For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിനെ മുംബൈ ഒഴിവാക്കു, ഇനി ടീമില്‍ വേണ്ട! കാരണം പറഞ്ഞ് സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രണ്ടാം തവണയും തോറ്റ് നാണംകെട്ടിരിക്കുകയാണ്. 18 റണ്‍സിനാണ് കെകെആര്‍ മുംബൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 157 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 8 വിക്കറ്റിന് 139 റണ്‍സാണ് നേടാനായത്. മുംബൈയുടെ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കുന്നത് സ്റ്റാര്‍ ഓപ്പണറും മുന്‍ നായകനുമായ രോഹിത് ശര്‍മയാണ്.

158 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈക്കായി 24 പന്തില്‍ 19 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണറായി ഇറങ്ങി രോഹിത് നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് മുംബൈയുടെ തോല്‍വിയില്‍ നിര്‍ണ്ണായകമായത്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്കെതിരേ വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ രോഹിത്തിനെ മുംബൈ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

'ഒരു സിനിമയില്‍ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ഒന്നിച്ച് അഭിനയിപ്പിച്ചാലും സിനിമ ഹിറ്റാകണമെന്നില്ല. മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. തിരക്കഥയ്ക്ക് കാമ്പുണ്ടായിരിക്കണം. പേരിലല്ല കാര്യം പ്രകടനത്തിലാണ്. രോഹിത് ശര്‍മ ഒരു സെഞ്ച്വറിയാണ് നേടിയത്. ഈ മത്സരം തോല്‍ക്കുകയും ചെയ്തു. പിന്നീടുള്ള മത്സരങ്ങളെല്ലാം അവന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?. ഇഷാന്‍ കിഷന്‍ പവര്‍പ്ലേ പിന്നിട്ടത് അപൂര്‍വ്വമായാണ്' എന്നാണ് സെവാഗ് പറഞ്ഞത്.

രോഹിത് ശര്‍മ മികച്ച റെക്കോഡുള്ള സൂപ്പര്‍ താരമാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച റെക്കോഡ് രോഹിത്തിനുണ്ട്. എന്നാല്‍ രോഹിത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. 2020 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ സീസണുകളിലും രോഹിത് തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചിരിക്കുന്നത്. ഈ സീസണില്‍ രോഹിത് വമ്പന്‍ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

rohit sharma

മുംബൈയുടെ നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ സമ്മര്‍ദ്ദമില്ലാതെ രോഹിത് കളിക്കുമെന്നാണ് കരുതപ്പെട്ടതെങ്കിലും സംഭവിച്ചത് തിരിച്ചാണ്. ഹാര്‍ദിക്കിനെ നായകനാക്കിയത് രോഹിത്തിനെ മാനസികമായി ബാധിച്ചു. ഇതോടെ താരത്തിന്റെ പ്രകടനം മോശമാവുകയാണ് ചെയ്തത്. ഈ സീസണില്‍ തൊട്ടതെല്ലാം രോഹിത്തിന് പിഴച്ചു. ഈ സീസണോടെ രോഹിത് മുംബൈ ഇന്ത്യന്‍സ് വിടാനുള്ള സാധ്യതയാണ് ഉയര്‍ന്നിരിക്കുന്നത്. മുംബൈയുടെ അവസാന മത്സരത്തില്‍ രോഹിത് കളിച്ചേക്കില്ല.

ടി20 ലോകകപ്പിന് മുന്നോടിയായി രോഹിത് വിശ്രമത്തില്‍ പോവുമെന്നാണ് വിവരം. ഈ സീസണോടെ രോഹിത് മുംബൈ വിട്ടാന്‍ മറ്റേത് ടീമിലേക്ക് പോകുമെന്നതാണ് കണ്ടറിയേണ്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് രോഹിത് പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്ന് പറയാം. നിലവിലെ രോഹിത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ആരും രോഹിത്തിനെ ടീമിലേക്കെടുക്കാന്‍ തയ്യാറായേക്കില്ല.

രോഹിത് സീനിയര്‍ താരമായതിനാല്‍ ടീമിലെടുക്കണമെങ്കില്‍ കുറഞ്ഞത് 10 കോടിയെങ്കിലും നല്‍കേണ്ടതായുണ്ട്. 2020 മുതലുള്ള രോഹിത്തിന്റെ പ്രകടനം നോക്കുമ്പോള്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലത്തില്‍ ടീമിലെടുക്കുന്നത് നഷ്ട കച്ചവടമാണ്. അതുകൊണ്ടുതന്നെ രോഹിത് അടുത്ത സീസണില്‍ തഴയപ്പെട്ടാലും അത്ഭുതപ്പെടാനാവില്ല. മുംബൈ ഇന്ത്യന്‍സിനൊപ്പം ഇനിയൊരു സീസണ്‍ രോഹിത് ഉണ്ടാകില്ലെന്ന് എന്തായാലും ഉറപ്പിച്ച് പറയാം.

അടുത്ത സീസണില്‍ മുംബൈ ടീമില്‍ വലിയ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി തുടരുന്നതോടൊപ്പം ചില സുപ്രധാന മാറ്റങ്ങളോടെ പഴയ കരുത്തിലേക്ക് മുംബൈ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. സൂര്യകുമാര്‍ യാദവ് മുംബൈ വിടാനും സാധ്യതയുണ്ടെന്നാണ് വിവരം. എന്തായാലും മെഗാ ലേലത്തില്‍ വലിയ അഴിച്ചുപണിയോടെ അടുത്ത സീസണില്‍ മുംബൈ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ സാധ്യതകളേറെയാണ്.

Story first published: Sunday, May 12, 2024, 9:58 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+