Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ബോള്‍ട്ടും ഡുപ്ലെസിയുമില്ല! ഓരോ ടീമും നിലനിര്‍ത്തുക ആരെയൊക്കെ? നോക്കാം

ഐപിഎല്ലിന്റെ 17ാാം സീസണ്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. കിരീടത്തിനായി പോരടിച്ച 10 ടീമുകളില്‍ ആറും പുറത്തായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് വെറും നാലു ടീമുകള്‍ മാത്രം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ എന്നിവരാണ് ഇനി കപ്പിനായി പിടിവലി നടത്തുക. ഈ സീസണിനു ശേഷം പുതിയ ലുക്കിലായിരിക്കും മുഴുവന്‍ ടീമുകളെയും നമുക്കു കാണാന്‍ സാധിക്കുക. കാരണം അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്.

അതുകൊണ്ടുതന്നെ മുഴുവന്‍ ടീമുകളിലും അഴിച്ചുപണിയുറപ്പാണ്. പരമാവധി അഞ്ചു കളിക്കാരെ മാത്രമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുകയെന്നാണ് വിവരം. ഇതു എട്ടാക്കി ഉയര്‍ത്തണമെന്നു പല ടീമുകളും ബിസിസിഐയോടു അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം വന്നിട്ടില്ല. പരമാവധി അഞ്ചു പേരെ തന്നെ നിലനിര്‍ത്താനായിരിക്കും ടീമുകള്‍ക്കു അനുമതി ലഭിച്ചേക്കുക. ഇതില്‍ പരമാവധി വിദേശ താരങ്ങള്‍ രണ്ടു പേര്‍ മാത്രമാണ്. ഓരോ ഫ്രാഞ്ചൈസിയും അടുത്ത സീസണിലേക്കു നിലനിര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള അഞ്ചു കളിക്കാര്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

IPL CAPTAIN

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഇത്തവണയും പ്ലേഓഫ് കാണാതെ പുറത്തായ ടീമുകളിലൊന്നായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആദ്യം നിലനിര്‍ത്തുന്ന താരം നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തായിരിക്കും. ഡിസി നിലനിര്‍ത്തുന്ന മറ്റു രണ്ടു ഇന്ത്യന്‍ താരങ്ങള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും സ്പിന്നര്‍ കുല്‍ദീപ് യാദവുമായിരിക്കും. വിദേശ താരങ്ങളില്‍ സൗത്താഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സായിരിക്കും ടീമില്‍ തുടരുന്ന ഒരാള്‍. മറ്റൊരു താരം ഈ സീസണിലെ കണ്ടെത്തലായ ഓസ്ട്രലേിയ യുവതാരം ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കുമായിരിക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഈ സീസണില്‍ ടീമിനെ നയിച്ച റുതുരാജ് ഗെയ്ക്വാദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറപ്പായും നിലനിര്‍ത്തും. ടീമിനെ അടുത്ത തവണയും നയിക്കുന്നത് അദ്ദേഹം തന്നെയായിരിക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വമ്പനടിക്കാരനായ ശിവം ദുബെ എന്നിവരെയും സിഎസ്‌കെ കൈവിടില്ല. എംഎസ് ധോണി വിരമിച്ചില്ലെങ്കില്‍ മാത്രമേ ടീമില്‍ തുടരൂ. വിദേശ താരങ്ങളില്‍ മതീശ പതിരാനയെ സിഎസ്‌കെ കൈവിടില്ല. ധോണി വിരമിച്ചാല്‍ ഡെവന്‍ കോണ്‍വേയാവും നിലനിര്‍ത്തുന്ന അഞ്ചാമത്തെയാള്‍.

