാണിത്.

MS DHONI

ഐപിഎല്ലിലൊഴികെ മറ്റൊന്നിലും കളിക്കുന്നില്ലെങ്കിലും ബാറ്റിങില്‍ തന്റെ പഴയ ഫിനിഷിങ് ടച്ച് 42ാം വയസ്സിലും നഷ്ടമായിട്ടില്ലെന്നാണ് ധോണി ലോകത്തിനു കാണിച്ചു തന്നിരിക്കുന്നത്. പക്ഷെ ബാറ്റിങില്‍ ഇത്രയും ആത്മവിശ്വാസത്തോടെ, ഒഴുക്കോടെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എന്തുകൊണ്ടാണ് കുറേക്കൂടി നേരത്തേ ബാറ്റിങിനു ഇറങ്ങാത്തതെന്നാണ് ചോദ്യം.

ഡിസിക്കെതിരേ എട്ടാമനായാണ് ധോണി ക്രീസിലെത്തിയത്. അപ്പോഴേക്കും കളി പൂര്‍ണമായും കൈവിട്ടു പോയിരുന്നു. എന്നാല്‍ ആറാമനോ, ഏഴാമനോ ആയി അദ്ദേഹം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. മുകേഷ് കുമാര്‍ എറിഞ്ഞ 17ാം ഓവറിലെ ആദ്യ ബോളില്‍ ശിവം ദുബെ പുറത്തായ ശേഷമാണ് ധോണി ക്രീസിലെത്തിത്.

23 ബോളില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ അപ്പോള്‍ 73 റണ്‍സ് വേണ്ടിയിരുന്നത്. കൈവശമുള്ളത് അഞ്ചു വിക്കറ്റുകളായിരുന്നു. 10 ബോളില്‍ 11 റണ്‍സുമായി രവീന്ദ്ര ജഡേജയായിരുന്നു അപ്പോള്‍ ക്രീസില്‍. ആദ്യ ബോളില്‍ ഫോറടിച്ചാണ് ധോണി തുടങ്ങിയത്. ഇതോടെ അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ ഇളകി മറിയുകയും ചെയ്തു. അടുത്ത ബോളില്‍ ധോണിയുടെ ഒരു ക്യാച്ച് ഖലീല്‍ അഹമ്മദ് താഴെയിട്ടു.

ജീവന്‍ തിരികെ കിട്ടിയ അദ്ദേഹം ഒരു ഫോര്‍ കൂടി ഈ ഓവറില്‍ പായിച്ചു. ജഡേജയും ഓവറില്‍ ഒരു ഫോര്‍ കണ്ടെത്തി. 14 റണ്‍സ് ഈ ഓവറില്‍ സിഎസ്‌കെയുടെ അക്കൗണ്ടിലേക്കു വരികയും ചെയ്തു. അടുത്ത ഓവര്‍ ഖലീലിനായിരുന്നു. ഒരു സിക്‌സറടക്കം 12 റണ്‍സാണ് സിഎസ്‌കെയ്ക്കു ഓവറില്‍ കിട്ടിയത്. രണ്ടു വൈഡുകളും ഖലീല്‍ എറിഞ്ഞു. ഏക സിക്‌സര്‍ അഞ്ചാമത്തെ ബോളില്‍ ധോണിയുടെ ബാറ്റില്‍ നിന്നായിരുന്നു. എക്‌സ്ട്രാ കവറിനു മുകളിലൂടെയായിരുന്നു ഈ സിക്‌സര്‍.

RAVINDRA JADEJA

പക്ഷെ 19ാം ഓവറില്‍ ധോണിയെയും ജഡേജയെയും മുകേഷ് ശരിക്കും വരിഞ്ഞുകെട്ടി. വെറും അഞ്ചു റണ്‍സ് മാത്രമേ ഈ ഓവറില്‍ സിഎസ്‌കെ നേടിയുള്ളൂ. ഒരു ഫോര്‍ പോലും ഇതില്‍ ഇല്ലായിരുന്നു. എന്നാല്‍ ആന്‍ട്രിച്ച് നോര്‍ക്കിയയുടെ 20ാം ഓവറില്‍ 20 റണ്‍സ് സിഎസ്‌കെ വാരിക്കൂട്ടി. എല്ലാം ധോണിയുടെ ബാറ്റില്‍ നിന്നായിരുന്നു. രണ്ടു വീതം ഫോറും സിക്‌സറും അദ്ദേഹം ഈ ഓവറില്‍ പായിച്ചു.

അതേസമയം, ധോണി ടീമിനെ ജയിപ്പിക്കാന്‍ ഈ പ്രായത്തിലും കൈമെയ് മറന്ന് പോരാടിയെങ്കിലും ജഡേജയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു ശ്രമവും കണ്ടില്ലെന്നു കാണാം. കളി പൂര്‍ത്തിയായപ്പോള്‍ 17 ബോളില്‍ നിന്നും 21 റണ്‍സുമായി ജഡ്ഡു പുറത്താവാതെ ക്രീസിലുണ്ടായിരുന്നു. രണ്ടു ഫോറുകള്‍ മാത്രമേ അദ്ദേഹം നേടിയുള്ളൂ.

ഒരു ബാറ്ററെ സംബന്ധിച്ച് വമ്പന്‍ ഷോട്ടുകള്‍ പറത്താനുള്ള സുവര്‍ണാവസരമാണ് ഫുള്‍ ടോസുകള്‍. ബാറ്റര്‍മാര്‍ പലപ്പോഴും ഇത്തരം ബോളില്‍ ഫോറും സിക്‌സറുമെല്ലാം വാരിക്കൂട്ടാറുമുണ്ട് പക്ഷെ ഈ കളിയില്‍ ജഡ്ഡു അവസരമെല്ലാം പാഴാക്കി ടീമിന്റെ വില്ലനായി മാറുകയായിരുന്നു.

ആറു ഫുള്‍ ടോസുകളാണ് ജഡേജയ്ക്കു കളിയില്‍ ലഭിച്ചത്. പക്ഷെ അദ്ദേഹം നേടിയത് വെറും അഞ്ചു റണ്‍സ് മാത്രം. ഇവയില്‍ നിന്നും ജഡേജ അഞ്ചു ഫോറെങ്കിലും അടിച്ചിരുന്നെങ്കില്‍ സിഎസ്‌കെ കളി ജയിക്കുമായിരുന്നു. കാരണം 20 റണ്‍സകലെയാണ് മല്‍സരം അവരില്‍ നിന്നും വഴുതിപ്പോയത്.

Story first published: Sunday, March 31, 2024, 23:53 [IST]
Other articles published on Mar 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+