For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വിമര്‍ശിച്ചവര്‍ കാണൂ, കിങ് കോലി; എട്ടാം സെഞ്ച്വറി- പക്ഷെ ഇത് നാണക്കേട്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മിന്നും ഫോം തുടര്‍ന്ന് വിരാട് കോലി. രാജസ്ഥാന്‍ റോയല്‍സിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിരാട് കോലി നേടിയത്. കോലിയുടെ എട്ടാം ഐപിഎല്‍ സെഞ്ച്വറിയാണിത്. ടി20യില്‍ നിന്ന് കോലി മാറിനില്‍ക്കേണ്ട സമയമായെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ സെഞ്ച്വറിയോടെയാണ് കോലി തലയുയര്‍ത്തി നിന്നത്. 67 പന്തില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കോലിയുടെ സെഞ്ച്വറി പ്രകടനം.

രാജസ്ഥാന്‍ റോയല്‍സിനെതിരേ കോലിയുടെ ആദ്യ സെഞ്ച്വറി പ്രകടനമാണിത്. മികച്ച ഷോട്ടുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ താന്‍ എന്തുകൊണ്ട് വേണമെന്ന് തെളിയിക്കുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ഒരുവശത്ത് സഹതാരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴും കോലി മുന്നില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചു. രാജസ്ഥാനെതിരായ പ്രകടനത്തോടെ ഐപിഎല്ലില്‍ 7500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയിലേക്കും കോലിയെത്തി.

ബാറ്റിങ് പ്രയാസമുള്ള പിച്ചില്‍ കോലിയുടെ ക്ലാസ് വ്യക്തമാക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. രാജസ്ഥാന്റെ സ്പിന്‍ നിരയേയും പേസ് നിരയേയും ഒരുപോലെ ശിക്ഷിച്ച കോലി ടി20 ഫോര്‍മാറ്റിലെ ഒമ്പതാം സെഞ്ച്വറി പ്രകടനമാണ് നടത്തിയത്. ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ ഒരുപടി കൂടി മുന്നിലെത്താന്‍ കോലിക്ക് സാധിച്ചിരിക്കുന്നു. ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയോടെ കസറുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡ് കോലിക്ക് അവകാശപ്പെടാം.

വിരാട് കോലി 72 പന്തില്‍ 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 113 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ആര്‍സിബിയുടെ മറ്റ് എല്ല ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് 48 പന്തില്‍ 59 റണ്‍സാണ് നേടിയത്. 11 റണ്‍സാണ് എക്‌സ്ട്രാസായി ലഭിച്ചത്. ഐപിഎല്ലിലെ അവസാന ഏഴ് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്കായി എന്നതാണ് എടുത്തു പറയേണ്ടത്. ഈ സീസണില്‍ ആര്‍സിബി നേടിയ റണ്‍സിന്റെ 38% കോലിയാണ് നേടിയത്.

virat kohli

ഇത്തവണ റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് കോലി കുതിക്കുന്നത്. അവസാന ഓവറില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ ആര്‍സിബിയെ 183 എന്ന മികച്ച സ്‌കോറിലേക്കെത്തിക്കാനും കോലിക്കായി. സീസണില്‍ മൂന്ന് തോല്‍വി ഇതിനോടകം വഴങ്ങിയ ആര്‍സിബിക്ക് രാജസ്ഥാനെതിരായ മത്സരം വളരെ നിര്‍ണ്ണായകമാണ്. ഇതില്‍ അവസരത്തിനൊത്തുയര്‍ന്ന് മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്കായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. മിക്ക മൈതാനത്തും മികച്ച റെക്കോഡുള്ള കോലിക്ക് ജയ്പൂരില്‍ വലിയ മികവില്ലായിരുന്നു.

ഈ സെഞ്ച്വറി പ്രകടനത്തിന് മുമ്പ് 8 ഇന്നിങ്‌സില്‍ നിന്ന് 21.3 ശരാശരിയില്‍ 149 റണ്‍സായിരുന്നു കോലി നേടിയിരുന്നത്. 39* റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഇന്നത്തെ പ്രകടനത്തോടെ ജയ്പൂരിലും തന്റെ കൈയൊപ്പ് ചാര്‍ത്താല്‍ കോലിക്കായി. ഈ സീസണില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായി മാറാനും കിങ് കോലിക്കായിരിക്കുകയാണ്. എന്നാല്‍ വമ്പന്‍ പ്രകടനത്തോടൊപ്പം ഒരു നാണക്കേടിലേക്കും കോലിക്ക് പേരുചേര്‍ക്കേണ്ടി വന്നു.

ഐപിഎല്ലിലെ വേഗം കുറഞ്ഞ സെഞ്ച്വറിക്കാരില്‍ മനീഷ് പാണ്ഡെയോടൊപ്പം തലപ്പത്തേക്കെത്തിയിരിക്കുകയാണ് കോലി. 67 പന്തിലാണ് കോലി സെഞ്ച്വറി നേടിയത്. 66 പന്തില്‍ സെഞ്ച്വറി നേടിയ ജോസ് ബട്‌ലറും സച്ചിന്‍ ടെണ്ടുല്‍ക്കറും ഡേവിഡ് വാര്‍ണറുമാണ് രണ്ടാം സ്ഥാനത്ത്. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ഇപ്പോഴും പ്രശ്‌നമാണ്.

പവര്‍പ്ലേയിലടക്കം ബാറ്റ് ചെയ്തിട്ടും 200നോടടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കോലിക്ക് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. എന്തായാലും ഇന്നത്തെ മത്സര സാഹചര്യത്തില്‍ കോലിയുടെ പ്രകടനം വിലമതിക്കാനാവാത്തതാണെന്ന് പറയാം.

Story first published: Saturday, April 6, 2024, 21:35 [IST]
Other articles published on Apr 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+