For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇത്തവണ ബെസ്റ്റ് ഓപ്പണിങ് ആരുടെ? മുംബൈക്ക് 5ാം സ്ഥാനം- തലപ്പത്ത് ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ ആര്‍സിബിയെ നേരിടും. ആദ്യത്തെ 21 മത്സരങ്ങള്‍ക്കുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ 17ാം സീസണ് വലിയ പ്രാധാന്യം എല്ലാ ടീമുകളും നല്‍കുന്നു. മിനി ലേലത്തിലൂടെ എല്ലാ ടീമുകളും കരുത്തുയര്‍ത്തിയിട്ടുണ്ട്.

ഇത്തവണത്തെ ടീമുകളെ പരിശോധിക്കുമ്പോള്‍ ഏറ്റവും ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിനാണുള്ളത്?. പരിശോധിക്കാം. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിന്റേതാണെന്ന് പറയാം. ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും ഒന്നിനൊന്ന് മികച്ച ഫോമില്‍ കളിക്കുന്നവരും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുമാണ്. ഇടത് വലത് കൂട്ടുകെട്ടും ഈ ഓപ്പണിങ്ങിലുണ്ട്.

ഇടം കൈയനായ ജയ്‌സ്വാള്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്ന ഓപ്പണറായിക്കഴിഞ്ഞു. ന്യൂബോളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് ജയ്‌സ്വാള്‍. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരം സ്പിന്നിനേയും പേസിനേയും ഒരുപോലെ തല്ലിത്തകര്‍ക്കുന്നവനാണ്. ഓരോ ഐപിഎല്‍ സീസണിന് ശേഷവും പ്രകടനം മെച്ചപ്പെടുത്തുന്ന ജയ്‌സ്വാള്‍ ഇത്തവണയും വലിയ പ്രതീക്ഷ നല്‍കുന്നു. ഇംഗ്ലണ്ട് നായകനായ ബട്‌ലര്‍ ഒരു ഐപിഎല്‍ സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ്.

അവസാന സീസണില്‍ അദ്ദേഹം വലിയ ഫോമിലല്ലായിരുന്നു. ഇത് രാജസ്ഥാന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ഇത്തവണ ബട്‌ലറുടെ ഗംഭീര തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. കരുത്ത് പരിശോധിക്കുമ്പോള്‍ നിലവിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് രാജസ്ഥാന്റേതാണെന്ന് നിസംശയം പറയാം. രണ്ടാമത്തെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേതാണ്. റുതുരാജ് ഗെയ്ക്‌വാദ്, ഡെവോണ്‍ കോണ്‍വേ എന്നിവരാണ് സിഎസ്‌കെയുടെ ഓപ്പണര്‍മാര്‍.

Yashasvi Jaiswal , jos buttler

രണ്ട് പേരും സ്ഥിരതയോടെ കളിക്കുന്നവരാണെന്നതാണ് എടുത്തു പറയേണ്ടത്. ക്ലാസിക് ബാറ്റ്‌സ്മാന്മാരാണ് ഇരുവരും. നിലയുറപ്പിച്ച് ശേഷം വലിയ ഇന്നിങ്‌സ് കളിക്കുന്നതാണ് ഇവരുടെ ശൈലി. സിഎസ്‌കെയുടെ കുതിപ്പില്‍ നിര്‍ണ്ണായക റോളാണ് ഇവര്‍ക്കുള്ളത്. ന്യൂസീലന്‍ഡുകാരനായ കോണ്‍വെ നിലവില്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുണ്ട്. വരുന്ന സീസണ്‍ കോണ്‍വേക്ക് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ സിഎസ്‌കെയ്ക്കത് വലിയ തിരിച്ചടിയായിരിക്കുമെന്ന് നിസംശയം പറയാം.

മൂന്നാമത്തെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പഞ്ചാബ് കിങ്‌സിന്റേതാണ്. ശിഖര്‍ ധവാനും ജോണി ബെയര്‍‌സ്റ്റോയുമാണ് പഞ്ചാബിന്റെ ഓപ്പണര്‍മാര്‍. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലില്‍ സ്ഥിരതയോടെ തിളങ്ങാന്‍ ധവാന് സാധിക്കുന്നുണ്ട്. അവസാന സീസണില്‍ പരിക്ക് വേട്ടയാടിയിട്ടും ഭേദപ്പെട്ട പ്രകടനം നടത്തി കൈയടി നേടാന്‍ ധവാന് സാധിച്ചിരുന്നു. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരമല്ല ധവാന്‍.

എന്നാല്‍ നിലയുറപ്പിച്ച് മികച്ച ഇന്നിങ്‌സ് സ്ഥിരതയോടെ കളിക്കാന്‍ ധവാന് ശേഷിയുണ്ട്. ജോണി ബെയര്‍സ്‌റ്റോ തുടക്കം മുതല്‍ ആക്രമിക്കുന്ന താരമാണ്. തന്റേതായ ദിവസം ഏത് ബൗളര്‍മാരേയും അദ്ദേഹം കണ്ണീരണിയിക്കും. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ താരത്തിന് കഴിവുണ്ട്. എന്നാല്‍ പലപ്പോഴും പരിക്കും മറ്റ് കാരണങ്ങളും കാരണം ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ബെയര്‍‌സ്റ്റോക്ക് സാധിക്കാറില്ല. ഇത്തവണ താരത്തിന് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാവുമോയെന്ന് കണ്ടറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ടാണ് നാലാം സ്ഥാനത്ത്. രണ്ട് പേരും തല്ലിത്തകര്‍ക്കുന്നവരാണ്. പൃഥ്വി ആരേയും ഭയക്കാതെ കടന്നാക്രമിക്കുന്ന ഓപ്പണറാണെങ്കില്‍ വാര്‍ണര്‍ വലിയ ഇന്നിങ്‌സ് സ്ഥിരതയോടെ കളിക്കുന്നവനാണ്. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും അഞ്ചാം സ്ഥാനം നല്‍കാം. ഇരുവരും സ്ഥിരത കാട്ടുന്നില്ല. രോഹിത്തിന്റെ പ്രകടനം 2020 സീസണ്‍ മുതല്‍ മോശമാണ്.

Story first published: Friday, March 1, 2024, 6:47 [IST]
Other articles published on Mar 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+