രാജസ്ഥാന്‍ റോയല്‍സ്

നായകന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലറും റോയല്‍സില്‍ തന്നെ തുടര്‍ന്നും കളിക്കും. ഈ സീസണില്‍ മിന്നിച്ച റിയാന്‍ പരാഗായിരിക്കും റോയല്‍സ് നിലനിര്‍ത്തുന്ന മൂന്നാമന്‍. യുസ്വേന്ദ്ര ചഹലിനെയും അവര്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്തും. അഞ്ചാമത്തെയാള്‍ യശസ്വി ജയ്‌സ്വാള്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരിലൊരാളാവും. ജയ്‌സ്വാളിനെ തന്നെ നിലനിര്‍ത്താനാണ് കൂടുതല്‍ സാധ്യത.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ജിതേഷ് ശര്‍മ, ശശാങ്ക് സിങ്, അശുതോഷ് ശര്‍മ, അര്‍ഷ്ദീപ് സിങ് എന്നവരായിരിക്കും. ഇവരില്‍ ശശാങ്കും അശുതോഷും പഞ്ചാബിന്റെ ഇത്തവണത്തെ കണ്ടെത്തലുകളാണ്. വിദേശ താരങ്ങളില്‍ സാം കറെനെ മാത്രമേ നിലനിര്‍ത്താനിടയുള്ളൂ

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തുന്ന അഞ്ചു താരങ്ങളില്‍ തലപ്പത്ത് നായകന്‍ ശുഭ്മന്‍ ഗില്ലായിരിക്കും. സായ് സുദര്‍ശന്‍, മുഹമ്മദ് ഷമി എന്നിവരും ജിടിയില്‍ തന്നെ തുടര്‍ന്നും കളിക്കും. വിദേശ താരങ്ങളില്‍ റാഷിദ് ഖാന് ടീമില്‍ സീറ്റുറപ്പാണ്. അഞ്ചാമത്തെ താരം രാഹുല്‍ തെവാത്തിയ, ഡേവിഡ് മില്ലര്‍ എന്നിവരിലൊരാളായിരിക്കും.

SANJU PARAG

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

നായകന്‍ കെഎല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒഴിവാക്കുമെന്നു അഭ്യൂഹങ്ങളുണ്ടെങ്കിലും അതിനു സാധ്യതയില്ല. ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയാലും അദ്ദേഹം ടീമില്‍ തുടര്‍ന്നേക്കും. നിക്കാളോസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരെയും എല്‍എസ്ജി ഒഴിവാക്കില്ല. മായങ്ക് യാദവ്, രവി ബിഷ്‌നോയ് എന്നിവരും ടീമില്‍ തുടര്‍ന്നേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി തുടരാന്‍ സാധ്യത കൂടുതലാണ്. അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി എന്നിവരും ഹൈദരാബാദില്‍ തുടര്‍ന്നേക്കും. ഹെന്‍ട്രിച്ച് ക്ലാസെനായിരിക്കും നിലനിര്‍ത്തുന്ന രണ്ടാമത്തെ വിദേശ താരം. കൂടാതെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും അവര്‍ കൈവിട്ടേക്കില്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ നിലനിര്‍ത്തിയേക്കില്ല. പ്രായമാണ് ഇതിനു കാരണം. വിരാട് കോലി, രജത് പാട്ടിധാര്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ആര്‍സിബിയില്‍ തുടര്‍ന്നേക്കും. നിലനിര്‍ത്തുന്ന അഞ്ചാമത്തെ താരം കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരിലൊരാളാവും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നായകന്‍ ശ്രേയസ് അയ്യര്‍, റിങ്കു സിങ് എന്നിവരാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിലനിര്‍ത്തുമെന്നു ഉറപ്പുള്ള കളിക്കാര്‍. വിദേശ താരങ്ങളില്‍ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും കെകെആറില്‍ തന്നെയുണ്ടാവും. അഞ്ചാമത്തെയാള്‍ ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവരിലൊരാളാവും.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും. വിദേശ താരങ്ങളില്‍ ജെറാള്‍ഡ് കോട്‌സിയെ അവര്‍ കൈവിട്ടേക്കില്ല. അഞ്ചാമത്തെ താരം മുന്‍ നായകന്‍ രേഹിത് ശര്‍മ, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാളാവാനാണ് സാധ്യത.

Story first published: Monday, May 20, 2024, 15:39 [IST]
Other articles published on May 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+