മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ എല്ലാവരുടേയും ചര്‍ച്ചാ വിഷയം മുംബൈ ഇന്ത്യന്‍സും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്. വലിയ വിമര്‍ശനമാണ് ഹാര്‍ദിക്കിനെതിരേ ഉയരുന്നത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയപ്പോള്‍ മുതല്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ കളി തുടങ്ങിയതോടെ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനവും പരിഹാസവുമാണ് കളത്തിലും സാമൂഹ്യ മാധ്യമങ്ങളിലും മുംബൈ നായകനെതിരേ ഉയരുന്നത്.
നിലവില്‍ ടി20യിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ. നായകനായും ഓള്‍റൗണ്ടറായും മികച്ച റെക്കോഡും താരത്തിന് അവകാശപ്പെടാനാവും. എന്നിട്ടും ഹാര്‍ദിക്കിന് ആരാധകരേക്കാള്‍ കൂടുതല്‍ ഹേറ്റേഴ്‌സാണ്. എന്തുകൊണ്ടാണ് ഹാര്‍ദിക്കിന് ഇത്രയധികം വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നത്?. എല്ലാവരും ഹാര്‍ദിക്കിനെ വെറുക്കാന്‍ കാരണം എന്താണ്?. പരിശോധിക്കാം. ഒന്നാമത്തെ കാര്യം അഹങ്കാരമാണ്.
സാമ്പത്തികമായി വലിയ പിന്നോക്കം നിന്ന സാഹചര്യത്തില്‍ നിന്ന് വളര്‍ന്ന് സൂപ്പര്‍ താരമായ കളിക്കാരനാണ് ഹാര്‍ദിക്. എന്നാല്‍ വളര്‍ച്ചയോടൊപ്പം ഹാര്‍ദിക്കിന്റെ അഹങ്കാരവും ഉയര്‍ന്നു. ആരെയും കൂസലില്ലാത്ത സ്വഭാവമാണ് ഹാര്‍ദിക്കിന്റേത്. കളത്തില്‍ താന്‍ മാത്രമാണ് രാജാവെന്ന് തെളിയിക്കാനുള്ള പെടാപ്പാടാണ് ഹാര്‍ദിക് കാഴ്ചവെക്കുന്നത്. ആദ്യ ഓവറില്‍ പന്തെറിയുന്നതുമുതല്‍ ടീമിനുള്ളില്‍ അനാവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് വരെ ഹാര്‍ദിക്കിന്റെ തന്നിഷ്ട പ്രകാരമാണ്.
സഹതാരങ്ങളെ ചേര്‍ത്തുപിടിക്കുന്ന നായകനല്ല ഹാര്‍ദിക്. താന്‍ മാത്രമാണ് ഹീറോയെന്ന ചിന്ത അദ്ദേഹത്തിന്റെ കളത്തിലെ പെരുമാറ്റത്തിലുണ്ട്. ഇത് ഹാര്‍ദിക്കിനെ വെറുക്കപ്പെട്ടവനാക്കി മാറ്റാന്നു. രണ്ടാമത്തെ കാരണം സീനിയേഴ്‌സിനോടുള്ള ബഹുമാനക്കുറവാണ്. ടീമിലെ സീനിയര്‍ താരങ്ങളെ ബഹുമിക്കാന്‍ ഹാര്‍ദിക് തയ്യാറാവുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരിക്കെ ഹാര്‍ദിക് മുഹമ്മദ് ഷമിയോട് കയര്‍ത്തിരുന്നു. ഫീല്‍ഡിങ് പിഴവിന്റെ പേരിലാണ് ശകാരം.

മുഹമ്മദ് ഷമി ഇന്ത്യയുടെ സീനിയര്‍ പേസറാണ്. ഗംഭീര റെക്കോഡും താരത്തിനുണ്ട്. എന്നിട്ടും ഷമിക്ക് മര്യാദ നല്‍കാന്‍ ഹാര്‍ദിക് തയ്യാറായില്ല. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഷമി തന്നെ ഹാര്‍ദിക്കിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെ രോഹിത് ശര്‍മയോടാണ് അനാദരവ് കാട്ടിയത്. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്.
എന്നാല്‍ ഹാര്‍ദിക് ഇതിന് യാതൊരു വിലയും നല്‍കുന്നില്ല. രോഹിത്തിനെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം വലിയ വിമര്‍ശനത്തിന് കാരണമായി. സര്‍ക്കിളിനുള്ളില്‍ രോഹിത് ശര്‍മ നില്‍ക്കുമ്പോള്‍ സഹതാരങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി അദ്ദേഹം ആത്മവിശ്വാസം നല്‍കുകയും പുതിയ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോങ് ഓണില്‍ ബൗണ്ടറി ലൈനിലേക്ക് രോഹിത്തിനെ ഒതുക്കിയതോടെ സഹതാരങ്ങളോട് സംസാരിക്കാനുള്ള അവസരം ഹാര്‍ദിക് ഒഴിവാക്കി.
ഇത് ഹാര്‍ദിക്കിന്റെ ഈഗോ കാരണമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ഹാര്‍ദിക്കിനെ വെറുക്കുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ കാരണമായി. മറ്റൊരു കാരണം പരിക്കാണ്. ദേശീയ ടീമിനൊപ്പമുള്ള പ്രധാന മത്സരങ്ങളില്‍ പലതും ഹാര്‍ദിക്കിന് നഷ്ടമായി. 45 ശതമാനത്തോളം മത്സരങ്ങളാണ് പരിക്ക് മൂലം ദേശീയ ടീമിനൊപ്പം ഹാര്‍ദിക്കിന് നഷ്ടമായത്. എന്നാല്‍ ഐപിഎല്ലില്‍ 11 ശതമാനം മത്സരങ്ങളാണ് അദ്ദേഹത്തിന് പരിക്കിനെത്തുടര്‍ന്ന് നഷ്ടമായത്.
ഇന്ത്യന്‍ ടീമിനെക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്ന താരമാണ് ഹാര്‍ദിക്. പണത്തിനായി ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഹാര്‍ദിക്കിനെതിരേ വിമര്‍ശനം ഉയരാന്‍ കാരണമായി. ആദ്യ തവണ പരിക്കേറ്റതിന് പിന്നാലെ ടെസ്റ്റില്‍ നിന്ന് താരം പൂര്‍ണ്ണമായും വിട്ടുനിന്നു. അവസാന ഏകദിന ലോകകപ്പിലും ഹാര്‍ദിക് പരിക്കിനെത്തുടര്‍ന്ന് പുറത്തായിരുന്നു. ദേശീയ ടീമിന് ആവശ്യമായ അവസരത്തില്‍ ഹാര്‍ദിക്കിനെ
ലഭിക്കുന്നില്ല. ഇതും താരത്തെ വെറുക്കപ്പെട്ടവനാക്കുന്നു.