For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈയുടെ രഹസ്യ ആയുധങ്ങള്‍, ഇവര്‍ മിന്നിക്കും- അണ്‍ക്യാപ്ഡ് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകളും ഒന്നിനൊന്ന് മികച്ചതായതിനാല്‍ ആരാവും കപ്പടിക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയണം. മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിന് 2020ന് ശേഷം കപ്പിലേക്കെത്താന്‍ സാധിച്ചിട്ടില്ല. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇറങ്ങുന്നത്.

കപ്പിലേക്കെത്താന്‍ അനുയോജ്യമായ ശക്തമായ ടീം കരുത്താണ് മുംബൈക്കുള്ളത്. ഭാഗ്യം കൂടി തുണച്ചാല്‍ മുംബൈക്ക് വലിയ കിരീട സാധ്യതയാണ് ഇത്തവണയുള്ളത്. ഇത്തവണ സീനിയര്‍ താരങ്ങളെക്കൂടാതെ ചില അണ്‍ക്യാപ്പഡ് യുവതാരങ്ങളും മുംബൈക്കായി കസറാന്‍ കാത്തിരിക്കുന്നുണ്ട്. മുംബൈയുടെ രഹസ്യ ആയുധങ്ങളായ അണ്‍ക്യാപ്പഡ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാമത്തെ താരം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ അവസാന സീസണിലൂടെ മുംബൈക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഇടം കൈയന്‍ പേസറായ അര്‍ജുന് മികച്ച വേഗം അവകാശപ്പെടാനാവില്ലായിരുന്നു. അതുകൊണ്ടുതന്നെ പതിയെ താരം തഴയപ്പെട്ടു. എന്നാല്‍ ഇത്തവണ വേഗം മെച്ചപ്പെടുത്തി മികച്ച ലൈനും ലെങ്തുംകൊണ്ടാണ് അര്‍ജുന്‍ വരുന്നത്. കൂടാതെ അര്‍ജുന്റെ ബാറ്റിങ്ങും മെച്ചപ്പെട്ടിട്ടുണ്ട്.

ശക്തമായ പേസ് കരുത്ത് മുംബൈക്കുണ്ടെങ്കിലും അര്‍ജുന് ഈ സീസണിലും അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. കസറാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് അര്‍ജുനെന്ന് നിസംശയം പറയാം. രണ്ടാമത്തെ താരം ആകാശ് മദ് വാളാണ്. അവസാന സീസണിലൂടെത്തന്നെ മികവ് തെളിയിച്ച താരമാണ് ആകാശ്. എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ ആകാശ് ഇത്തവണ കൂടുതല്‍ അവസരം പ്രതീക്ഷിക്കുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ കാഴ്ചവെക്കാന്‍ ആകാശിനായിരുന്നു.

vishnu vinod

ഇത്തവണയും മുംബൈയുടെ പേസ് നിരയില്‍ ആകാശിന് ഇടമുണ്ടാവും. മികവ് കാട്ടാന്‍ പ്രതിഭയുള്ള പേസറാണ് ആകാശെന്ന് നിസംശയം പറയാം. നേഹല്‍ വധേരയാണ് മറ്റൊരു താരം. ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് അവസാന സീസണില്‍ വദേര കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 241 റണ്‍സാണ് വധേര നേടിയത്. മധ്യനിരയില്‍ തകര്‍ത്തടിച്ച് കളിക്കാന്‍ നേഹലിന് കഴിവുണ്ട്. മുംബൈ ഇംപാക്ട് പ്ലയറായി ഉപയോഗിക്കാന്‍ സാധ്യതയുള്ള താരമാണ് നേഹല്‍ വധേര.

ഷാംസ് മുളാനിയാണ് മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടുന്ന ഷാംസ് മുളാനി ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ്. 43 ടി20യില്‍ നിന്ന് 52 വിക്കറ്റുകള്‍ ഇതിനോടകം താരം ടി20യില്‍ നേടിയിട്ടുണ്ട്. സ്പിന്‍ നിരയില്‍ മുംബൈ മുളാനിക്ക് അവസരം നല്‍കിയേക്കും. അവസരം അര്‍ഹിക്കുന്ന സ്പിന്നറാണ് ഷാംസ് മുളാനിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും കസറാനുള്ള പ്രതിഭ താരത്തിനുണ്ട്.

അഞ്ചാമത്തെ താരം വിഷ്ണു വിനോദ്. കേരളക്കാരനായ വിഷ്ണു ഇതിനോടകം മുംബൈക്കായി കളിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ വിഷ്ണുവിന് സാധിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ കസറുന്നവനാണ്. ഇഷാന്‍ കിഷന്റെ ബാക്കപ്പായി പരിഗണിക്കപ്പെടുന്ന താരമാണ് വിഷ്ണു. 61 ടി20യില്‍ നിന്ന് 1591 റണ്‍സുകള്‍ അദ്ദേഹത്തിന്റെ ടി20 കരിയറിലുണ്ട്.

സൂര്യകുമാര്‍ യാദവിന് ഇത്തവണത്തെ സീസണിലെ ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സൂര്യക്ക് പകരം മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് വിഷ്ണു വിനോദ്. വരുന്ന സീസണില്‍ വലിയ കരാറിലേക്കെത്താന്‍ വിഷ്ണുവിന് സാധിച്ചേക്കും.

Story first published: Monday, March 18, 2024, 14:18 [IST]
Other articles published on Mar 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+