For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണി സൂചിപ്പിച്ച പുതിയ റോളെന്ത്, ക്യാപ്റ്റന്‍സി ഒഴിയുമോ? മൂന്ന് സാധ്യതകള്‍

ഐപിഎല്ലിന്റെ 17ാം സീസണിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകരെയാകെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക്കില്‍ അദ്ദേഹം ഒരു പോസ്റ്റിട്ടത്. പുതിയ സീസണിനും പുതിയ റോളിനും വേണ്ടി കാത്തിരിക്കാന്‍ സാധിക്കുന്നില്ല, സ്‌റ്റേ ട്യൂണ്‍ഡ് എന്നായിരുന്നു ധോണി എഫ്ബില്‍ കുറിച്ചത്. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്താവും ധോണി സൂചിപ്പിച്ച ഈ പുതിയ റോളെന്നാണ് ആരാധകര്‍ തല പുകയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പല രീതിയിലാണ് ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. 42 കാരനായ ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേതെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇനിയൊരു സീസണ്‍ കൂടി അദ്ദേഹം കളി തുടര്‍ന്നാല്‍ അതായിരിക്കും ഏറ്റവും വലിയ അദ്ഭുതം.

MS DHONI

കഴിഞ്ഞ തവണ സിഎസ്‌കെ അഞ്ചാമത്തെ ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ ധോണി ഉറപ്പായും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ആരാധകര്‍ തനിക്കു നല്‍കിയ സ്‌നേഹവും പിന്തുണയും കാണുമ്പോള്‍ ഒരു സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഫൈനലിനു ശേഷം അദ്ദേഹത്തിന്റെ വാക്കുകള്‍. എന്തായിരിക്കും ധോണി ഇപ്പോൾ പരാമര്‍ശിച്ചിട്ടുള്ള പുതിയ റോള്‍ കൊണ്ട് അര്‍ഥമാക്കുന്നത്? മൂന്ന് സാധ്യതകള്‍ നമുക്കു പരിശോധിക്കാം.

ആദ്യത്തേത് എംഎസ് ധോണി സിഎസ്‌കെയുടെ പുതിയ കോച്ചായി വന്നേക്കുമെന്നതാണ്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നല്ല സമയം ഏറക്കുറെ അവസാനിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനി സിഎസ്‌കെയില്‍ പരിശീലകന്റെ റോളിലേക്കു ധോണി മാറാനുള്ള സാധ്യതയും കൂടുതലാണ്. വിരമിച്ചാലും മറ്റേതെങ്കിലും റോളില്‍ അദ്ദേഹത്തെ സിഎസ്‌കെയില്‍ തന്നെ കാണാന്‍ സാധിച്ചേക്കുമെന്നാണ് വിവരം.

നിലവില്‍ ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങാണ് സിഎസ്‌കെ ടീമിന്റെ മുഖ്യ പരിശീലകന്‍. അദ്ദേഹത്തിനു ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറുടെയോ, ഉപദേശകന്റെയോ റോള്‍ നല്‍കി പകരം ധോണി പുതിയ കോച്ചായി വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. അതു തന്നെയാണോ പുതിയ റോളെന്നതിലൂടെ അദ്ദേഹം ഉദ്ദേശിച്ചതെന്നു കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്.

പുതിയ റോള്‍ എന്നതിലൂടെ ധോണി ഉദ്ദേശിച്ച കാര്യം ഇനി ക്യാപ്റ്റന്‍സി മാറ്റമായിരിക്കുമോ? ഇതാണ് രണ്ടാമത്തെ സാധ്യത. നേരത്തേ ഒരു തവണ ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ജഡ്ഡുവിനു കീഴില്‍ ടീം തികഞ്ഞ പരാജയമായി മാറിയതോടെ സീസണിന്റെ മധ്യത്തില്‍ വച്ച് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ധോണി വീണ്ടും ഈ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഇത്തവണ ധോണി വീണ്ടും ഇത്തരമൊരു നീക്കത്തിനു തന്നെയാണോ തുനിയുന്നത് എന്നാണ് അറിയാനുള്ളത്. പക്ഷെ അദ്ദേഹമൊഴിഞ്ഞാല്‍ ജഡേജ തന്നെ വീണ്ടും ക്യാപ്റ്റനായി വരാന്‍ സാധ്യതയില്ല. പകരം ഓപ്പണറും ഇന്ത്യന്‍ യുവതാരവുമായ റുതുരാജ് ഗെയ്ക്വാദിനായിരിക്കും നറുക്കുവീണേക്കുക.

MS DHONI

ഈ സീസണിനു ശേഷം കളി മതിയാക്കാനായിരിക്കെ ടീമിനെ സുരക്ഷമിതമായ കൈകളിലേല്‍പ്പിക്കാനായിരിക്കും ധോണി ആഗ്രഹിക്കുന്നത്. സീസണിനു മുമ്പ് തന്നെ ചുമതല മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അതു അയാള്‍ക്കു വഴികാട്ടിയായി പ്രവര്‍ത്തിക്കാന്‍ ധോണിയെ സഹായിക്കുകയും ചെയ്യും.

പുതിയ റോള്‍ കൊണ്ട് ധോണി ഉദ്ദേശിക്കുന്ന മൂന്നാമത്തെ കാര്യം ചിലപ്പോള്‍ ക്രിക്കറ്റുമായി ഒട്ടും ബന്ധമില്ലാത്തതായിരിക്കാം. താരങ്ങള്‍ തങ്ങളുടെ ബ്രാന്‍ഡുകളെ പ്രൊമോട്ട് ചെയ്യുന്നതിനായി മുന്നോട്ടുവരുന്നത് നേരത്തേ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ധോണിക്കു ഇപ്പോള്‍ തന്നെ ഒരു പ്രൊഡക്ഷന്‍ കമ്പനിയുണ്ട്.

കൂടാതെ സുഹൃത്തിന്റെ ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡില്‍ അദ്ദേഹം പങ്കാളിത്തം ആരംഭിച്ചതായും വാര്‍ത്തകളുണ്ട്. പരസ്യ ക്യാപയ്‌നുമായി ബന്ധപ്പെട്ടാണോ ധോണി സൂചന നല്‍കിയത്? എന്താണ് സത്യമെന്നറിയാന്‍ കുറച്ചുകൂടി കാത്തിരിക്കുക തന്നെ വേണം.

Story first published: Tuesday, March 5, 2024, 6:11 [IST]
Other articles published on Mar 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+