Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കോലി ക്യാപ്റ്റന്‍, സഞ്ജു മൂന്നാമന്‍; 17ാം സീസണിലെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. മികച്ച പോരാട്ടം കണ്ട സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കിരീടം ചൂടിയത്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 57 പന്ത് ബാക്കിയാക്കി 8 വിക്കറ്റിനാണ് കെകെആര്‍ കീഴടക്കിയത്. കെകെആര്‍ സര്‍വാധിപത്യം കാട്ടിയാണ് വിജയം നേടിയെടുത്തതെന്ന് പറയാം. മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി വിടപറയവെ ഈ സീസണിലെ ബെസ്റ്റ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ഓപ്പണര്‍മാരായി വിരാട് കോലിയും സുനില്‍ നരെയ്‌നുമാണ് അവസരം. കോലി 15 ഇന്നിങ്‌സില്‍ നിന്ന് 61.75 ശരാശരിയിലും 154 സ്‌ട്രൈക്ക് റേറ്റിലും 741 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ ഓറഞ്ച് ക്യാപ്പ് നേടിയെടുത്തത് കോലിയാണ്. നരെയ്ന്‍ കെകെആറിനൊപ്പം ഓള്‍റൗണ്ട് ഷോ നടത്തിയാണ് കസറിയത്. 15 മത്സരത്തില്‍ നിന്ന് 488 റണ്‍സാണ് നരെയ്ന്‍ നേടിയത്. ഒരു സെഞ്ച്വറിയും 3 ഫിഫ്റ്റിയും നരെയ്ന്‍ അക്കൗണ്ടിലാക്കി.

17 വിക്കറ്റുകളും നരെയ്ന്‍ വീഴ്ത്തിയെന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനാണ് അവസരം. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ടീമിനെ കപ്പിലേക്കെത്തിക്കാനായില്ലെങ്കിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാനായി. 531 റണ്‍സാണ് സഞ്ജു സീസണില്‍ നേടിയത്. ഇതാദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500ലധികം റണ്‍സ് നേടുന്നത്. 48.27 ശരാശരിയിലും 153 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു കളിച്ചത്.

നാലാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗിനെയാണ് പരിഗണിക്കുന്നത്. പരാഗ് 14 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 573 റണ്‍സാണ്. 52ന് മുകളില്‍ ശരാശരിയിലാണ് അണ്‍ക്യാപ്പഡ് താരം കസറിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മധ്യനിരയില്‍ രാജസ്ഥാനായി ഗംഭീര പ്രകടനമാണ് പരാഗ് നടത്തിയത്. കിരീടത്തിലേക്ക് ടീമിന് എത്താന്‍ സാധിച്ചില്ലെങ്കിലും പരാഗിന്റെ പ്രകടനം ഇത്തവണ ഗംഭീരമായിരുന്നു.

MITCHELL STARC

അഞ്ചാം നമ്പറില്‍ നിക്കോളാസ് പുരാനാണ് അവസരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം പുരാന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 14 ഇന്നിങ്‌സില്‍ നിന്ന് 499 റണ്‍സാണ് പുരാന്‍ നേടിയത്. 62.38 ശരാശരിയിലും 178 സ്‌ട്രൈക്ക് റേറ്റിലുമാണ് പുരാന്‍ കസറിയത്. ലഖ്‌നൗ പ്ലേ ഓഫിലെത്തിയില്ലെങ്കിലും പുരാന്റെ പ്രകടനം ഗംഭീരമായിരുന്നു. ആറാം നമ്പറില്‍ ആന്‍ഡ്രേ റസലിനാണ് അവസരം. കെകെആര്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ റസല്‍ 222 റണ്‍സും 19 വിക്കറ്റും വീഴ്ത്തി കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

185ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു റസല്‍ തകര്‍ത്തടിച്ചത്. ഫൈനലിലടക്കം കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ റസലിന് സാധിച്ചു. മൂന്ന് വിക്കറ്റാണ് ഫൈനലില്‍ റസല്‍ വീഴ്ത്തിയത്. ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ഫിനിഷറായി ദിനേഷ് കാര്‍ത്തിക്കാണുള്ളത്. ആര്‍സിബിക്കൊപ്പം ഈ സീസണോടെ കളിച്ച് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 13 ഇന്നിങ്‌സില്‍ നിന്ന് 326 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അതും 187ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍.

എട്ടാം നമ്പറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് അവസരം. കെകെആറിനൊപ്പം പ്ലേ ഓഫില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റാര്‍ക്ക് നടത്തിയത്. 13 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് ഇടം കൈയന്‍ പേസര്‍ വീഴ്ത്തിയത്. ഒമ്പതാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനാണ് അവസരം. പഞ്ചാബ് കിങ്‌സ് പേസറായ ഹര്‍ഷല്‍ ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു.

14 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് ഹര്‍ഷല്‍ നേടിയത്. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. 13 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സ് പേസര്‍ നേടിയത്. 11ാമന്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്.

Story first published: Monday, May 27, 2024, 13:33 [IST]
Other articles published on May 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+