Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ചെന്നൈ പിച്ചില്‍ ആര് നേടും? മുന്‍തൂക്കം സഞ്ജുപ്പടയ്ക്ക്! ഹൈദരാബാദ് വിയര്‍ക്കും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. ജയിക്കുന്ന ടീം ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അഹമ്മദാബാദിലാണ് ഒന്നാം ക്വാളിഫയറും എലിമിനേറ്ററും നടന്നത്. എന്നാല്‍ രണ്ടാം ക്വാളിഫയറിന് വേദി ചെന്നൈയാണ്. സ്പിന്നര്‍മാരെ തുണക്കുന്ന ചെന്നൈയിലെ പിച്ചില്‍ ആര്‍ക്കാണ് മുന്‍തൂക്കം?.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സഞ്ജുവിനും സംഘത്തിനും നേരിയ മുന്‍തൂക്കം അവകാശപ്പെടാവുന്നതാണ്. നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദ് ഒരുപടി മുന്നിലാണ്. 19 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 10 തവണയും ഹൈദരാബാദാണ് ജയിച്ചത്. 9 തവണയാണ് രാജസ്ഥാന് ജയിക്കാനായത്. സീസണില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 1 റണ്‍സിന് ഹൈദരാബാദ് രാജസ്ഥാനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ചെന്നൈയിലെ കണക്കുകള്‍ ഹൈദരാബാദിന് വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

ചെന്നൈയില്‍ 10 മത്സരങ്ങളാണ് ഹൈദരാബാദ് കളിച്ചത്. ജയിച്ചത് 1 മത്സരത്തില്‍ മാത്രമാണെന്നതാണ് എടുത്തു പറയേണ്ടത്. 9 മത്സരവും ടീം തോറ്റു. രാജസ്ഥാനും വലിയ ആധിപത്യം ചെന്നൈയില്‍ അവകാശപ്പെടാനാവില്ല. 9 മത്സരങ്ങള്‍ ചെന്നൈയില്‍ കളിച്ച രാജസ്ഥാന് 2 മത്സരമാണ് ജയിക്കാനായത്. 7 മത്സരവും തോറ്റു. രാജസ്ഥാന്റെ രണ്ട് ജയവും ആദ്യം ബാറ്റ് ചെയ്തായിരുന്നു. ചെന്നൈയില്‍ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറുമെന്നുറപ്പാണ്. ഹൈദരാബാദിനെക്കാളും മാനസികമായി മുന്‍തൂക്കം രാജസ്ഥാനുണ്ടാവും. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദ് കെകെആറിനോട് നാണംകെട്ടാണ് തോറ്റത്. അതുകൊണ്ടുതന്നെ മാനസികമായി അവര്‍ക്കാവും സമ്മര്‍ദ്ദം. ട്രാവിസ് ഹെഡ് അവസാന രണ്ട് മത്സരത്തിലും ഡെക്കായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിന് കാര്യമായൊന്നും ചെയ്യാനാവാത്തത് ഹൈദരാബാദിനെ കാര്യമായി ബാധിക്കും.

srh vs rr

മധ്യനിരയില്‍ ഹൈദരാബാദ് കൂട്ടത്തകര്‍ച്ച നേരിടുകയാണ്. ആക്രമണോത്സക ക്രിക്കറ്റ് തുടരുമെന്നാണ് ഹൈദരാബാദ് പറയുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ എങ്ങനെയാവും ഹൈദരാബാദിനെ പൂട്ടുകയെന്നതാണ് കണ്ടറിയേണ്ടത്. ചെന്നൈയിലെ പിച്ചില്‍ സ്ലോ ബോളുകള്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം സ്ലോ ബോളുകളിലൂടെ കളി പിടിക്കാന്‍ മിടുക്കന്മാരാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ഭയക്കണം.

അതേ സമയം ഹൈദരാബാദിന്റെ സ്പിന്‍ നിര ദുര്‍ബലമാണ്. ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ടെന്നിരിക്കെ രാജസ്ഥാന് ആധിപത്യം അവകാശപ്പെടാം. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നീ അനുഭവസമ്പന്നരായ സ്പിന്നര്‍മാരാണ് രാജസ്ഥാനൊപ്പമുള്ളത്. രണ്ട് പേരും മികച്ച ഫോമില്‍ പന്തെറിയുന്നവരാണ്. ആര്‍സിബിക്കെതിരായ എലിമിനേറ്ററിലും ഇവര്‍ തിളങ്ങിയിരുന്നു. അശ്വിന്‍ മുന്‍ സിഎസ്‌കെ താരമാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ സാഹചര്യം നന്നായി അറിയാം.

ഇതും രാജസ്ഥാന് ഗുണം ചെയ്യും. പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ട് പവര്‍പ്ലേയ്ക്കുള്ളില്‍ വിക്കറ്റ് നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സന്ദീപ് ശര്‍മ എലിമിനേറ്ററില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ചെന്നൈ പിച്ചില്‍ മികവ് കാട്ടാന്‍ സന്ദീപിന് സാധിച്ചേക്കും. ആവേശ് ഖാന്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടി മികവ് കാട്ടുന്നുണ്ട്. രാജസ്ഥാന്‍ ആശങ്കപ്പെടേണ്ടത് ടോപ് ഓഡര്‍ ബാറ്റിങ്ങിനെക്കുറിച്ചോര്‍ത്താണ്. ജോസ് ബട്‌ലറുടെ അഭാവം ടീമിലുണ്ട്.

ടോം കോഹ്ലര്‍ കാഡ്‌മോറിന് ഓപ്പണിങ്ങില്‍ കസറാനാവുന്നില്ല. ഇത് യശ്വസി ജയ്‌സ്വാളിനേയും സമ്മര്‍ദ്ദത്തിലാക്കുന്നു. സഞ്ജു സാംസണ്‍ നായകന്റെ കളിക്ക് ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്നു. സ്വാഭാവിക ശൈലിയിലേക്ക് സഞ്ജുവിന് മാറേണ്ടതായുണ്ട്. അല്ലാത്ത പക്ഷം രാജസ്ഥാനെ അത് പ്രതികൂലമായി ബാധിക്കും. ബാറ്റിങ് നിരയില്‍ സഞ്ജുവിന്റെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Friday, May 24, 2024, 6:48 [IST]
Other articles published on May 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+