Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ 'പുകയുന്നു', 2 വമ്പന്‍ താരങ്ങള്‍ ടീം വിടും! കൂടുമാറ്റം ഈ ടീമിലേക്ക്?

ഐപിഎല്ലിന്റെ താരലേലം ചൊവ്വാഴ്ച നടക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് ടീം പുകയുകയാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനാക്കിയതിനു ശേഷം മുംബൈ ക്യാംപില്‍ വലിയ പൊട്ടിത്തെറിയാണ് സംഭവിച്ചിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ മാത്രമല്ല ടീമിലെ കളിക്കാര്‍ക്കിടയിലും ഇതു വലിയ അതൃപ്തിയാണ് സൃഷ്ടിച്ചതെന്നു പുറത്തുവരുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.

മുംബൈ ടീമില്‍ ഇനിയും പുതിയ സംഭവവികാസങ്ങള്‍ അധികം വൈകാതെ തന്നെയുണ്ടാവുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ചില വമ്പന്‍ കളിക്കാര്‍ അടുത്ത സീസണിനു മുമ്പ് മുബൈ വിടുമെന്നാണ് വിവരം.

ROHIT BUMRAH

ഇക്കൂട്ടത്തില്‍ രോഹിത്തുമുണ്ട്. 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരില്‍ രണ്ടു പേര്‍ ട്രേഡ് വിന്‍ഡോയില്‍ മുംബൈ വിട്ട് മറ്റൊരു ടീമിലേക്കു കൂടുമാറുമെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ആരൊക്കെ ടീം വിട്ടാലും അതും മുംബൈയ്ക്കു നികത്താനാവാത്ത നഷ്ടം തന്നെയായിരിക്കും.

ചൊവ്വാഴ്ചത്തെ ലേലത്തിനു ശേഷം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡ് വിന്‍ഡോ വീണ്ടും തുറക്കുകയാണ്. അടുത്ത സീസണിന്റെ ഒരു മാസം മുമ്പ് വരെ ട്രേഡ് വിന്‍ഡോ തുറന്നിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ലേലത്തിനു ശേഷം പഴ്‌സില്‍ പണം ബാക്കിയുണ്ടെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്കു താരങ്ങളെ പരസ്പരം വാങ്ങാനും വില്‍ക്കാനും സാധിക്കുകയും ചെയ്യും.

രോഹിത്, സൂര്യ, ബുംറ ഇവരില്‍ രണ്ടു പേര്‍ ഉറപ്പായും ട്രേഡ് വിന്‍ഡോയില്‍ മുംബൈ വിട്ട് മറ്റൊരു ടീമിലേക്കു മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ, മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളിലേക്കായിരിക്കും ഇവര്‍ ചേക്കേറുകയെന്നാണ് സൂചന. സിഎസ്‌കെയും ജിടിയും മാത്രമല്ല മറ്റു ചില ടീമുകളും കൂടി മുംബൈയില്‍ റെയ്ഡ് നടത്താന്‍ തയ്യാറെടുക്കുന്നുണ്ട്.

ഹോം ഫ്രാഞ്ചൈസി കൂടി ആയതിനാല്‍ ബുംറയെ ജിടിയാവും ടീമിലെത്തിക്കാന്‍ ശ്രമിച്ചേക്കുക. അങ്ങനെയെങ്കില്‍ സൂര്യ സിഎസ്‌കെയിലേക്കും വന്നേക്കും. അമ്പാട്ടി റായുഡുവിന്റെ വിരമിക്കലിനു ശേഷം മധ്യനിരയില്‍ സിഎസ്‌കെ മികച്ചൊരു ഇന്ത്യന്‍ താരത്തെ നോട്ടമിടുകയാണ്. ഈ റോളില്‍ ഏറ്റവും പെര്‍ഫെക്ടായിരിക്കും സൂര്യയെന്നതില്‍ സംശയമില്ല. മാത്രമല്ല ധോണിയുടെ വിരമിക്കലിനു ശേഷം സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനാവാനും സൂര്യക്കു സാധിച്ചേക്കും.

SURYAKUMAR YADAV

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് തിരികെ കൊണ്ടുവന്നതു മുതല്‍ മുംബൈ ടീമില്‍ പ്രശ്‌നങ്ങളാണ്. മുബൈ ടീമിലേക്കു അദ്ദേഹത്തെ മറ്റു താരങ്ങളൊന്നും തന്നെ സ്വാഗതം ചെയ്യാനും തയ്യാറായിരുന്നില്ല. ടീം മാനേജ്‌മെന്റിന്റെ തീരുമാനം കളിക്കാര്‍ക്കിടയില്‍ എത്ര മാത്രം അതൃപ്തിയാണ് സൃഷ്ടിട്ടിട്ടുള്ളതെന്നു ഇതില്‍ നിന്നും വ്യക്തമാണ്. ഇതിനിടെയാണ് രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുകയെന്ന കടുംകൈ ടീം മാനേജ്‌മെന്റ് കാണിച്ചത്.

ഇതോടെ അതുവരെ നിശബ്ധരായിരുന്ന ടീമിലെ കളിക്കാരും ആരാധകരുമെല്ലാം പൊട്ടിത്തെറിക്കുകയായിരുന്നു. രോഹിത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ മുംബൈയ്‌ക്കെതിരേ ആഞ്ഞടിച്ചിരുന്നു. ടീം ജഴ്‌സിയും പതാകയുമെല്ലാം അഗ്നിക്കിരയാക്കിയും ഹാര്‍ദിക്കിനെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം അവര്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

കൂടാതെ മുംബൈയ്ക്കു ഫോളോവേഴ്‌സിന്റെ കാര്യത്തിലും വലിയ ഇടിവാണ് രോഹിത്തിനെ മാറ്റിയതിനു ശേഷം നേരിട്ടത്. ഒരു മില്ല്യണിലധികം പേരാണ് ഒരു ദിവസത്തിനിടെ മുംബൈ ടീമിനെ അണ്‍ഫോളോ ചെയ്തത്. വരുംദിവസങ്ങളിലും ഇതു തുടരാന്‍ തന്നെയാണ് സാധ്യത.

Story first published: Sunday, December 17, 2023, 15:05 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+