Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 3 സിക്‌സ് 2 ഫോറ്, ഇഷാന്തിനെ പഞ്ഞിക്കിട്ട് നരെയ്ന്‍ ഷോ; എന്തൊരടി

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 16ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കെകെആറിനായി ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂട്ടിച്ചേര്‍ത്തത്. സുനില്‍ നരെയ്ന്‍ ബാറ്റിങ് വെടിക്കെട്ടാണ് പവര്‍പ്ലേയില്‍ കാഴ്ചവെച്ചത്.

ഇഷാന്ത് ശര്‍മയുടെ ഒരോവറില്‍ സുനില്‍ നരെയ്ന്‍ ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. നാലാം ഓവര്‍ എറിയാനെത്തിയ ഇഷാന്ത് ശര്‍മയുടെ ഒരോവറില്‍ 26 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്. ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തിയ നരെയ്ന്‍ മൂന്നാം പന്തില്‍ ബൗണ്ടറി നേടി. നാലാം പന്ത് ഡോട്ട്‌ബോളാക്കി നരെയ്ന്‍ അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്തി. ആറാം പന്തില്‍ ബൗണ്ടറിയും നേടി. പതിയെ നിലയുറപ്പിച്ച ശേഷമാണ് നരെയ്ന്‍ കത്തിക്കയറിയത്.

ആറാം ഓവര്‍ എറിയാനെത്തിയ റാസിഖ് സലാമും തല്ലുവാങ്ങി. 18 റണ്‍സാണ് ഈ ഓവറില്‍ നരെയ്ന്‍ നേടിയത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയ നരെയ്ന്‍ 21 പന്തില്‍ 50 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് നരെയ്ന്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഇത്തവണ ഗൗതം ഗംഭീര്‍ ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്കെത്തിയതോടെയാണ് നരെയ്‌നെ വീണ്ടും ഓപ്പണര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇത് കൃത്യമായി ഫലം കാണുകയും ചെയ്തു.

പവര്‍പ്ലേയില്‍ ഭയമില്ലാതെ നരെയ്ന്‍ കടന്നാക്രമിക്കുന്നത് കെകെആറിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. നരെയ്‌ന്റെ തല്ലിത്തകര്‍ക്കല്‍ പവര്‍പ്ലേയില്‍ സിഎസ്‌കെയെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ സഹായിക്കുന്നു. ഗൗതം ഗംഭീര്‍ നായകനായിരുന്നപ്പോള്‍ നരെയ്‌നെ ഓപ്പണര്‍ റോളിലേക്ക് പരീക്ഷിച്ചിരുന്നു. ഇത് ഫലം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഗംഭീര്‍ ടീം വിട്ടതോടെ നരെയ്ന്‍ ഏഴാം നമ്പറിലേക്കോ എട്ടാം നമ്പറിലേക്കോ ഒതുക്കപ്പെട്ടു.

sunil narine

എന്നാല്‍ ഗംഭീര്‍ വീണ്ടും വന്നതോടെ നരെയ്ന്‍ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തുകയും കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനം നടത്തുകയും ചെയ്തു. ആര്‍സിബിക്കെതിരേ വെടിക്കെട്ട് തുടക്കം നല്‍കി ടീമിന് അടിത്തറ പാകാന്‍ നരെയ്‌നായിരുന്നു. ഇപ്പോള്‍ ഡല്‍ഹിക്കെതിരേയും നരെയ്ന്‍ കസറിയിരിക്കുകയാണ്. ആര്‍സിബിക്കെതിരേ പവര്‍പ്ലേയില്‍ 85 റണ്‍സാണ് കെകെആര്‍ അടിച്ചെടുത്തത്. ഡല്‍ഹിക്കെതിരേ 88 റണ്‍സും. ഈ രണ്ട് പ്രകടനത്തിനും കാരണം സുനില്‍ നരെയ്‌ന്റെ വെടിക്കെട്ടാണ്.

വരുന്ന മത്സരങ്ങളിലും കെകെആര്‍ പ്രതീക്ഷവെക്കുക നരെയ്‌ന്റെ ബാറ്റിങ് പ്രകടനത്തിലാവും. ക്രീസില്‍ അധിക നേരം നില്‍ക്കാത്ത താരമാണെങ്കിലും നിന്നാല്‍ മത്സരഫലത്തെ ഒന്നായി മാറ്റാനും കരുത്തുള്ളവനാണ് നരെയ്ന്‍. ചെറിയ പന്തുകളില്‍ നിന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ നരെയ്‌ന് കഴിവുണ്ട്. ഇതാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും കണ്ടത്. വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം തുടരാന്‍ നരെയ്‌ന് സാധിച്ചാല്‍ പ്ലേ ഓഫിലേക്ക് അതിവേഗം അടുക്കാന്‍ കെകെആറിന് സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Story first published: Wednesday, April 3, 2024, 20:31 [IST]
Other articles published on Apr 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+