ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി വിക്കറ്റ് കീപ്പറായും ഫിനിഷറായും സൃഷ്ടിച്ച റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്തതാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. വരുന്ന സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവും.
ഇപ്പോള്‍ ബിസിനസുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് ധോണി. വലിയ ആരാധക പിന്തുണയുള്ള ധോണിയുടെ സ്‌റ്റൈലും രീതികളും അനുകരിക്കുന്നവരും ഏറെയാണ്. സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്നവരിലൊരാളാണ് ധോണി. ഇപ്പോഴിതാ ധോണി സിഗരറ്റ് വലിക്കുന്ന വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനം മുന്‍ ഇന്ത്യന്‍ നായകനെതിരേ ഉയരുകയാണ്. ധോണി തെറ്റായ മാതൃക നല്‍കുന്നുവെന്നാണ് ആരാധകരുടെ വിമര്‍ശനം.
ധോണി സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിവുള്ളയാളാണ്. വിരമിച്ചെങ്കിലും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ധോണി സിഗരറ്റ് വലിക്കുന്നത് യുവാക്കള്‍ക്ക് പ്രചോദനമാവും. ധോണിയുടെ ഈ രീതിയെ അവരും പിന്തുടരും. ധോണിയെപ്പോലെ സമൂഹത്തിനോട് ഉത്തരവാദിത്തമുള്ളയാള്‍ ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ജെന്റില്‍മാന്‍ ലുക്കില്‍ കോട്ടടക്കം ഇട്ടുള്ള ധോണിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഏതോ ബിസിനസ് മീറ്റില്‍ ധോണി പങ്കെടുക്കുകയായിരുന്നുവെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇതിനിടെയാണ് ധോണി സിഗരറ്റ് വലിക്കുന്നത്. ധോണി അറിയാതെയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തവരിലൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എന്നാല്‍ ധോണിയെ ന്യായീകരിച്ചും ഒരു വിഭാഗം ആരാധകരെത്തുന്നു. അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ് ഇവര്‍ പറയുന്നത്. ധോണി പൊതുവേദിയിലല്ല സിഗരറ്റ് വലിച്ചിരിക്കുന്നത്. അദ്ദേഹം ഉള്‍പ്പെട്ട സ്വകാര്യമായ പരിപാടിക്കിടെ സിഗരറ്റ് വലിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യമാണ്. ഇതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു എന്നതിനാല്‍ ധോണിക്ക് ഇത്തരം കാര്യങ്ങളൊന്നും ചെയ്യാനാവില്ലെന്നത് തെറ്റായ കാഴ്ചപ്പാടാണെന്നാണ് ആരാധകര്‍ പറയുന്നത്.
ധോണിയെ വലിയൊരു വിഭാഗം അനുകരിക്കുമെന്നതാണ് പ്രശ്‌നം. ധോണി സിഗരറ്റ് വലിക്കുന്നത് ചിലര്‍ക്കെങ്കിലും പുകവലിയോട് താല്‍പര്യം തോന്നിക്കുമെന്നത് വസ്തുതയാണ്. എന്നാല്‍ സ്വകാര്യ സമയത്ത് ധോണി ചെയ്ത ഈ പ്രവര്‍ത്തി അദ്ദേഹം അറിയാതെ വീഡിയോ എടുക്കുകകയും അനാവശ്യ വിവാദം സൃഷ്ടിക്കുകയും ചെയ്തവരാണ് കുറ്റക്കാരെന്നാണ് ധോണിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്തായാലും ധോണി സിഗരറ്റ് വലിക്കുന്ന വീഡിയോ ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
എന്നാല്‍ ഇതൊന്നും ധോണിയെ ബാധിക്കാത്ത അനാവശ്യ വിവാദങ്ങളാണെന്ന് പറയാം. വിരമിച്ച ശേഷം ധോണി ബിസിനസിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. കൃഷിയിലാണ് ധോണി പ്രധാനമായും ശ്രദ്ധ നല്‍കിയിരിക്കുന്നത്. ധോണിയുടെ പേരില്‍ പച്ചക്കറി കയറ്റുമതി കമ്പനിയുണ്ട്. കൂടാതെ ബിയര്‍ ബ്രാന്റും ധോണിയുടെ പേരിലുണ്ട്. ഫാഷന്‍ മേഖലയിലും ധോണി നിക്ഷേപം നടത്തിയിട്ടുണ്ട്. പാര്‍ട്ട്ണര്‍ തന്നെ വെട്ടിച്ച് 15 കോടിയോളം രൂപ കൈക്കലാക്കിയെന്ന് കാട്ടി ധോണി പരാതി നല്‍കിയിരുന്നു.
ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള ക്യാംപ് ആരംഭിക്കാന്‍ പോവുകയാണ്. ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത്തവണത്തെ സീസണ്‍ മാറാനാണ് സാധ്യത കൂടുതല്‍. ധോണി താരമെന്ന നിലയില്‍ കളിനിര്‍ത്തിയാലും സിഎസ്‌കെയ്‌ക്കൊപ്പം തുടരുമെന്നുറപ്പാണ്. മെന്റര്‍ റോളിലാവും ധോണി തുടരുക. നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരാണ് സിഎസ്‌കെ. ഇത്തവണ കിരീടത്തോടെ ധോണിക്ക് യാത്രയയപ്പ് നല്‍കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.