ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ സിഎസ്‌കെ സ്വന്തമാക്കിയ പ്രധാന താരങ്ങളിലൊരാളാണ് സമീര്‍ റിസ്‌വി. 8.4 കോടിക്കാണ് സമീറിനെ സിഎസ്‌കെ സ്വന്തമാക്കിയത്. പൊതുവേ സീനിയര്‍ താരങ്ങളോട് താല്‍പര്യം കാട്ടുന്ന ടീമാണ് സിഎസ്‌കെ. അതുകൊണ്ടുതന്നെ യുവതാരത്തിനായി ഇത്രയും പണം മുടക്കിയെന്നത് ആരാധകര്‍ക്കും ഉള്‍ക്കൊള്ളാന്‍ അല്‍പ്പം പ്രയാസമുണ്ടായിരുന്നു.
ഇത്രയും വലിയ തുകയ്ക്ക് സിഎസ്‌കെ സ്വന്തമാക്കിയ സമീര്‍ റിസ്‌വി ആരാണ്? ക്യാപ്പഡ് താരങ്ങളെപ്പോലും തഴഞ്ഞ് അണ്‍ക്യാപ്പഡ് താരമായ സമീറിനായി സിഎസ്‌കെ ഇത്രയും പ്രതിഫലം മുടക്കിയത് നഷ്ട കച്ചവടമോ?. എം എസ് ധോണിയും സംഘവും ഒന്നും കാണാതെ ഒരു താരത്തിനായി ഇത്രയും പണം മുടക്കില്ല. സിഎസ്‌കെ കോടികള്‍ മുടക്കിയതിന്റെ കാരണം എന്താണെന്ന് പരിശോധിക്കാം. യുപി ടി20 ലീഗില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ് റിസ് വി.
വലം കൈയന്‍ റെയ്‌നയെന്നാണ് താരത്തിനെ ആരാധകര്‍ വിളിക്കുന്നത്. യുപി ടി20 ലീഗില്‍ കാണ്‍പൂര്‍ സൂപ്പര്‍സ്റ്റാര്‍സിനായി കൂടുതല്‍ സിക്‌സര്‍ പറത്തിയത് അദ്ദേഹമായിരുന്നു. 9 ഇന്നിങ്‌സില്‍ നിന്ന് 455 റണ്‍സാണ് താരം നേടിയത്. പഞ്ചാബ് കിങ്‌സടക്കം താരത്തെ ട്രയല്‍സിന് ക്ഷണിച്ചെങ്കിലും യുപി അണ്ടര്‍ 23 ടീമിനൊപ്പം കളിക്കേണ്ടതിനാല്‍ അദ്ദേഹം ഇതെല്ലാം ഒഴിവാക്കി. രാജസ്ഥാനെതിരേ 65 പന്തില്‍ 91 റണ്‍സാണ് താരം നേടിയത്. ഉത്തരാഖണ്ഡിനെതിരായ ഫൈനലില്‍ 50 പന്തില്‍ 84 റണ്‍സാണ് റിസ്‌വി നേടിയത്.
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ റിസ് വിയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം നടത്തുന്ന താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. സിഎസ്‌കെയ്‌ക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് റിസ് വി. ദീര്‍ഘനാളത്തേക്ക് സിഎസ്‌കെ താരത്തെ പിടിച്ചുനിര്‍ത്താനാണ് സാധ്യത. പൊതുവേ സിഎസ്‌കെ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നത് കുറവാണ്. എന്നാല്‍ അവസാന സീസണ്‍ മുതല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സിഎസ്‌കെ പ്രാധാന്യം നല്‍കുന്നു.

ഇത്തവണയും മികച്ച ടീം കരുത്താണ് സിഎസ്‌കെയ്ക്കുള്ളത്. ഇത്തവണ സിഎസ്‌കെ രചിന്‍ രവീന്ദ്രയെ ഒപ്പം കൂട്ടിയത് മികച്ച നീക്കമാണ്. 1.8 കോടിയാണ് രചിന്റെ പ്രതിഫലം. വമ്പന്‍ പ്രതിഫലം നല്‍കാതെ രചിനെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ താരത്തെ സുരേഷ് റെയ്‌നയുടെ റോളില്‍ സിഎസ്‌കെയ്ക്ക് ഉപയോഗിക്കാനാവും. വലിയ ഷോട്ടുകള്‍ കളിക്കാന്‍ രചിന്‍ മിടുക്കനാണ്.
അമ്പാട്ടി റായിഡുവിന്റെ പകരക്കാരനായി നാലാം നമ്പറിലേക്കും പരിഗണിക്കാവുന്നതാണ്. ശാര്‍ദ്ദുല്‍ ടാക്കൂറിന് നാല് കോടി പ്രതിഫലം നല്‍കി സിഎസ്‌കെ വാങ്ങിയത് എന്തിനാണെന്നത് വ്യക്തമല്ല. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഡാരില്‍ മിച്ചലിനായാണ് സിഎസ്‌കെ കൂടുതല്‍ പണം മുടക്കിയത്. 14 കോടിയാണ് ന്യൂസീലന്‍ഡ് താരത്തിന് നല്‍കിയിരിക്കുന്നത്. മധ്യനിരയില്‍ നിര്‍ണ്ണായക റോള്‍ മിച്ചലിന് നല്‍കിയേക്കും.
സമീര്‍ റിസ് വിയെ ടോപ് ഓഡറില്‍ സിഎസ്‌കെ ഉപയോഗിക്കാനാണ് സാധ്യത. ഇത്തവണ സിഎസ്‌കെ നടത്തിയ മറ്റൊരു പ്രധാന നീക്കം മുസ്തഫിസുര്‍ റഹ്‌മാനെ സ്വന്തമാക്കിയതാണ്. ബംഗ്ലാദേശ് പേസറെ രണ്ട് കോടിക്കാണ് സിഎസ്‌കെ വാങ്ങിയത്. പേസറാണെങ്കിലും നന്നായി സ്ലോ ബോളെറിയാന്‍ അദ്ദേഹം മിടുക്കനാണ്. പ്രധാനമായും ഡെത്തോവറുകളില്‍ ഗുണം ചെയ്യുന്ന ബൗളറാണ്. അതുകൊണ്ടുതന്നെ മുസ്തഫിസുറിന്റെ വരവ് സിഎസ്‌കെയ്ക്ക് ഗുണം ചെയ്‌തേക്കും.
എംഎസ് ധോണി തന്നെയാവും വരുന്ന സീസണിലും സിഎസ്‌കെയെ നയിക്കുക. രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഇത്തവണയും സിഎസ്‌കെയിലുണ്ടാവും. അമ്പാട്ടി റായിഡു മാത്രമാണ് വിരമിച്ചിരിക്കുന്നത്. ഈ വിടവ് നികത്തുകയെന്നതാണ് സിഎസ്‌കെയുടെ മുന്നിലെ പ്രധാന വെല്ലുവിളി.