മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ത്രില്ലിങ് മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 9 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 192 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (78) ഫിഫ്റ്റിയും ജെറാള്‍ഡ് കോയിറ്റ്‌സി, ജസ്പ്രീത് ബുംറ എന്നിവരുടെ 3 വിക്കറ്റ് പ്രകടനവുമാണ് മുംബൈക്ക് ജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പുറത്തായി. 8 പന്തില്‍ 1 ഫോറടക്കം 8 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. സിക്‌സറിന് ശ്രമിച്ച ഇഷാന്റെ ടൈമിങ് പിഴച്ചപ്പോള്‍ ഹര്‍പ്രീത് ബ്രാന്‍ ബൗണ്ടറി ലൈനില്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് റണ്‍സുയര്‍ത്തി.
കൂട്ടുകെട്ട് 81ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മയെ മുംബൈക്ക് നഷ്ടമായി. 25 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സെടുത്ത രോഹിത്തിനെ സാം കറെനാണ് പുറത്താക്കിയത്. ക്രീസില്‍ നിന്ന് കയറിക്കളിച്ച രോഹിത് എഡ്ജായപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഹിറ്റ്മാനെ പുറത്താക്കുകയായിരുന്നു. ഐപിഎല്ലില്‍ 6500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കുകയും മുംബൈക്കായി കൂടുതല്‍ സിക്‌സര്‍ പറത്തുകയും ചെയ്ത താരമെന്ന റെക്കോഡോടെയാണ് രോഹിത് മടങ്ങിയത്.
സൂര്യകുമാര്‍ യാദവ് ഒരുവശത്ത് തല്ലിത്തകര്‍ത്തു. 53 പന്ത് നേരിട്ട് 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 78 റണ്‍സ് നേടിയ സൂര്യകുമാറിനെ സാം കറെന്‍ പുറത്താക്കി. പ്രഭ്‌സിംറാന്‍ സിങ്ങിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സൂര്യയുടെ മടക്കം. മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തിളങ്ങാനായില്ല. തുടക്കത്തിലേ സാം കറെന്‍ റിട്ടേണ്‍ ക്യാച്ച് നഷ്ടപ്പെടുത്തി ഹാര്‍ദിക്കിന് ലൈഫ് നല്‍കി. എന്നാല്‍ 6 പന്തില്‍ 1 സിക്‌സര്‍ ഉള്‍പ്പെടെ 10 റണ്‍സോടെ ഹാര്‍ദിക് പുറത്തായി.
ഹര്‍ഷല്‍ പട്ടേലിനാണ് വിക്കറ്റ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടിം ഡേവിഡ് 7 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 14 റണ്‍സുമായി മടങ്ങി. വമ്പനടിക്കാരന്‍ റൊമാരിയോ ഷിഫേര്‍ഡ് 1 റണ്‍സിന് പുറത്തായപ്പോള്‍ അവസാന പന്തില്‍ മുഹമ്മദ് നബി റണ്ണൗട്ടായി.
തിലക് വര്‍മ 18 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 7ന് 192 എന്ന മികച്ച സ്‌കോറിലേക്ക് മുംബൈ എത്തി. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ 3ഉും സാം കറെന്‍ 2 വിക്കറ്റും കഗിസോ റബാഡ 1 വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ പഞ്ചാബിന് തുടക്കം മുതല്‍ പിഴച്ചു. മൂന്നാം പന്തില്‍ പ്രഭ്‌സിംറാന്‍ സിങ് പുറത്തായി. ഗോള്‍ഡന്‍ ഡെക്കാക്കി ജെറാള്‍ഡ് കോയിറ്റ്‌സിയാണ് താരത്തെ മടക്കിയത്. രണ്ടാം ഓവറില്‍ റില്ലി റൂസോയെ (3 പന്തില്‍ 1) ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതേ ഓവറില്‍ സാം കറെനും (7 പന്തില്‍ 6) പുറത്തായി. ലെഗ് സൈഡിലെത്തിയ പന്ത് കറെന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലെത്തുകയായിരുന്നു. റിവ്യൂവിലൂടെയാണ് മുംബൈ ഈ വിക്കറ്റ് നേടിയെടുത്തത്.
വമ്പനടിക്കാന്‍ ലിയാം ലിവിങ്സ്റ്റണെ (1) കോയിറ്റ്‌സി റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ 14 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് പഞ്ചാബ് തകര്‍ന്നു. ഇംപാക്ട് പ്ലയറായെത്തിയ ഹര്‍പ്രീത് സിങ് പ്രതീക്ഷ നല്‍കി. 15 പന്തില്‍ 13 റണ്‍സെടുത്ത ഹര്‍പ്രീതിനെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ ശ്രേയസ് ഗോപാല്‍ പുറത്താക്കി. ജിതേഷ് ശര്‍മക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 9 പന്തില്‍ 9 റണ്‍സെടുത്ത ജിതേഷിനെ ആകാശ് മദ്‌വാള്‍ ഫുള്‍ട്ടോസില്‍ എല്‍ബിയില്‍ കുടുക്കി.
ശശാങ്ക് സിങ്ങും അഷുതോഷ് ശര്‍മയും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തി. എന്നാല്‍ 25 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടിയ ശശാങ്കിനെ പുറത്താക്കി ബുംറ കൂട്ടുകെട്ട് പൊളിച്ചു. 28 പന്തില്‍ 2 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സുമായി അഷുതോഷ് പൊരുതി. എന്നാല്‍ കോയിറ്റ്‌സി താരത്തെ മടക്കിയതാണ് പഞ്ചാബിന്റെ വിജയ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്.
20 പന്തില്‍ 21 റണ്‍സെടുത്ത ഹര്‍പ്രീത് ബ്രാറിനെ ഹാര്‍ദിക്കും പുറത്താക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ കഗിസോ റബാഡ റണ്ണൗട്ടായതോടെ വിജയ ലക്ഷ്യത്തിനും 9 റണ്‍സകലെ പഞ്ചാബ് തലകുനിച്ചു.
പ്ലേയിങ് 11- പഞ്ചാബ് കിങ്‌സ്- റില്ലി റൂസോ, പ്രഭ്‌സിംറാന്‍ സിങ്, സാം കറെന്‍ (c), ജിതേഷ് ശര്‍മ (wc), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (wc), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, റൊമാരിയോ ഷിഫേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോയിറ്റ്‌സി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