For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് ഇനി മുംബൈയില്‍ തുടരരുത്! കെകെആറിനായി കളിക്കണം; ഉപദേശിച്ച് അക്രം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. ഔദ്യോഗികമായി ഈ സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമാണ് മുംബൈ. ഇത്തവണ വലിയ പ്രതീക്ഷയോടെ ശക്തമായ താരനിരയോടെയാണ് മുംബൈ എത്തിയത്. എന്നാല്‍ ടീമിനുള്ളില്‍ വരുത്തിയ ചില അനാവശ്യ പരീക്ഷണങ്ങള്‍ മുംബൈയെ തകര്‍ക്കുകയായിരുന്നു. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.

രോഹിത് അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച ടീമാണ് മുംബൈ. എന്നാല്‍ വേണ്ടത്ര ആലോചനകളില്ലാതെ മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതോടെ ആരാധകരും ടീമിലെ സഹതാരങ്ങളും ഇടഞ്ഞു. ടീം രണ്ട് തട്ടിലായതോടെ മുംബൈയുടെ പ്രകടനത്തേയും അത് ബാധിച്ചു. ഇതോടെ ഇത്തവണ പ്ലേ ഓഫ് കാണാതെ മുംബൈ പുറത്താവുകയും ചെയ്തു.

നായകസ്ഥാനം പോയ ശേഷം കളിച്ച ആദ്യ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ രോഹിത്തിനായില്ല. അവസാന മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായ രോഹിത് ഒടുവില്‍ കരയുന്നതിന് പോലും ആരാധകര്‍ സാക്ഷിയായി. ഈ സീസണോടെ രോഹിത് ശര്‍മ മുംബൈയുടെ പടിയിറങ്ങുമെന്നുറപ്പാണ്. ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ ഇനി രോഹിത് തയ്യാറായേക്കില്ല. അങ്ങനെ വന്നാല്‍ രോഹിത് എവിടെ കളിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഇപ്പോഴിതാ മുംബൈ വിട്ട് രോഹിത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസ പേസര്‍ വസിം അക്രം. 'അടുത്ത സീസണില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടാവുമെന്ന് തോന്നുന്നില്ല. അവനെ കെകെആറിനൊപ്പം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഹിത് ഓപ്പണറായി കെകെആറിനായി കളിക്കുകയും ഗൗതി (ഗൗതം ഗംഭീര്‍) മെന്ററാവുകയും ശ്രേയസ് അയ്യര്‍ നായകനാവുകയും ചെയ്യുന്ന ടീമിനെ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ.

rohit sharma gautam gambhir

ശക്തമായ ബാറ്റിങ് നിരയായി കെകെആറിന് മാറാനാവും. രോഹിത്തിന് ഏത് മൈതാനത്തും തിളങ്ങാനാവും. അത്തരത്തില്‍ പ്രതിഭയുള്ള താരമാണ് രോഹിത്. എന്നാല്‍ അവനെ കെകെആറില്‍ കാണാനാവുമോയെന്നത് അറിയില്ല' അക്രം പറഞ്ഞു. രോഹിത്തിന് മുംബൈ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ മൈതാനം രോഹിത്തിന്റെ ഇഷ്ട ഗ്രൗണ്ടുകളിലൊന്നാണ്.

മികച്ച റെക്കോഡ് രോഹിത്തിന് ഇവിടെ അവകാശപ്പെടാന്‍ സാധിക്കും. കെകെആറിലേക്ക് രോഹിത് പോകാനുള്ള സാധ്യത കൂടുതലാണ്. കെകെആര്‍ ഉപദേഷ്ടാവായ ഗൗതം ഗംഭീറുമായി അടുത്ത ബന്ധമാണ് രോഹിത്തിനുള്ളത്. ഗംഭീര്‍ നായകനായിരിക്കവെ ഭയന്നിട്ടുള്ള ഏക ക്യാപ്റ്റന്‍ രോഹിത്താണെന്ന് ഗംഭീര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. എന്തായാലും നായകനായി ഇനിയൊരു ടീമില്‍ രോഹിത്തിന് അവസരം ലഭിച്ചേക്കില്ല.

മുംബൈ ടീമിനൊപ്പം അപമാനം പേറി കളിക്കുന്നതിലും നല്ലത് രോഹിത് കെകെആറിലേക്ക് കൂടുമാറുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത് ശര്‍മയില്‍ താല്‍പര്യം കാട്ടിയിരുന്നു. ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ്. നേരത്തെ മുംബൈ ഇന്ത്യന്‍സില്‍ പോണ്ടിങ്ങും രോഹിത്തും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒപ്പം കൂട്ടാന്‍ പോണ്ടിങ്ങിന് താല്‍പര്യമുണ്ട്. എന്നാല്‍ അന്തിമ തീരുമാനം രോഹിത്തിന്റേതാണ്.

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് പടിയിറങ്ങിയാല്‍ ടീമിന്റെ മൂല്യത്തെ അത് ബാധിക്കുമെന്നുറപ്പ്. വലിയൊരു വിഭാഗം ആരാധകരേയും ടീമിന് നഷ്ടമാവും. ഹാര്‍ദിക് പ്രതിഭയുള്ള നായകനാണെങ്കിലും ആരാധകരുടെ ഇഷ്ടനായകനല്ല. അഹങ്കാരിയെന്ന വിളിപ്പേരുള്ള ഹാര്‍ദിക്കിന് കാര്യങ്ങള്‍ കടുപ്പമാണ്. മുംബൈയെ രോഹിത് നയിച്ചിരുന്നപ്പോള്‍ ലഭിച്ചിരുന്ന ആരാധക പിന്തുണയിലേക്കെത്താന്‍ ഹാര്‍ദിക്കിന് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. അതിന് സാധ്യത കുറവാണെന്നതാണ് വസ്തുത.

Story first published: Thursday, May 9, 2024, 11:59 [IST]
Other articles published on May 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+