മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരേയും ഞെട്ടിച്ചാണ് ധോണി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക പദവി റുതുരാജ് ഗെയ്ക്‌വാദിന് കൈമാറുകയായിരുന്നു. സിഎസ്‌കെയെ അഞ്ച് തവണ കിരീടം ചൂടിച്ചാണ് ധോണി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. റുതുരാജിനെപ്പോലൊരു യുവതാരം സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ വെല്ലുവിളികളേറെയാണ്.
നായക റോളില്‍ വലിയ അനുഭവസമ്പത്ത് റുതുരാജിനില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ കപ്പിലേക്കെത്തിച്ചത് മാത്രമാണ് നായക റോളില്‍ റുതുരാജിന് എടുത്തു പറയാന്‍ സാധിക്കുന്നത്. എന്തായാലും സിഎസ്‌കെയുടെ നായക റോള്‍ റുതുരാജിന് വലിയ വെല്ലുവിളിയാവും. നേരത്തെ ധോണി നായകസ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍സി നല്‍കിയപ്പോള്‍ ടീം തകര്‍ന്നടിഞ്ഞിരുന്നു.
ഇപ്പോഴിതാ റുതുരാജ് നായകനായി വളരണമെങ്കില്‍ ധോണി 17ാം സീസണ്‍ കളിക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. അതിന്റെ കാരണവും ജാഫര്‍ പറയുന്നു. 'എംഎസ് ധോണി ഒപ്പമുണ്ടാകുന്നത് റുതുരാജിന് ഗുണം ചെയ്യുമെന്ന് കരുതാനാവില്ല. ധോണി ഒപ്പമില്ലാത്തപ്പോള്‍ വളരാന്‍ അവസരം ലഭിക്കുമെന്ന് പറയുന്നതിലാണ് കൂടുതല്‍ യുക്തി. ധോണി വിരമിക്കുകയും ഒപ്പമില്ലാതിരിക്കുകയും ചെയ്യുന്നതാണ് ഏതൊരു നായകന്റേയും ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നത്.
ധോണി ഒപ്പമുള്ളത് എപ്പോഴും നായകന്റെ ജോലി കടുപ്പമാക്കി മാറ്റും. ഇപ്പോള്‍ തീരുമാനം എടുക്കുമ്പോള്‍ ധോണിയുടെ അഭിപ്രായംകൂടി തേടണം. അത് നായകന് ഇഷ്ടപ്പെട്ട തീരുമാനമാണെങ്കില്‍ പോലും ചിലപ്പോള്‍ മാറ്റേണ്ടി വരും. റുതുരാജ് പ്രതിഭയാണെന്ന് എല്ലാവര്‍ക്കുമറിയാം. ധോണി ഒപ്പമില്ലാതിരിക്കുന്നതാണ് അവന് കൂടുതല്‍ എളുപ്പം'' ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ ജാഫര്‍ പറഞ്ഞു. ജാഫറിന്റെ വിലയിരുത്തല്‍ വളരെ കൃത്യമാണെന്ന് പറയാം.

നേരത്തെ ജഡേജയെ ക്യാപ്റ്റനാക്കിയപ്പോള്‍ ഇതേ പ്രശ്‌നമുണ്ടായിരുന്നു. ജഡേജ ക്യാപ്റ്റനായപ്പോഴും തീരുമാനങ്ങളെടുത്തിരുന്നത് ധോണിയായിരുന്നു. ജഡേജക്ക് നായകനെന്ന നിലയില്‍ സ്വന്തമായി തീരുമാനം എടുക്കാനോ നടപ്പിലാക്കാനോ സാധിക്കാതെ പോയി. ഇതോടെ ടീം തകര്‍ന്നു. എന്നാല്‍ പഴി മുഴുവന്‍ ജഡേജ കേള്‍ക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ടീം മാനേജ്‌മെന്റുമായി ജഡേജ ഉടക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീണ്ടിരുന്നു.
ധോണി വളര്‍ത്തിയ ടീമാണ് സിഎസ്‌കെ. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കുന്നത് ധോണിയാണ്. ടീമിന്റെ അവസാന വാക്ക് ധോണിയാണെന്ന് പറയാം. ടീം മാനേജ്‌മെന്റും ധോണിക്കൊപ്പമാണ്. അതുകൊണ്ടുതന്നെ ധോണി കളിക്കുമ്പോള്‍ മറ്റാരെങ്കിലും നായകനായാലും ഡമ്മിയുടെ വിലയാവും ലഭിക്കുക. അതുകൊണ്ടുതന്നെ റുതുരാജിന് കാര്യങ്ങള്‍ എളുപ്പമല്ല. പ്രധാന തീരുമാനങ്ങള്‍ ധോണി തന്നെയാവും എടുക്കുക.
ഇത്തരത്തില്‍ ധോണി അമിതമായി ഇടപെടുന്നത് താരത്തെ അസ്വസ്തനാക്കാനും പ്രകടനത്തെ അത് ബാധിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ധോണി വിട്ടുനിന്ന് റുതുരാജിനെ നായകനെന്ന നിലയില്‍ സ്വന്തമായി വളരാന്‍ അനുവദിക്കുന്നതാണ് നല്ലത്. എന്നാല്‍ ടീം മാനേജ്‌മെന്റ് അതിന് അനുവദിച്ചേക്കില്ല. ധോണി സജീവ സാന്നിധ്യമായി ഇത്തവണയും ഉണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ എല്ലാ മത്സരങ്ങളും ധോണി കളിച്ചേക്കില്ല.
കാല്‍ മുട്ടിനേറ്റ പരിക്ക് ധോണിയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രധാന മത്സരങ്ങളില്‍ മാത്രമാവും അദ്ദേഹം കളിക്കുകയെന്നാണ് വിവരം. എങ്കിലും ടൂര്‍ണമെന്റിലുടെനീളം ടീമിന്റെ നിയന്ത്രണം ധോണിക്ക് കീഴിലാവും. ഇത് നായകനെന്ന നിലയില്‍ റുതുരാജിന് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് സാധ്യത. എന്നാല്‍ ധോണിക്ക് കീഴില്‍ മികച്ച നായകനായി വളരാന്‍ റുതുരാജിന് സാധിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. എന്തായാലും ധോണി കളമൊഴിയുമ്പോള്‍ സിഎസ്‌കെയുടെ അവസ്ഥ എന്താകുമെന്ന് കണ്ടറിയാം.