For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ജിടിയേയും ചതിക്കാന്‍ മുംബൈ ശ്രമിച്ചു, ടോസില്‍ കൃത്രിമം കാട്ടിയേനെ! പക്ഷെ പണി പാളി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ കരുത്തരുടെ നിരയുമായിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോള്‍ മുതല്‍ മുംബൈയെ വേട്ടയാടുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും ടീമിനെ തളര്‍ത്തുന്നു. ടീമിനുള്ളില്‍ മികച്ച അന്തരീക്ഷമല്ല ഉള്ളത്. താരങ്ങള്‍ തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ പ്രകടനത്തേയും ബാധിച്ചിരിക്കുകയാണ്.

മുംബൈയുടെ തോല്‍വികള്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങവെയാണ് മുംബൈ ടീം ടോസില്‍ കൃത്രിമം നടത്തിയെന്ന ആരോപണം ഉയരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് ടോസ് കോയിന്‍ മറിച്ച് ടോസ് മുംബൈക്ക് അനുകൂലമാക്കി മാറ്റിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനം മുംബൈക്കെതിരേ ഉയരുകയും ഒത്തുകളി ആരോപണം ശക്തമാവുകയും ചെയ്തു.

എന്നാല്‍ ഈ വിവാദ സംഭവത്തെക്കുറിച്ച് യാതൊരു ഔദ്യോഗിക പ്രതികരണങ്ങളും ഉണ്ടായില്ലെന്നതാണ് കൗതുകകരമായ കാര്യം. ഇപ്പോഴിതാ ആര്‍സിബിക്കെതിരായ മത്സരത്തിന് മുമ്പ് തന്നെ മുംബൈ ടോസില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് ടോസ് മറിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്‍ ഈ നീക്കം പൊളിച്ച് കൈയില്‍ കൊടുത്തുവെന്നതാണ് രസകരമായ കാര്യം.

മത്സരത്തില്‍ ടോസ് ഇട്ടത് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മുന്നോട്ട് വീണ കോയിന്‍ ശുബ്മാന്‍ ഗില്‍ കോള്‍ ചെയ്തത് ഹെഡ്ഡായിരുന്നു. എന്നാല്‍ ടൈലാണ് വീണത്. ടോസ് മുംബൈക്ക് അനുകൂലമാക്കാന്‍ ശ്രീനാഥ് ശ്രമിക്കുമെന്ന സംശയത്തിലാവാം ടോസ് കോയിന്‍ വീണപ്പോഴേ ഗില്‍ കോയിന്റെ അടുത്തെത്തി ഏതാണെന്ന് വീണതെന്ന് പരിശോധിച്ചത്. ടോസില്‍ മുംബൈ കൃത്രിമം നടത്താനുള്ള സാധ്യത ഗില്‍ നേരത്തെ മനസിലാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

mumbai indians

ഇതിന് ശേഷം ആര്‍സിബിക്കെതിരേ മുംബൈക്ക് ടോസ് അനുകൂലമാക്കാന്‍ ജവഗല്‍ ശ്രീനാഥ് കൂട്ടുനിന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഗില്ലിന്റെ നീക്കം ചര്‍ച്ചയാവുന്നത്. ശുബ്മാന്‍ ഗില്ലിനും ഗുജറാത്ത് ടീമിനും മുംബൈയുടെ കള്ളത്തരങ്ങള്‍ അറിയാമെന്നും അതുകൊണ്ടാണ് ടോസ് വീണപ്പോള്‍ത്തന്നെ ഏതാണ് വീണതെന്ന് പരിശോധിച്ചത്. എന്തായാലും മുംബൈയുടെ നീക്കം പൊളിച്ച് കൈയില്‍ കൊടുക്കാന്‍ ഗില്ലിന് സാധിച്ചു.

ടോസ് മുംബൈക്ക് അനുകൂലമായ മത്സരത്തില്‍ ഗുജറാത്ത് 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ടീം തോല്‍ക്കുമ്പോള്‍ മുംബൈ വിജയിക്കാനായി ഇത്തരം പല തട്ടിപ്പുകളും നടത്തുമെന്നും മുംബൈ ചതിയന്മാരുടെ നിരയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും മുംബൈക്കെതിരേ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്. മുംബൈ പ്ലേ ഓഫിലേക്കെത്താന്‍ ഇനിയും ടോസില്‍ കൃത്രിമം കാട്ടുമെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നു.

മുംബൈ ഇന്ത്യന്‍സ് നിലവില്‍ 9ാം സ്ഥാനത്താണുള്ളത്. 6 മത്സരത്തില്‍ നിന്ന് 2 ജയമാണ് മുംബൈക്ക് നേടാനായത്. 4 മത്സരവും തോറ്റു. ഇനിയുള്ള 8 മത്സരങ്ങള്‍ മുംബൈക്ക് വളരെ നിര്‍ണ്ണായകമാണ്. എല്ലാ മത്സരവും ജയിക്കാനാവാത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ കാര്യങ്ങള്‍ കടുപ്പമാണെന്നതാണ് വസ്തുത. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്.

ടി20 ലോകകപ്പ് വരാനിരിക്കെ താരമെന്ന നിലയിലും തിളങ്ങേണ്ടത് ഹാര്‍ദിക്കിന് നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. എന്തായാലും മുംബൈ ടീമിനെ ഇത്തവണ കപ്പിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിനെ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിച്ചിട്ടും ടീമിന് രക്ഷയില്ല. എന്നാല്‍ ഏത് സമയത്തും ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിവുള്ളവരാണ് മുംബൈ. അതുകൊണ്ടുതന്നെ ടീം ഗംഭീര തിരിച്ചുവരവ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Thursday, April 18, 2024, 13:22 [IST]
Other articles published on Apr 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+