For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 6 ഓവറില്‍ 125, അടിയുടെ പൊടിപൂരം; വമ്പന്‍ റെക്കോഡിട്ട് ഹൈദരാബാദ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നേരിട്ട ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച ഹൈദരാബാദ് ഓപ്പണര്‍മാര്‍ ഐപിഎല്‍ ചരിത്രത്തിലെ പവര്‍പ്ലേയിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 6 ഓവറില്‍ 125 റണ്‍സാണ് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് അടിച്ചെടുത്തത്. 2017ല്‍ കെകെആര്‍ 6 ഓവറില്‍ നേടിയ 105 റണ്‍സിന്റെ റെക്കോഡാണ് എസ്ആര്‍ച്ച് ഓപ്പണര്‍മാര്‍ തകര്‍ത്തത്.

ഡല്‍ഹി ബൗളര്‍മാരെ തട്ടകത്തില്‍ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് പവര്‍പ്ലേയില്‍ ഇരുവരും കാഴ്ചവെച്ചത്. 5 ഓവറില്‍ ടീം സ്‌കോര്‍ 100 പിന്നിട്ടു. ഐപിഎല്‍ ചരിത്രത്തില്‍ വേഗത്തില്‍ 100 നേടുന്ന കൂട്ടുകെട്ടായി എസ്ആര്‍എച്ച് ഓപ്പണര്‍മാര്‍ മാറി. 16 പന്തിലാണ് ഹെഡ് അര്‍ധ സെഞ്ച്വറി നേടിയത്. അഭിഷേകും വമ്പന്‍ വെടിക്കെട്ടോടെ ഒപ്പം നിന്നപ്പോള്‍ എസ്ആര്‍ച്ച് സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗമായി. ആദ്യ ഓവര്‍ എറിയാനെത്തിയ ഖലീല്‍ അഹമ്മദിനെ 19 റണ്‍സോടെയാണ് ഓപ്പണര്‍മാര്‍ മടക്കി അയച്ചത്.

രണ്ടാം ഓവറില്‍ ലളിത് യാദവിനെയാണ് റിഷഭ് പന്ത് പന്തേല്‍പ്പിച്ചത്. 21 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ പ്ലേയിങ് 11ലേക്കെത്തിയ ആന്റിച്ച് നോക്കിയേയെ 22 റണ്‍സോടെയാണ് മടക്കി അയച്ചത്. നാലാം ഓവറില്‍ ലളിത് യാദവിന് വീണ്ടും റിഷഭ് പന്ത് നല്‍കിയതാണ് വിചിത്രമായത്. പാര്‍ട്ട് ടൈം സ്പിന്നറായ ലളിതിന്റെ രണ്ടാം ഓവറില്‍ 21 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറില്‍ കുല്‍ദീപ് യാദവിനെ കൊണ്ടുവരാന്‍ റിഷഭ് നിര്‍ബന്ധിതനായി.

എന്നാല്‍ കുല്‍ദീപിനും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനായില്ല. 20 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ആറാം ഓവര്‍ മുകേഷ് കുമാര്‍ എറിഞ്ഞപ്പോള്‍ ആദ്യ നാല് പന്തും ബൗണ്ടറി പോയി. അഞ്ചാം പന്ത് ഡോട്ട് ബോളായപ്പോള്‍ ആറാം പന്ത് സിക്‌സര്‍ പറത്തി. ഇതോടെ 22 റണ്‍സാണ് ആറാം ഓവറില്‍ പിറന്നത്. ഈ ഓവറോടെ 6 ഓവറില്‍ 125 എന്ന റെക്കോഡ് സ്‌കോറിലേക്കെത്താന്‍ ഹൈദരാബാദിനായി. സീസണിലുടെനീളം വെടിക്കെട്ട് നടത്തുന്ന ഹൈദരാബാദ് താരങ്ങള്‍ ഡല്‍ഹിയുടെ തട്ടകത്തിലും ഇതാവര്‍ത്തിച്ചു.

travis head

131 റണ്‍സിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 12 പന്തില്‍ 2 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. ഈ കൂട്ടുകെട്ട് തുടര്‍ന്നിരുന്നെങ്കില്‍ പല വമ്പന്‍ റെക്കോഡുകളും തകരുമായിരുന്നുവെന്നുറപ്പ്. ഹെഡും അഭിഷേകും ഒരുപോലെ ആക്രമിച്ചപ്പോള്‍ എവിടെ പന്തെറിയണമെന്ന് ഡല്‍ഹി ബൗളര്‍മാര്‍ മറന്നു. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് ഷോര്‍ട്ട്് ബോളുകളാണ് കൂടുതലും ഡല്‍ഹി ബൗളര്‍മാര്‍ എറിഞ്ഞത്. ഇത് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ മുതലാക്കി.

റെക്കോഡ് സെഞ്ച്വറിയിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച ഹെഡിന് പവര്‍പ്ലേയ്ക്ക് ശേഷം പ്രതീക്ഷിച്ച വേഗത്തില്‍ റണ്‍സുയര്‍ത്താനായില്ല. 32 പന്തില്‍ 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയ ഹെഡിനെ കുല്‍ദീപ് പുറത്താക്കി. ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഹെഡ് മടങ്ങിയത്. ഹൈദരാബാദിന്റെ വേഗ ഫിഫ്റ്റിക്കാരനെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയാണ് ഹെഡ് മടങ്ങിയത്. അവസാന സീസണ്‍ വരെ 20ല്‍ താഴെ ഹൈദരാബാദ് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയത് 3 തവണ മാത്രമായിരുന്നു.

എന്നാല്‍ ഇത്തവണ ഇതുവരെ 4 തവണ ഈ നേട്ടത്തിലേക്കെത്താന്‍ ഹൈദരാബാദ് താരങ്ങള്‍ക്കായി. 300 എന്ന സ്വപ്ന ടോട്ടലിലേക്കെത്താനുള്ള ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദ് നടത്തിയത്. എന്നാല്‍ കുല്‍ദീപിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഹെന്‍ റിച്ച് ക്ലാസനെ (15) അക്ഷര്‍ പട്ടേല്‍ മടക്കിയതും ഹൈദരാബാദിന് തിരിച്ചടിയായി.

Story first published: Saturday, April 20, 2024, 20:28 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+