For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ക്യാപ്റ്റന്‍ മാറിയത് അറിഞ്ഞില്ലേ, എവിടെ റുതുരാജ്? അവനെ കാണിക്കൂയെന്നു വീരു

പുതിയ നായകന്‍ റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ ഐപിഎല്ലില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനാണ് സിഎസ്‌കെ തകര്‍ത്തുവിട്ടത്. ഡെത്ത് ഓവറിലെ ബൗളിങില്‍ ചെറുതായൊന്നു പാളിയെങ്കിലും കളിയുടെ ബാക്കിയെല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് അവര്‍ ജയിച്ചുകയറിയത്.

അതിനിടെ കളിയില്‍ ഭൂരിഭാഗം സമയവും ക്യാമറക്കണ്ണുകള്‍ സിഎസ്‌കെയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു പിന്നാലെ പോയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കളിയുടെ കമന്ററിക്കിടെയാണ് ക്യാപ്റ്റന്‍ റുതുരാജിനെ കാണിക്കാതെ കൂടുതല്‍ സമയവും ധോണിയെ തന്നെ സ്‌ക്രീനില്‍ കാണിച്ചതിനെ സെവാഗ് ചോദ്യം ചെയ്തത്.

MS DHONI

ഈ സീസണ്‍ ആരംഭിക്കുന്നതിനു തലേ ദിവസമാണ് തികച്ചും നാടകീയമായി ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും പകരം റുതുരാജിനെ ചുമതലയേല്‍പ്പിക്കുകയും ചെയ്തത്. പക്ഷെ സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിനിടെ വളരെ കുറച്ചു സമയം മാത്രമേ റുതുരാജിനെ സ്‌ക്രീനില്‍ കാണാനായുള്ളൂ. കൂടുതല്‍ സമയവും ധോണി തന്നെയാണ് സ്‌ക്രീനില്‍ നിറഞ്ഞുനിന്നത്.

ഹിന്ദി കമന്ററി പാനലിന്റെ ഭാഗമായിരുന്ന സെവാഗ് ഒടുവില്‍ എന്തുകൊണ്ടാണ് ബ്രോഡ്കാസ്റ്റര്‍ ഈ തരത്തില്‍ ധോണിയെ മാത്രം ഫോക്കസ് ചെയ്യുന്നതെന്നു തമാശരൂപേണ തുറന്നു ചോദിക്കുകയും ചെയ്യുകയായിരുന്നു. ഭായ്, റുതുരാജിന്റെ മുഖം കൂടി ഒന്ന്, രണ്ടു തവണ കാണിക്കൂ. അവനും ക്യാപ്റ്റനാണ്. വെറും ധോണിയുടെ മുഖം മാത്രമാണ് കാണിക്കുന്നതെന്നും സെവാഗ് വ്യക്തമാക്കി.

42 കാരനായ ധോണി നായകസ്ഥാനമൊഴിഞ്ഞതോടെ ഈ സീണിലേത് അദ്ദേഹത്തിന്റെ അവസാനത്തെ ഐപിഎല്‍ ആയിരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ സീസണിനു ശേഷം സിഎസ്‌കെയെ ആറാം കിരീടത്തിലേക്കു നയിച്ചതിനു പിന്നാലെ ധോണി വിരമിക്കുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്.

പക്ഷെ ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയും ഒരു സീസണില്‍ കൂടി കളിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നുവെന്നു ഫൈനലിനു ശേഷം ധോണി തുറന്നുപറയുകയായിരുന്നു. കരിയറില്‍ തന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് അദ്ദേഹം ഇത്തവണ ഐപിഎല്‍ കളിക്കാനെത്തിയത്.

DHONI- RUTURAJ

അതേസേമയം, ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും മികവ് പുലര്‍ത്തിയാണ് ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബിയെ സിഎസ്‌കെ തുരത്തിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി ആറു വിക്കറ്റിനു 173 റണ്‍സെന്ന മികച്ച ടോട്ടലാണ് നിശ്ചിത ഓവറില്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 150 റണ്‍സ് പോലും അവര്‍ തികയ്ക്കുമോയെന്നതു സംശയമായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ മികച്ച ഫിനിഷിങ് ആര്‍സിബിയെ 170 കടത്തി.

25 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം 48 റണ്‍സുമായി റാവത്ത് ആര്‍സിബിയുടെ ടോപ്‌സ്‌കോററായി മാറി. ഇന്നിങ്‌സിലെ അവസാനത്തെ ബോളിലാണ് താരം റണ്ണൗട്ടായത്. കാര്‍ത്തിക് പുറത്താവാതെ 38 റണ്‍സ് നേടി. 26 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. നായകന്‍ ഡുപ്ലെസിയാണ് (35) മറ്റൊരു പ്രധാന സ്‌കോറര്‍. നാലു വിക്കറ്റുകളെടുത്ത മുസ്ഫിസുര്‍ റഹ്മാനാണ് സിഎസ്‌കെ ബൗളിങില്‍ മികച്ചുനിന്നത്.

റണ്‍ചേസില്‍ 18.4 ഓവറില്‍ നാലു വിക്കറ്റിനു സിഎസ്‌കെ വിജയത്തിലെത്തുകയായിരുന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെയും (34*) രവീന്ദ്ര ജഡേജയും (25*) ചേര്‍ന്നാണ് സിഎസ്‌കെയുടെ വിജയം പൂര്‍ത്തിയാക്കിയത്. ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരം കളിച്ച ഓപ്പണര്‍ രചിന്‍ വീന്ദ്ര 15 ബോളില്‍ 37 റണ്‍സോടെ സിഎസ്‌കെയുടെ ടോപ്‌സ്‌കോററായി മാറി.

Story first published: Saturday, March 23, 2024, 13:55 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+