For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് എട്ടിന്റെ പണി. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെത്തിയതിന്റെ വിവാദങ്ങള്‍ മുംബൈ ക്യാംപില്‍ ഇപ്പോഴും തുടരുകയാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകവെ മുംബൈക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. മുംബൈയുടെ വജ്രായുധവും ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനുമായ സൂര്യകുമാര്‍ യാദവ് 17ാം സീസണ്‍ കളിച്ചേക്കില്ലെന്നാണ് വിവരം.

സൂര്യ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ മാത്രമെ സൂര്യക്ക് നഷ്ടമാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സീസണിലെ എല്ലാ മത്സരങ്ങളും സൂര്യക്ക് നഷ്ടമായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഹൃദയം തകര്‍ന്ന ഇമോജിയാണ് സൂര്യ പങ്കുവെച്ചത്. ഇത് അദ്ദേഹത്തിന് 17ാം സീസണ്‍ നഷ്ടമാകുമെന്നതിന്റെ നിരാശയാണെന്നാണ് എല്ലാവരും വിലയിരുത്തപ്പെടുന്നത്.

ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ സൂര്യയെ കളിപ്പിച്ചാല്‍ അദ്ദേഹത്തിന് ടി20 ലോകകപ്പ് നഷ്ടമായേക്കും. ഇത് ഇന്ത്യക്ക് നികത്താന്‍ സാധിക്കാത്ത വിടവായി മാറും. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് വിവരം. സൂര്യകുമാറിന്റെ വിടവ് മുംബൈക്കും വലിയ തിരിച്ചടിയായേക്കും. ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ സൂര്യക്ക് അതൃപ്തിയുണ്ടായിരുന്നു.

ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. സൂര്യ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഹാര്‍ദിക്കിനിട്ടുള്ള പണിയാണെന്ന് തന്നെ വിലയിരുത്താം. സൂര്യയെപ്പോലൊരു താരത്തിന്റെ പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെ നായകനെന്ന നിലയില്‍ സൂര്യയുടെ അഭാവം ഹാര്‍ദിക്കിനെ സംബന്ധിച്ച എട്ടിന്റെ പണിയാണെന്ന് തന്നെ പറയാം. രോഹിത് ശര്‍മ സീസണിലെ അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

hardik pandya rohit sharma

ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി രോഹിത് വിശ്രമമെടുത്തേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അതും ഹാര്‍ദിക്കിന് വലിയ തലവേദനയായി മാറും. ഇതിനിടെ പരിക്കിന്റെ ഭീഷണി വേറെയും നിലനില്‍ക്കുന്നു. ജസ്പ്രീത് ബുംറ തുടര്‍ച്ചയായി മത്സരം കളിക്കുകയാണ്. അദ്ദേഹത്തിന് പരിക്കിന്റെ സാഹചര്യമുണ്ടായാല്‍ ഉടന്‍ വിശ്രമം അനുവദിക്കും. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യന്‍ താരങ്ങള്‍ സാഹസത്തിന് മുതിരില്ല.

സൂപ്പര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. ഡിവെപാട്ടീല്‍ ടൂര്‍ണമെന്റിലെ ഹാര്‍ദിക്കിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം ഫോമിലേക്കെത്തുമെന്ന് വിലയിരുത്താം. ഹാര്‍ദിക്കിനെ സംബന്ധിച്ച് നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. ടീമിനുള്ളില്‍ ഒത്തിണക്കം സൃഷ്ടിക്കുകയെന്നതാണ് പ്രധാനപ്പെട്ട വെല്ലുവിളി. രണ്ടാമത്തെ കാര്യം മുന്നില്‍ നിന്ന് മികച്ച പ്രകടനംകൊണ്ട് നയിക്കുകയെന്നതാണ്.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ ഹാര്‍ദിക്കിന് അസാധ്യ മികവുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. ആരാധക പിന്തുണ രോഹിത്തിനെപ്പോലെ ഹാര്‍ദിക്കിന് ലഭിക്കുന്നില്ല. ഇതും മാനസികമായി ഹാര്‍ദിക്കിനെ തളര്‍ത്തിയേക്കും. ഇത്തവണ വലിയ താരനിര മുംബൈക്കുണ്ട്. പ്രധാനമായും പേസ് ബൗളിങ് കരുത്താണ്. ജസ്പ്രീത് ബുംറയെ അമിതമായി ആശ്രയിക്കാത്ത ബൗളിങ് നിരയെ സൃഷ്ടിക്കാന്‍ ഇത്തവണയായിട്ടുണ്ട്.

ലസിത് മലിങ്കയുടെ പരിശീലനംകൂടിയാകുമ്പോള്‍ മുംബൈ മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഹാര്‍ദിക്കിനെ സംബന്ധിച്ച് അഭിമാന സീസണാണ് മുന്നിലുള്ളത്. ടീമിനെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കാനായില്ലെങ്കില്‍ വലിയ വിമര്‍ശനം നേരിടേണ്ടതായി വരും. എന്നാല്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും ടീം മാനേജ്‌മെന്റും ഹാര്‍ദിക്കിനെ പിന്തുണക്കുന്നുണ്ട്. എല്ലാ വിമര്‍ശനങ്ങളേയും വെല്ലുവിളികളേയും അതിജീവിക്കാന്‍ ഹാര്‍ദിക്കിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ മുംബൈക്ക് വാനോളം പ്രതീക്ഷകളാണുള്ളത്.

Story first published: Tuesday, March 19, 2024, 16:33 [IST]
Other articles published on Mar 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+