Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അണ്‍ക്യാപ്പ്ഡ് ഇന്ത്യന്‍ താരങ്ങള്‍, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിച്ചേക്കും! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മെയ് 1നാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. ഇത്തവണ കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ആരൊക്കെയാവും ഇന്ത്യന്‍ ടീമിലേക്കെത്തുകയെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിരാട് കോലിയെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമോയെന്നതാണ് പ്രധാന ചോദ്യം.

വിക്കറ്റ് കീപ്പറായി ആരെന്നതും ഓള്‍റൗണ്ടര്‍മാരായി ആരെന്നതും സ്പിന്‍ നിരയില്‍ ആരൊക്കെയെന്നതും സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന ചോദ്യമാണ്. ഇത്തവണ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ പ്രതീക്ഷിക്കാം. ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം നടത്താത്ത ചില താരങ്ങള്‍ക്ക് നേരിട്ട് ടി20 ലോകകപ്പ് ടീമിലേക്ക് വിളി ലഭിക്കാന്‍ സാധ്യതയുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം അഭിഷേക് ശര്‍മയാണ്.

ഇന്ത്യ നേരത്തെ തന്നെ അവസരം കൊടുക്കേണ്ട താരങ്ങളിലൊരാളായിരുന്നു അഭിഷേക് ശര്‍മ. എന്നാല്‍ ഇതുവരെ പരിഗണിക്കപ്പെട്ടില്ല. ഈ സീസണിലും ഹൈദരാബാദിനൊപ്പം തിളങ്ങാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്. 208ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. 16 പന്തില്‍ ഹൈദരാബാദിനായി അര്‍ധ സെഞ്ച്വറി നേടി അഭിഷേക് ഞെട്ടിച്ചിരുന്നു. 16 സിക്‌സുകളാണ് സീസണില്‍ അദ്ദേഹം അടിച്ചെടുത്തത്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് അഭിഷേക്.

പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ അഭിഷേകിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് അഭിഷേക്. ടോപ് ഓഡറിലേക്ക് ഇന്ത്യക്ക് ആവശ്യത്തിന് താരങ്ങളുണ്ട്. എന്നാല്‍ അഭിഷേകിനെപ്പോലെ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള താരം ടീമിന് എപ്പോഴും ഗുണം ചെയ്യുന്നവനാണ്. അതുകൊണ്ടുതന്നെ എല്ലാവരേയും ഞെട്ടിച്ച് അഭിഷേക് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

mayank yadav

രണ്ടാമത്തെ താരം മായങ്ക് യാദവാണ്. 21കാരനായ മായങ്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിവേഗ പേസുകൊണ്ടാണ് താരം എല്ലാവരുടേയും കൈയടി നേടുന്നത്. ആദ്യത്തെ രണ്ട് മത്സരത്തിലും മാച്ച് വിന്നിങ് പ്രകടനത്തോടെ കളിയിലെ താരമാകാന്‍ മായങ്ക് യാദവിനായി. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ് മായങ്ക്. നന്നായി ഷോര്‍ട്ട് ബോളും ബൗണ്‍സുമെറിയാന്‍ കഴിവുണ്ട്.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അവിടെ മായങ്ക് യാദവിന്റെ ബൗളിങ് ശൈലിക്ക് തിളങ്ങാനാവുന്നതാണ്. നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ് മായങ്ക്. ശക്തമായ തിരിച്ചുവരവ് നടത്തിയാല്‍ ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് അപ്രതീക്ഷിതമായി മായങ്ക് എത്താന്‍ സാധ്യത കൂടുതലാണ്. അതിനുള്ള മികവ് മായങ്കിനുണ്ട്. തുടര്‍ച്ചയായി 150 വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ് മായങ്ക്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരത്തിലുള്ള പേസര്‍മാര്‍ വളരെ കുറവാണെന്ന് പറയാം.

മറ്റൊരു താരം റിയാന്‍ പരാഗാണ്. രാജസ്ഥാന്‍ റോയല്‍സ് മധ്യനിരയില്‍ പരാഗ് തകര്‍ത്തടിക്കുകയാണ്. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് പരാഗ് കാഴ്ചവെക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്തടിച്ച പരാഗ് ഇത്തവണത്തെ ഐപിഎല്ലിലും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. 4 മത്സരത്തില്‍ നിന്ന് 185 റണ്‍സാണ് താരം അടിച്ചെടുത്തത്. 158.11 സ്‌ട്രൈക്ക് റേറ്റിലാണ് പരാഗ് തകര്‍ത്തടിക്കുന്നത്. 2 അര്‍ധ സെഞ്ച്വറികളും താരം നേടിയെടുത്തിട്ടുണ്ട്.

ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് റിയാന്‍ പരാഗ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിന് കഴിവുണ്ട്. ഇന്ത്യക്ക് മധ്യനിരയില്‍ കളിക്കാന്‍ ശേഷിയുള്ള നിരവധി യുവതാരങ്ങളെ കാണാനാവുമെങ്കിലും നിലവില്‍ ഇവരില്‍ നിന്നെല്ലാം മുന്നിട്ട് നില്‍ക്കുന്നത് റിയാന്‍ പരാഗാണെന്ന് പറയാം.

Story first published: Wednesday, April 10, 2024, 9:54 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+