For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റിതിക കട്ടകലിപ്പില്‍; മുംബൈയെ പിന്തുണക്കില്ല! നഡാഷ എന്തുകൊണ്ട് മുങ്ങി? ട്രോള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ എല്ലാവരുടേയും ചര്‍ച്ചാ വിഷയും രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സുമാണ്. അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്. എന്നിട്ടും രോഹിത്തിനെ മുംബൈ യാതൊരു ചര്‍ച്ചകളും നടത്താതെ നായകസ്ഥാനത്ത് നിന്ന് നീക്കിയത് മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങാതെ തുടരുകയാണ്. രോഹിത് ശര്‍മയെ മുംബൈയും പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും അപമാനിച്ചുവെന്നതാണ് പൊതുവികാരം.

രോഹിത്തിനെ മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ത്തന്നെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ ഭാര്യ റിതിക സജ്‌ദേഹ് രംഗത്തെത്തിയിരുന്നു. രോഹിത് ക്യാപ്റ്റനായപ്പോഴെല്ലാം ഗ്യാലറിയില്‍ പിന്തുണ നല്‍കാന്‍ റിതികയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ രോഹിത്തിനൊപ്പം റിതികയും മകളുമുണ്ടെങ്കിലും മത്സരം കാണാന്‍ റിതിക ഗ്യാലറിയിലേക്ക് എത്തിയിട്ടില്ല. അതിന്റെ കാരണം മുംബൈയോടുള്ള വിയോജിപ്പാണെന്ന് വ്യക്തം.

രോഹിത്തിനെ മുംബൈ അപമാനിക്കുകയാണെന്നും എല്ലാത്തിനും കാരണം പരിശീലകന്‍ മാര്‍ക്ക് ബൗച്ചറാണെന്നും റിതിക നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇപ്പോള്‍ രോഹിത്തിനൊപ്പം ഹോട്ടലിലുണ്ടായിട്ടും മത്സരം കാണാന്‍ റിതിക ഗ്യാലറയിലേക്കെത്താത്തതിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സിനോടുള്ള വിയോജിപ്പാണെന്ന് ഉറപ്പാണ്. മുംബൈ ടീം ഹോളി ആഘോഷിച്ചപ്പോള്‍ റിതികയും മകളും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഹിത് മകളോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ച് വലിയ പിന്തുണ നല്‍കി ഗ്യാലറിയിലുണ്ടാകുമായിരുന്നു. എന്നാല്‍ ഹാര്‍ദിക് മുംബൈയുടെ നായകനായ ശേഷം നഡാഷ മുങ്ങിയിരിക്കുകയാണ്. ഹാര്‍ദിക്കിനെതിര വലിയ വിമര്‍ശനവും അധിക്ഷേപവും ഉയരുന്നതാണ് നഡാഷ മുങ്ങാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. നഡാഷക്കെതിരേ ട്രോളുകളാണ് ഇപ്പോള്‍ ഉയരുന്നത്.

rohit sharma

പ്രതിസന്ധിയില്‍ നഡാഷ ഹാര്‍ദിക്കിനെ ഒറ്റക്കിട്ട് മുങ്ങിയെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ മത്സരം മുതല്‍ ഹാര്‍ദിക് എയറിലാണ്. ഗുജറാത്തിനെതിരേ ഹാര്‍ദിക്കിനെ കൂവലോടെയാണ് ആരാധകര്‍ വരവേറ്റത്. മൈതാനത്ത് നായ എത്തിയപ്പോള്‍ ഹാര്‍ദിക്കെന്ന് വിളിച്ച് അപമാനിച്ചു. ഹാര്‍ദിക്കിന്റെ എല്ലാ പ്രവര്‍ത്തികള്‍ക്കെതിരേയും വ്യാപക വിമര്‍ശനം നടത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നു.

ഇതില്‍ സ്വാഭാവികമായും നഡാഷക്കും നിരാശയുണ്ടാവും. നഡാഷ കൂടി മൈതാനത്തിലുണ്ടെങ്കില്‍ ഹാര്‍ദിക്കിനെതിരേ കൂടുതല്‍ കടുത്ത അധിക്ഷേപം കാണികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ടാവണം നഡാഷ ഗ്യാലറയിലേക്കെത്താതെ മുങ്ങി നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഗുജറാത്തില്‍ ഹാര്‍ദിക്കിന് ലഭിച്ച സ്വീകാര്യത മുംബൈയില്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ല. രോഹിത് ശര്‍മ ആരാധകരാണ് മുംബൈയില്‍ കൂടുതലുള്ളത്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ മുംബൈ ടീമിനുള്ളില്‍ പടലപ്പിണക്കം തുടരുകയാണ്. ടീം രണ്ട് തട്ടായാണ് മുന്നോട്ട് പോകുന്നത്. രോഹിത് ശര്‍മയെ അനുകൂലിക്കുന്നവര്‍ ഒരുവശത്തും ഹാര്‍ദിക്കിനെ അനുകൂലിക്കുന്നവര്‍ മറ്റൊരു വശത്തും ചേര്‍ന്നപ്പോള്‍ മുംബൈ ടീമിനുള്ളില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. ഇത് ടീമിന്റെ പ്രകടനത്തേയും ബാധിക്കുന്നു. ആദ്യ രണ്ട് മത്സരവും മുംബൈ ടീം തോറ്റിരിക്കുകയാണ്. ഇനി തട്ടകത്തില്‍ രാജസ്ഥാനെയാണ് മുംബൈ നേരിടുന്നത്.

നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഈ മത്സരം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. എന്നാല്‍ മുംബൈയിലും ഹാര്‍ദിക്കിനെതിരേ ആരാധക വിമര്‍ശനം ഉയരാനാണ് സാധ്യത. ഹാര്‍ദിക് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ആരാധകര്‍ കൂവുകയും രോഹിത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

എന്തായാലും രോഹിത്, ഹാര്‍ദിക് പ്രശ്‌നത്തോടെ വെട്ടിലായിരിക്കുന്നത് ഇവരുടെ ഭാര്യമാര്‍ കൂടിയാണെന്ന് പറയാം. രോഹിത് ഈ സീസണോടെ മുംബൈ വിടാനാണ് സാധ്യത. ഇനി മുംബൈയെ പിന്തുണച്ച് റിതികയെ മൈതാനത്ത് കാണാനായേക്കില്ല. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ രോഹിത്തിനെക്കാള്‍ നിരാശ റിതികയ്ക്കാണെന്ന് പറഞ്ഞാലും അത് തെറ്റാകില്ല.

Story first published: Sunday, March 31, 2024, 9:14 [IST]
Other articles published on Mar 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+