For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പൃഥ്വിക്കൊരു ദൗര്‍ബല്യമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ തിളങ്ങില്ല- ഗവാസ്‌കര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം മിനി താരലേലമടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. മാര്‍ച്ച് അവസാനത്തോടെയാവും ഐപിഎല്‍ ആരംഭിക്കുക. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇത്തവണത്തെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്. ടീം തിരഞ്ഞെടുപ്പിനെയടക്കം സ്വാധീനിക്കാന്‍ ഐപിഎല്ലിന് സാധിക്കുമെന്നതിനാല്‍ യുവതാരങ്ങള്‍ക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.

ഐപിഎല്ലില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് പല താരങ്ങളും തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിലൊരാളാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പൃഥ്വി. ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയടക്കം നേടിയ പൃഥ്വി ഏറെ നാളായി ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും പ്രയാസമായിരിക്കുമെന്ന് പറയാം. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം കസറി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാമെന്നാണ് പൃഥ്വി കണക്കുകൂട്ടുന്നത്.

എന്നാല്‍ പൃഥ്വിക്ക് തിരിച്ചുവരവ് പ്രയാസമായിരിക്കും എന്ന് പറയുന്നതാണ് വസ്തുത. ഇപ്പോഴിതാ പൃഥ്വിയുടെ തിരിച്ചുവരവ് തടയുന്ന വലിയ ദൗര്‍ബല്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. 'പൃഥ്വിയെ സംബന്ധിച്ച് ഉയര്‍ന്നുവരേണ്ട പ്രധാനപ്പെട്ട സമയമാണിത്. ഫ്രണ്ട് ഫൂട്ടില്‍ മികച്ച പ്രകടനങ്ങള്‍ അവന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ബാക്ക് ഫൂട്ട് ഷോട്ടുകള്‍ കളിക്കാന്‍ അവന്‍ പഠിക്കേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം ഐപിഎല്ലിലടക്കം അവന്‍ പ്രയാസപ്പെടും. പന്ത് വേഗത്തില്‍ ശരീരത്തിലേക്കെത്താത്ത പിച്ചാണെങ്കില്‍ അവന് തിളങ്ങാനാവും. അല്ലെങ്കില്‍ കാര്യങ്ങള്‍ എളുപ്പമല്ല' ഗവാസ്‌കര്‍ പറഞ്ഞു. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ താരം മികവ് കാട്ടുന്നുണ്ട്. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല. രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടിയെങ്കിലും ഐപിഎല്ലില്‍ തിളങ്ങാതെ താരത്തിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമാണ്.

prithvi shaw

ഇത്തവണത്തെ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ വരുന്ന ഐപിഎല്‍ സീസണില്‍ ശോഭിക്കാനായില്ലെങ്കില്‍ പൃഥ്വിക്ക് കരാര്‍ പോലും ലഭിക്കാത്ത അവസ്ഥ വന്നേക്കും. ഇതിനൊക്കെ പരിഹാരം കാണാന്‍ പൃഥ്വി മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് പൃഥ്വിക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ ഈ സീസണില്‍ക്കൂടി നിലവാരത്തിനൊത്ത് ഉയരാതെ വന്നാല്‍ തഴയപ്പെടാന്‍ സാധ്യതയുണ്ട്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ ചിലരും ഐപിഎല്ലില്‍ മികവ് കാട്ടി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. അതിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. മീഡിയം സ്വിങ് പേസറായ ഭുവനേശ്വര്‍ കുമാറിനെ സംബന്ധിച്ച് വരുന്ന ഐപിഎല്‍ പ്രധാനപ്പെട്ടതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന ഭുവനേശ്വറിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമായിരിക്കും. എന്നാല്‍ ഇപ്പോഴും താരം വലിയ പ്രതീക്ഷയിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഭുവനേശ്വര്‍.

പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാനും തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ്. എന്നാല്‍ മികവ് കാട്ടിയാലും ധവാനെയും പരിഗണിച്ചേക്കില്ല. എന്നാല്‍ മൊഹ്‌സിന്‍ ഖാന് ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ ഐപിഎല്ലില്‍ മികവ് കാട്ടേണ്ടതായുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരത്തിന് ഇതുവരെ ദേശീയ ടീമിലേക്കെത്താനായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ പ്രതിഭയുള്ള താരത്തിന് ഐപിഎല്ലില്‍ ശോഭിച്ചാല്‍ ദേശീയ ടീമിലേക്കെത്താനായേക്കും.

യുവ വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിന് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് വളരാന്‍ ഐപിഎല്‍ മുതലാക്കേണ്ടതായുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ജുറേല്‍ മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ കസറുന്നവനാണ്. ഐപിഎല്ലില്‍ രാജസ്ഥാനൊപ്പമാണ് ജുറേല്‍. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരില്‍ നിന്ന് ആരൊക്കെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന് തീരുമാനിക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നുറപ്പ്.

Story first published: Wednesday, February 14, 2024, 14:55 [IST]
Other articles published on Feb 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+