For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കപ്പ് നേടിയ ആഹ്ലാദം; കലിപ്പിച്ച് ധോണി പോയി, ഡ്രസിങ് റൂമിലെത്തി കോലി മാപ്പ് പറഞ്ഞു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി പ്ലേ ഓഫ് ടിക്കറ്റെടുത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആദ്യത്തെ എട്ട് മത്സരത്തില്‍ 7ലും തോറ്റ ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പിന്നീട് കളിച്ച ആറ് മത്സരത്തിലും തുടര്‍ ജയങ്ങള്‍ നേടിയ ആര്‍സിബി എല്ലാവരേയും ഞെട്ടിച്ച് പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിക്കാനും ആര്‍സിബിക്കായി.

പ്ലേ ഓഫിലെത്താന്‍ 18 റണ്‍സിലധികം വിജയം ആര്‍സിബിക്ക് വേണമായിരുന്നു. ഈ മത്സരത്തില്‍ സിഎസ്‌കെയെ അവസാന ഓവറില്‍ തളച്ച് ആര്‍സിബി പ്ലേ ഓഫ് ടിക്കറ്റെടുക്കുകയായിരുന്നു. സിഎസ്‌കെയെ തോല്‍പ്പിച്ചതിന് ശേഷം ആര്‍സിബി താരങ്ങള്‍ ഏറെ നേരം ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ആര്‍സിബിയുടെ ആഹ്ലാദം അതിരുവിട്ടതോടെ ഹസ്തദാനം നല്‍കാതെ ധോണി കളം വിട്ടിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു.

ഇതിന് പിന്നാലെ ധോണിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണിയുടെ അഹങ്കാരമാണ് കണ്ടതെന്നുമെല്ലാം വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന വീഡിയോയിലാണ് സത്യാവസ്ഥ പുറത്തുവന്നത്. ധോണി ഹസ്തദാനത്തിനായി കാത്ത് നിന്നെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ആര്‍സിബി താരങ്ങള്‍ ആഘോഷം തുടര്‍ന്നതാണ് ധോണി മൈതാനത്ത് നിന്ന് പോയത്. ആര്‍സിബി ഡഗൗട്ടിന് സമീപത്തിരുന്നവര്‍ക്കെല്ലാം കൈകൊടുത്താണ് ധോണി മടങ്ങിയത്.

എന്നാല്‍ ആര്‍സിബി താരങ്ങളുടെ പിഴവാണ് ധോണിയുടെ മടങ്ങിപ്പോകലിന് കാരണമെന്ന് പറയാം. ആഘോഷത്തിന് ശേഷം പറ്റിയ പിഴവ് മനസിലാക്കിയ വിരാട് കോലി സിഎസ്‌കെയുടെ ഡ്രസിങ് റൂമിലെത്തിയ കോലി ധോണിയോട് മാപ്പ് പറഞ്ഞതായാണ് വിവരം. ആര്‍സിബിയുടെ ആഘോഷം കപ്പ് നേടിയതുപോലെയായിരുന്നു. 10 മിനുട്ടോളം ഈ ആഘോഷം നീണ്ടുനിന്നു.

virat kohli rcb

ഇതോടെയാണ് ധോണി മടങ്ങിപ്പോയത്. എന്തായാലും ഈ സംഭവത്തോടെ സിഎസ്‌കെ ആരാധകര്‍ ആര്‍സിബിയുടെ എലിമിനേറ്ററിലെ തോല്‍വിക്കായി കാത്തിരിക്കുകയാണ്. ധോണി ഈ മത്സരത്തോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ധോണി യാതൊരു പ്രഖ്യാപനവും നടത്താതെയാണ് പോയിരിക്കുന്നത്. ഇത് അടുത്ത സീസണിലും ധോണി കളിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. നിലവില്‍ ധോണി ലണ്ടനിലേക്ക് ചികിത്സക്കായി പോയിരിക്കുകയാണെന്നാണ് വിവരം.

കാല്‍മുട്ടിനേറ്റ പരിക്കാണ് ധോണിക്ക് തിരിച്ചടിയാവുന്നത്. ഇതിന്റെ ചികിത്സക്കായാണ് ധോണി പോയിരിക്കുന്നത്. ഇത് ഭേദമായാല്‍ അടുത്ത സീസണിലും ധോണിയെ സിഎസ്‌കെ ജേഴ്‌സിയില്‍ കാണാനായേക്കും. എന്നാല്‍ ഈ സീസണോടെ സ്റ്റീഫന്‍ ഫ്‌ളമിങ് സിഎസ്‌കെയുടെ പരിശീലക സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ട് സജീവമാണ്. അങ്ങനെ വന്നാല്‍ ധോണി സിഎസ്‌കെയുടെ മുഖ്യ പരിശീലകന്‍ ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ധോണി നായകസ്ഥാനത്ത് നിന്ന് മാറിയതോടെ റുതുരാജ് ഗെയ്ക് വാദിന് കീഴിലാണ് ഇത്തവണ സിഎസ്‌കെ ഇറങ്ങിയത്. പ്രധാന പേസര്‍മാരായ മുസ്തഫിസുര്‍ റഹ്‌മാന്‍ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയതും മതീഷ പതിരാനക്കും ദീപക് ചഹാറിനും പരിക്കേറ്റതും സിഎസ്‌കെയെ കാര്യമായി ബാധിച്ചു. ബാറ്റിങ് നിരയില്‍ ആര്‍ക്കും സ്ഥിരത കാട്ടാനാവാതെ പോയതും ഇത്തവണ സിഎസ്‌കെ പിന്നോട്ട് പോകാന്‍ കാരണമായെന്ന് പറയാം.

അതേ സമയം ആര്‍സിബി നാലാം സ്ഥാനക്കാരായതോടെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. സഞ്ജുവും സംഘവും അവസാന നാല് മത്സരവും തോറ്റ ക്ഷീണത്തിലിറങ്ങുമ്പോള്‍ ആര്‍സിബി ആറ് തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ആര്‍സിബിക്ക് മുന്‍തൂക്കമുണ്ട്. പ്രഥമ സീസണ്‍ മുതല്‍ കപ്പിനായി കാത്തിരിക്കുന്ന ആര്‍സിബി ഈ സീസണില്‍ ഇതിന് വിരാമമിടുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, May 21, 2024, 14:05 [IST]
Other articles published on May 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+