ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മോശം പ്രകടനം തുടരുകയാണ്. അഞ്ച് മത്സരത്തില്‍ നാലിലും ടീം തോറ്റിരിക്കുകയാണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 6 വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റുചെയ്ത ആര്‍സിബി 3 വിക്കറ്റിന് 183 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ അഞ്ച് പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. വിരാട് കോലി 113* റണ്‍സുമായി തിളങ്ങിയെങ്കിലും ആര്‍സിബി നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല.
ആര്‍സിബിയുടെ പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തമാകവെ രാജസ്ഥാനെതിരേ ആര്‍സിബി കാട്ടിയ വലിയ മണ്ടത്തരം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍. മഹിപാല്‍ ലോംറോറിനെ ആര്‍സിബി കളിപ്പിക്കാതിരുന്നതാണ് ഇര്‍ഫാന്‍ ചോദ്യം ചെയ്യുന്നത്. 'മഹിപാല്‍ ലോംറോര്‍ ജയ്പൂരില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. എന്നാല്‍ അവന്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടിട്ടില്ല. അവന്‍ മികച്ച ഫോമില്‍ കളിക്കാന്‍ കഴിയുന്നവനാണ്.
ഇന്ത്യന്‍ പരിശീലകര്‍ ഇത്തരം മണ്ടത്തരങ്ങള്‍ ടീമുകള്‍ കാട്ടാതിരിക്കാന്‍ ഇടപെടല്‍ നടത്തേണ്ടതാണ്. ഇതൊരു ഉദാഹരണം മാത്രമാണ്' എന്നാണ് എക്‌സിലൂടെ ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയത്. ശക്തമായ താരനിര ആര്‍സിബിക്കുണ്ടെങ്കിലും വലിയ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത. വിരാട് കോലി 72 പന്തില്‍ 113 റണ്‍സടിച്ചെങ്കിലും സെഞ്ച്വറിയിലേക്കെത്താന്‍ 67 പന്തുകള്‍ വേണ്ടിവന്നു. ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി പ്രകടനമാണിത്.
156.94 മാത്രമായിരുന്നു കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. നായകന്‍ ഫഫ് ഡുപ്ലെസിസ് 33 പന്തില്‍ 44 റണ്‍സാണ് നേടിയത്. 2 സിക്‌സും ഫോറും താരം നേടി. 133.33 ആണ് ഡുപ്ലെസിസിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഗ്ലെന്‍ മാക്‌സ് വെല്ലിനെ ആര്‍സിബി എന്തിനാണ് കളിപ്പിക്കുന്നതെന്നതാണ് മറ്റൊരു ചോദ്യം. മോശം ഫോമിലുള്ള താരം 3 പന്തില്‍ 1 റണ്‍സാണ് നേടിയത്. സൗരവ് ചൗഹാന്‍ 6 പന്തില്‍ 9 റണ്‍സാണ് നേടിയത്. കാമറൂണ്‍ ഗ്രീന്‍ 6 പന്തില്‍ 5 റണ്‍സും നേടി.

പവര്‍പ്ലേയിലും ഡെത്തോവറിലും പ്രതീക്ഷിക്കുന്നതുപോലെ റണ്‍സുയര്‍ത്താന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല. കോലിയും ഡുപ്ലെസിസും ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്നവരാണ്. ഇവരുടെ ബാറ്റിങ് പ്രകടനം പവര്‍പ്ലേയ്ക്ക് അനുയോജ്യമാണെന്ന് പറയാനാവില്ല. ലോംറോര്‍ ഇതിനോടകം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ടെങ്കിലും താരത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത.
രാജസ്ഥാനെതിരേ ദിനേഷ് കാര്‍ത്തികിനേയും ആര്‍സിബി വേണ്ടവിധം ഉപയോഗിച്ചില്ല. കാര്‍ത്തിക് വ്യത്യസ്ത ഷോട്ടുകളിലൂടെ ഡെത്തോവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. എന്നാല്‍ ആര്‍സിബി രാജസ്ഥാനെതിരേ താരത്തെ ബാറ്റിങ്ങിനിറക്കിയില്ല. കാമറൂണ്‍ ഗ്രീനിനെ ഓപ്പണിങ്ങിലേക്കെത്തിച്ച് ഡുപ്ലെസിസ്, കോലി എന്നിവരിലൊരാള്‍ മൂന്നാം നമ്പറിലേക്കിറങ്ങുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.
ആര്‍സിബിയുടെ ബൗളിങ് നിര ദുര്‍ബലമാണെന്നിരിക്കെ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ മികവ് കാട്ടി ഉയരേണ്ടതായുണ്ട്. എന്നാല്‍ ഇതിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. രാജസ്ഥാന്റെ ജോസ് ബട്‌ലറുടേയും സഞ്ജു സാംസണിന്റേയും സ്‌ട്രൈക്ക് റേറ്റ് ആര്‍സിബി മാതൃകയാക്കണമെന്നും ഇര്‍ഫാന്‍ പറയുന്നു.
ജോസ് ബട്‌ലര്‍ മോശം ഫോമിലായിരുന്നെങ്കിലും ആര്‍സിബിക്കെതിരേ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 58 പന്തില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 100 റണ്‍സാണ് ബട്‌ലര്‍ നേടിയത്.
172. 41 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രകടനം. രാജസ്ഥാന് ജയിക്കാന്‍ 1 റണ്‍സ് വേണ്ടപ്പോള്‍ ബട്‌ലര്‍ 94 റണ്‍സിലായിരുന്നു. സിക്‌സറിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കാനും ടീമിനെ ജയത്തിലേക്കെത്തിക്കാനും ബട്‌ലര്‍ക്കായി. ഐപിഎല്ലില്‍ 100ാം മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ ബട്‌ലര്‍ക്കായി.
സഞ്ജു 42 പന്തില്‍ 69 റണ്‍സാണ് നേടിയത്. 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 164.28 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു കളിച്ചത്. ഇത്തരമൊരു ആക്രമണോത്സകത കാട്ടാന്‍ ആര്‍സിബി ടീമിന് സാധിക്കുന്നില്ല.