IPL 2024: സ്റ്റാര്‍ക്കിനായി റെക്കോഡ് പ്രതിഫലം, കെകെആര്‍ കാട്ടിയത് അബദ്ധമോ? പരിശോധിക്കാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേല ചരിത്രത്തില്‍ ഏറ്റവും പ്രതിഫലം നേടുന്ന താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസീസ് ഇടം കൈയന്‍ പേസറെ 24.75 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം മറ്റൊരാള്‍ക്കും ലഭിച്ചിട്ടില്ല. ഈ ലേലത്തിന്റെ ആദ്യം 20.5 കോടി പ്രതിഫലം നേടിയ പാറ്റ് കമ്മിന്‍സ് ഏറ്റവും വിലയേറിയ താരമായെങ്കിലും സ്റ്റാര്‍ക്ക് ഈ റെക്കോഡ് തകര്‍ക്കുകയായിരുന്നു.
ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള താരമാണ് സ്റ്റാര്‍ക്ക്. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ എല്ലാ ടീമുകളും രംഗത്തെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യം മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായി പോരാട്ടം. ഈ പോരാട്ടമാണ് റെക്കോഡ് പ്രതിഫലത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സ്റ്റാര്‍ക്കിന് വലിയ പ്രതിഫലം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ പ്രതിഫലം ലഭിക്കുമെന്ന് കരുതിയില്ല.
കെകെആര്‍ സ്റ്റാര്‍ക്കിനായി ഇത്രയും തുക മുടക്കിയതിനെ മണ്ടത്തരമായി കാണാനാവില്ല. സ്റ്റാര്‍ക്കിനെപ്പോലൊരു സൂപ്പര്‍ പേസര്‍ ഒപ്പമുള്ളത് കെകെആറിന് കരുത്താവുമെന്നുറപ്പ്. ഗുജറാത്ത് ടൈറ്റന്‍സും സ്റ്റാര്‍ക്കിനായി പൊരുതിയത് ഇതേ കാരണത്താലാണ്. എന്നാല്‍ കെകെആര്‍ സ്റ്റാര്‍ക്കിനെ വിട്ടുകൊടുക്കാതെ അവസാനം വരെ പൊരുതുകയായിരുന്നു. എന്നാല്‍ പാറ്റ് കമ്മിന്‍സിനായി ഇത്രയും കോടി മുടക്കിയത് ഹൈദരാബാദിന് നഷ്ട കച്ചവടം ആകാനാണ് സാധ്യത.
കാരണം ടി20യില്‍ മികച്ച റെക്കോഡുള്ള ബൗളറല്ല കമ്മിന്‍സ്. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ഇക്കോണമി 8ന് മുകളിലാണ്. അതുകൊണ്ടുതന്നെ ഹൈദരാബാദ് കമ്മിന്‍സിനെ വാങ്ങിയതിനെ മികച്ച നീക്കമായി കാണാനാവില്ല. ഗൗതം ഗംഭീര്‍ കെകെആറിന്റെ മെന്ററായി ചുമതലയേറ്റത്തിന്റെ ഗുണം ഇത്തവണത്തെ ലേലത്തില്‍ കാണാനുണ്ട്. മികച്ച നീക്കങ്ങളാണ് കെകെആര്‍ നടത്തിയത്. ചേതന്‍ സക്കറിയ (50ലക്ഷം), കെ എസ് ഭരത് (50 ലക്ഷം) എന്നിവരാണ് കെകെആര്‍ സ്റ്റാര്‍ക്കിനൊപ്പം സ്വന്തമാക്കിയത്.

വലിയ പ്രതിഫലം പ്രതീക്ഷിച്ച ട്രാവിസ് ഹെഡിന് 6.8 കോടിയാണ് പ്രതിഫലം ലഭിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്. റോവ്മാന്‍ പവലിനെ 7.4 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. വനിന്‍ഡു ഹസരങ്കയ്ക്ക് വലിയ പ്രതിഫലം പ്രതീക്ഷിച്ചിരുന്നെങ്കിലും 1.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ലാഭകരമായ നീക്കമായിരുന്നു ഇതെന്ന് പറയാം. രചിന്‍ രവീന്ദ്രക്ക് 10 കോടിയിലധികം പ്രതീക്ഷിച്ചെങ്കിലും 1.80 കോടിയാണ് ലഭിച്ചത്.
ശാര്‍ദ്ദുല്‍ ടാക്കൂറിനെ നാല് കോടിക്ക് സിഎസ്‌കെ വാങ്ങിയപ്പോള്‍ ജെറാള്‍ഡ് കോയിറ്റ്‌സിയെ അഞ്ച് കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേല്‍ 11.75 കോടിക്ക് പഞ്ചാബ് കിങ്‌സ് വാങ്ങിയത് സര്‍പ്രൈസായി. ഇത്രയും ഉയര്‍ന്ന പ്രതിഫലം താരത്തിന് ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു. ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചലിനെ 14 കോടിക്ക് സിഎസ്‌കെ ഒപ്പം കൂട്ടിയതാണ് എടുത്തു പറയേണ്ടത്. ക്രിസ് വോക്‌സിനെ 4.2 കോടിക്ക് പഞ്ചാബ് കിങ്‌സാണ് വാങ്ങിയത്.
ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ 50 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. അല്‍സാരി ജോസഫിനെ 11.50 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. ഉമേഷ് യാദവിനെ 5.8 കോടിക്ക് ഗുജറാത്താണ് സ്വന്തമാക്കിയത്. ശിവം മാവിയെ 6.4 കോടിക്കാണ് ലഖ്‌നൗ ഒപ്പം കൂട്ടിയത്. ദില്‍ഷന്‍ മധുശനകയെ 4.6 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications