Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രഹാനെ വെറും വേസ്റ്റ്! എന്തിന് ഇത്ര അവസരം? പുറത്താക്കൂ, കലിപ്പില്‍ ഫാന്‍സ്

ധരംശാല: ഇന്ത്യയുടെ മുന്‍ താരവും വെറ്ററന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്ലില്‍ വീണ്ടും ദുരന്തമായി മാറിയിരിക്കുകയാണ്. ഇതോടെ ആരാധകരില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് സിഎസ്‌കെ ആരാധകരില്‍ നിന്നുയരുന്നത്. ടീമിനു ബാധ്യതയായി മാറിയിട്ടും എന്തിനാണ് വീണ്ടും വീണ്ടും രഹാനെയ്ക്കു സിഎസ്‌കെ അവസരം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. വെറും ഏഴു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ ഒരു ഫോറടക്കം ഒമ്പതു റണ്‍സ് മാത്രമെടുത്ത് രഹാനെ പുറത്താവുകയും ചെയ്തു.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ഒരിക്കല്‍ക്കൂടി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഈ കളിയിലെങ്കിലും രഹാനെ ക്ലിക്കാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. സീസണില്‍ സിഎസ്‌കെ ഏറ്റവുമധികം മിസ്സ് ചെയ്യുന്നതും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളുടെ അഭാവമാണ്. പക്ഷെ ഈ മല്‍സരത്തിലും ഓപ്പണിങ് സഖ്യം ഫ്‌ളോപ്പായി. അര്‍ഷ്ദീപ് സിങെറിഞ്ഞ രണ്ടാമത്തെ ഓവറില്‍ തന്നെ രഹാനെ വീണു.

AJINKYA RAHANE

ഒരു യോര്‍ക്കര്‍ ലെങ്ത്ത് ബോളായിരുന്നു അര്‍ഷ്ദീപ് എറിഞ്ഞത്. ലെഗ് സൈഡിലേക്കു ഫ്‌ളിക്ക് ചെയ്യാനാണ് രഹാനെ ശ്രമിച്ചത്. പക്ഷെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായപ്പോള്‍ ബോള്‍ പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്ത കാഗിസോ റബാഡയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. താഴ്ന്നുവന്ന ബോള്‍ റബാഡ മികച്ച രീതിയില്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്തു. സിഎസ്‌കെ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 12 റണ്‍സ് മാത്രമയുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ വലിയ സര്‍പ്രൈസായി മാറിയ താരമാണ് രഹാനെ. ഈ കാരണത്താല്‍ തന്നെയാണ് ഇത്തവണയും അദ്ദേഹത്തെ സിഎസ്‌കെ ടീമില്‍ നിലനിര്‍ത്തിയത്. പക്ഷെ അതു വലിയ മണ്ടത്തരമായി പോയെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

11 മല്‍സരങ്ങളില്‍ 10 ഇന്നിങ്‌സുകളിലാണ് രഹാനെ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 23 എന്ന മോശം ശരാശരിയില്‍ 124.60 സ്‌ട്രൈക്ക് റേറ്റില്‍ വെറും 207 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഒരു ഫിഫ്റ്റി പോലും രഹാനെ നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ 45 റണ്‍സാണ്.

AJINKYA RAHANE

അജിങ്ക്യ രഹാനെയുടെ ഐപിഎല്‍ കരിയര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അത് ഉറപ്പായിരിക്കുകയാണ്. ഈ സീസണില്‍ ഇത്രയും മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചത് സിഎസ്‌കെയില്‍ ആയതു കൊണ്ടു മാത്രമാണ്. മറ്റു ടീമുകളില്‍ ആയിരുന്നെങ്കില്‍ പ്ലെയിങ് ഇലവനില്‍ നിന്നും വളരെ നേരത്തേ തന്നെ പുറത്താവുമായിരുന്നു. ഈ സീസണില്‍ ഇനി രഹാനെയെ പ്ലെയിങ് ഇലവനില്‍ സിഎസ്‌കെ ഉള്‍പ്പെടുത്തരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അജിങ്ക്യ രഹാനെയുടെ കരിയര്‍ കത്തിക്കയറിയത് 2023ലാണ്. അത് കഴിഞ്ഞ വര്‍ഷം തന്നെ അവസാനിക്കുകയും ചെയ്തു. ഈ സീസണില്‍ അദ്ദേഹം വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ രഹാനെയെ പുറത്തിരുത്തി രചിന്‍ രവീന്ദ്രയെ ഓപ്പണിങിലേക്കു തിരികെ വിളിക്കാന്‍ സിഎസ്‌കെ ശ്രമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്‌റ്റോ, റൈലി റൂസ്സോ, സാം കറെന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സാന്റ്‌നര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, റിച്ചാര്‍ഡ് ഗ്ലീസന്‍, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Sunday, May 5, 2024, 16:34 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+