For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈയെ ജയിപ്പിച്ചത് അംപയര്‍! ആ തീരുമാനങ്ങളെല്ലാം തെറ്റ്! വിമര്‍ശിച്ച് മൂഡി

മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 33ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 7 വിക്കറ്റിന് 192 റണ്‍സാണെടുത്തത്. സൂര്യകുമാര്‍ യാദവിന്റെ (78) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് മുംബൈക്ക് കരുത്തായത്. മുല്ലാന്‍പൂരിലെ ഉയര്‍ന്ന ടീം സ്‌കോറാണ് മുംബൈ നേടിയെടുത്തത്. എന്നാല്‍ മുംബൈ ബാറ്റിങ്ങിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുകയാണ്.

തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. കഗിസോ റബാഡയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നല്‍കാത്തതാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 16ാം ഓവറിലാണ് വിവാദ സംഭവം. ഓവറിലെ രണ്ടാം പന്തില്‍ റബാഡയുടെ സ്ലോ ബോള്‍ സൂര്യകുമാറിന്റെ പാഡില്‍ തട്ടി. ലെഗ് സൈഡിലേക്ക് സൂര്യകുമാര്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് തട്ടി പാഡില്‍ തട്ടുകയായിരുന്നു. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് തീരുമാനം റിവ്യൂ ചെയ്തു.

എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളാതെ കടന്നുപോകുന്നതായാണ് കണ്ടത്. ഇതോടെ നോട്ടൗട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ പന്തിന്റെ ദിശ ലെഗ് സ്റ്റംപിന്റെ മുകളില്‍ തട്ടുന്ന നിലയിലായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കാനാണ് അംപയര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ തീരുമാനമാണ് വിവാദമായിരിക്കുന്നത്. അംപയര്‍ കോള്‍ ഔട്ടാണെന്നിരിക്കെ പന്ത് സ്റ്റംപിന്റെ മുകളില്‍ തട്ടിയതിനാല്‍ വിക്കറ്റ് നല്‍കണമായിരുന്നുവെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്.

ടോം മൂഡി തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്‌സില്‍ പോസ്റ്റിട്ടു. തേര്‍ഡ് അംപയര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മൂഡി ചോദിക്കുന്നത്. 'സ്‌പെഷ്യലിസ്റ്റ് തേര്‍ഡ് അംപയറെ പരിഗണിക്കേണ്ട സമയമായിരിക്കുകയാണ്. പല തീരുമാനങ്ങളും ചോദ്യമുയര്‍ത്താവുന്നതാണ്. ചില അംപയര്‍മാരെ ഫീല്‍ഡിലേക്ക് മാത്രമായി പരിഗണിക്കേണ്ടതാണ്. തേര്‍ഡ് അംപയര്‍ക്ക് അനുഭവസമ്പത്തും പ്രത്യേക കഴിവും വേണ്ടതാണ്' എന്നാണ് മൂഡി കുറിച്ചത്.

kagiso rabada

മുംബൈക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. നിഷ്പക്ഷമായിട്ടല്ല അംപയറുടെ പല തീരുമാനങ്ങളും. വൈഡ് വിളിച്ചതിലടക്കം പല കാര്യങ്ങളും സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയുടെ ടോസിലെ കൃത്രിമം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അംപയറുടെ വിവാദ തീരുമാനങ്ങള്‍. മുംബൈക്ക് അനുകൂലമായാണ് തീരുമാനങ്ങളെല്ലാം.

പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന സംശയവും ആരാധകര്‍ ഉയര്‍ത്തുന്നു. അംപയറുടെ വിവാദ തീരുമാനത്തിന് പിന്നാലെ സൂര്യകുമാര്‍ ഒരു ഫോറും സിക്‌സും സിംഗിളും നേടി. നിര്‍ണ്ണായകമായ 11 റണ്‍സാണ് സൂര്യകുമാര്‍ പിന്നീട് കൂട്ടിച്ചേര്‍ത്തത്. ഇത് മത്സരഫലത്തില്‍ നിര്‍ണ്ണായകവുമായി. പഞ്ചാബ് ജയിക്കേണ്ട കളി തോല്‍പ്പിച്ചതില്‍ അംപയറുടെ വിവാദ തീരുമാനത്തിന് പങ്കുണ്ടെന്നാണ് ആരാധക പക്ഷം.

എന്തായാലും അംപയറുടെ തീരുമാനം ഇതിനോടകം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. മത്സരശേഷം വിവാദം കൂടുതല്‍ കത്തിപ്പടരാനാണ് സാധ്യത. ടോസിലെ കൃത്രിമം എന്ന ആരോപണത്തിന് പിന്നാലെ ടോസ് ഇടുമ്പോള്‍ത്തന്നെ ക്യാമറ സൂം ചെയ്യുന്ന തരത്തിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ ടീമിനെ തോല്‍പ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നത് ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റിന് നാണക്കേടാണെന്നും ആരാധകര്‍ പറയുന്നു.

മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിക്കാനായി അംപയര്‍ കൂട്ടുനിന്നുവെന്ന സംശയമാണ് ഉയരുന്നത്. 19ാം ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയുടെ രണ്ടാം പന്തില്‍ അംപയര്‍ വൈഡ് നല്‍കാത്തതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. എന്തായാലും വരുന്ന മത്സരങ്ങളിലെങ്കിലും അംപയര്‍ നീതി പൂര്‍വ്വം തീരുമാനമെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Thursday, April 18, 2024, 23:57 [IST]
Other articles published on Apr 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+