Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഈ ടീമിന്റെ കോച്ചാവണം, ഞാന്‍ കപ്പടിപ്പിക്കും! സെവാഗ് വെളിപ്പെടുത്തിയത് ഓര്‍മയുണ്ടോ?

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ സെവാഗിന് കഴിവുണ്ട്. അതുകൊണ്ടാണ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേര് ആരാധക ലോകം സെവാഗിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് സെവാഗ്. ടി20യില്‍ പല സീനിയര്‍ താരങ്ങളും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനാവാതെ പതറിയപ്പോഴും സെവാഗ് തല്ലിത്തകര്‍ത്ത് കസറി.

നിലവില്‍ വിരമിക്കല്‍ ജീവിതം നയിക്കുകയാണ് സെവാഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പഞ്ചാബ് കിങ്‌സിന്റെ പരിശീലക സ്ഥാനത്തേക്ക് സെവാഗ് എത്തിയെങ്കിലും കാര്യമായ പ്രകടനം ടീമിന് കാഴ്ചവെക്കാനാവാതെ പോയതോടെ പെട്ടെന്ന് തന്നെ സീറ്റ് തെറിച്ചു. അതിന് ശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിശീലക റോളിലേക്കെത്താന്‍ സെവാഗിന് സാധിച്ചിട്ടില്ല. ഇന്ത്യയുടെ പരിശീലകനാവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സെവാഗിന്റെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല.

ഭാവിയില്‍ ഐപിഎല്ലില്‍ പരിശീലക റോളിലേക്കെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സെവാഗ്. നേരത്തെ തനിക്ക് പരിശീലകനാവാന്‍ താല്‍പര്യമുള്ള ഐപിഎല്‍ ടീമിനെ സെവാഗ് വെളിപ്പെടുത്തിയിരുന്നു. അത് ഡല്‍ഹി ക്യാപിറ്റല്‍സാണെന്നാണ് സെവാഗ് അന്ന് പറഞ്ഞത്. ഡല്‍ഹിയിലൂടെയാണ് സെവാഗ് ഐപിഎല്ലിലേക്കെത്തിയത്. സെവാഗിന് വൈകാരികമായി അടുപ്പമുള്ള ടീമാണ് ഡല്‍ഹി. എന്നാല്‍ ഡല്‍ഹി സെവാഗിനെ പരിശീലകനാക്കാന്‍ സാധ്യത കുറവാണെന്ന് പറയാം.

സെവാഗിന്റെ ശൈലി ആക്രമണോത്സകതയുള്ളതാണെങ്കിലും പരിശീലകനെന്ന നിലയില്‍ വലിയ ഭാവി താരത്തിനുണ്ടെന്ന് കരുതാനാവില്ല. പഞ്ചാബിന്റെ പരിശീലകനായപ്പോള്‍ സെവാഗെടുത്ത പല തീരുമാനങ്ങളും മണ്ടത്തരമായിരുന്നു. അതുകൊണ്ടുതന്നെ ടീം എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു. പക്വതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സെവാഗിന് സാധിക്കുമോയെന്നതില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെ സെവാഗിന് ഇനി മുഖ്യ പരിശീലക സ്ഥാനം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

virender sehwag

സെവാഗിന് ഡല്‍ഹിയുടെ പരിശീലക സംഘത്തിലേക്ക് എത്തിപ്പെടാന്‍ സാധിച്ചേക്കും. എന്നാല്‍ മുഖ്യ പരിശീലകനാവാന്‍ അദ്ദേഹത്തിന് സാധിച്ചേക്കില്ല. നിലവില്‍ ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ്. മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്കെത്തിച്ച പരിശീലകനാണെങ്കിലും റിക്കി പോണ്ടിങ്ങിന് ഡല്‍ഹിയെ കപ്പിലേക്കെത്തിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന സീസണിന് ശേഷം പോണ്ടിങ്ങിന്റെ പരിശീലക സ്ഥാനം തെറിക്കാനുള്ള സാധ്യതയുമുണ്ട്.

ഇന്ത്യയുടെ പല മുന്‍ താരങ്ങളും പരിശീലക റോളിലേക്ക് ഇതിനോടകം തിരിഞ്ഞുകഴിഞ്ഞു. മുന്‍ പേസര്‍ സഹീര്‍ ഖാന്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിനൊപ്പമാണ്. മുന്‍ പേസറായ ആശിഷ് നെഹ്‌റയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിനൊപ്പമുണ്ട്. മുഹമ്മദ് കൈഫ് ഡല്‍ഹിയുടെ പരിശീലക സംഘത്തിന്റെ ഭാഗമാണ്. യുവരാജ് സിങ് പരിശീലകനാവാനുള്ള തയ്യാറെടുപ്പിലാണ്.

ഈ സീസണോടെ എംഎസ് ധോണി വിരമിച്ചാല്‍ അടുത്ത സീസണില്‍ സിഎസ്‌കെയുടെ പരിശീലക സംഘത്തോടൊപ്പം ധോണിയേയും പ്രതീക്ഷിക്കാം. ഈ സീസണിന് ശേഷം മെഗാ താരലേലമാണ് കാത്തിരിക്കുന്നത്. ഇതോടെ എല്ലാ ടീമിലും വലിയ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം. 17ാം സീസണിലെ പ്രകടനം വിലയിരുത്തി പല ടീമിലേയും പരിശീലകരുടെ സീറ്റും തെറിച്ചേക്കും. വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കുമെന്നാണ് വിവരം. ജൂണ്‍ മാസത്തില്‍ ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലിന്റെ പതിവ് ഷെഡ്യൂളില്‍ നിന്ന് മാറ്റമുണ്ടാവും. ഏപ്രില്‍ അവസാന വാരത്തിന് മുമ്പുതന്നെ ഐപിഎല്‍ അവസാനിപ്പിച്ച് താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം നല്‍കാനാവും ശ്രമിക്കുക. എന്തായാലും വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. നിലവിലെ ടീമിനെവെച്ച് കപ്പടിക്കാന്‍ ടീമുകള്‍ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

Story first published: Thursday, February 22, 2024, 12:58 [IST]
Other articles published on Feb 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+