For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: നിഷ്പ്രഭമായി ഹൈദരാബാദ്, അനായാസം കെകെആര്‍ ഫൈനലില്‍! ശ്രേയസ് മിന്നി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒന്നാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 38 പന്ത് ബാക്കിയാക്കി 8 വിക്കറ്റിന് തകര്‍ത്താണ് കെകെആര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങി കെകെആര്‍ 13.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യര്‍ 24 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ വെങ്കടേഷ് അയ്യര്‍ 28 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സോടെ പുറത്താവാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഹൈദരാബാദ് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ് പുറത്തായി. അക്കൗണ്ട് തുറക്കും മുമ്പ് ഹെഡിനെ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. തുടക്കത്തിലേ പ്രഹരമേറ്റ ഹൈദരാബാദിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം നമ്പറില്‍ ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഓപ്പണര്‍ അഭിഷേക് ശര്‍മയും ചേര്‍ന്ന് 13 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

4 പന്തില്‍ 3 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ പുറത്താക്കി വൈഭവ് അറോറയാണ് ഹൈദരാബാദിന് അടുത്ത പ്രഹരം നല്‍കിയത്. ഷോട്ടിന് ശ്രമിച്ച അഭിഷേകിന് ടൈമിങ് തെറ്റിയപ്പോള്‍ ആന്‍ഡ്രേ റസലിന്റെ ക്യാച്ചിലാണ് അഭിഷേക് പുറത്തായത്.

സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിധീഷ് പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. 10 പന്തില്‍ 9 റണ്‍സെടുത്ത നിധീഷിനെ മിച്ചല്‍ സ്റ്റാര്‍ക്ക് റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈയിലെത്തിച്ചു.

സിക്‌സറിന് ശ്രമിച്ച നിധീഷിന് പിഴച്ചപ്പോള്‍ പന്ത് വായുവില്‍ ഉയര്‍ന്നു. വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല അനായാസം പന്ത് കൈയിലുമാക്കി. തൊട്ടടുത്ത പന്തില്‍ ഷഹബാസ് അഹമ്മദിനെ (0) സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ 39ന് 4 എന്ന നിലയില്‍ പവര്‍പ്ലേയില്‍ ഹൈദരാബാദ് പതറി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4 വിക്കറ്റിന് 45 റണ്‍സെന്ന നിലയിലായിരുന്നു. വിക്കറ്റ് വീഴുമ്പോഴും ഒരുവശത്ത് റണ്‍സുയര്‍ത്താന്‍ ഹൈദരാബാദ് താരങ്ങള്‍ക്കായി.

vaibhav arora

രാഹുല്‍ ത്രിപാഠിയും ഹെന്‍ റിച്ച് ക്ലാസനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 21 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 32 റണ്‍സെടുത്ത ക്ലാസന്‍ അപകടകാരിയാവുമെന്ന് തോന്നിക്കവെ വരുണ്‍ ചക്രവര്‍ത്തി രക്ഷകനായി. സിക്‌സറിന് ശ്രമിച്ച ക്ലാസനെ ബൗണ്ടറി ലൈനില്‍ റിങ്കു സിങ് തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. രാഹുല്‍ ത്രിപാഠി ടീമിനെ മുന്നില്‍ നിന്ന് നയിക്കവെ അബ്ദുല്‍ സമദുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് റണ്ണൗട്ടായി. 35 പന്തില്‍ 55 റണ്‍സെടുത്ത ത്രിപാഠി 7 ഫോറും 1 സിക്‌സുമാണ് പറത്തിയത്.

ആന്‍ഡ്രേ റസലിന്റെ ഗംഭീര ഫീല്‍ഡിങ്ങാണ് ത്രിപാഠിയുടെ പുറത്താകലിന് വഴിവെച്ചത്. ഇംപാക്ട് പ്ലയറായെത്തിയ സന്‍വീര്‍ സിങ്ങിനെ സുനില്‍ നരെയ്ന്‍ ഗോള്‍ഡന്‍ ഡെക്കാക്കി.

നരെയ്‌ന്റെ സ്റ്റംപിലേക്കുള്ള പന്തില്‍ സന്‍വീര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. അബ്ദുല്‍ സമദ് (12 പന്തില്‍ 16) പ്രതീക്ഷ നല്‍കിയെങ്കിലും വിക്കറ്റ് തുലച്ചു. ഹര്‍ഷിത് റാണയുടെ പന്തില്‍ സിക്‌സറിന് ശ്രമിച്ച സമദ്് ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

ഭുവനേശ്വര്‍ കുമാറിനെ (0) വരുണ്‍ എല്‍ബിയില്‍ കുടുക്കി. എന്നാല്‍ ഒരുവശത്ത് പാറ്റ് കമ്മിന്‍സ് പൊരുതിയതോടെ (24 പന്തില്‍ 30) ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സിലേക്കെത്തി.

ആന്‍ഡ്രേ റസലിനെ സിക്‌സറിന് പറത്തി അവസാനക്കാരനായാണ് കമ്മിന്‍സ് മടങ്ങിയത്. കെകെആറിനായി സ്റ്റാര്‍ക്ക് 3ഉും വരുണ്‍ 2ഉും വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ കെകെആറിന് മികച്ച തുടക്കം ലഭിച്ചു. റഹ്‌മാനുല്ല ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. 14 പന്തില്‍ 23 റണ്‍സെടുത്ത ഗുര്‍ബാസിനെ പുറത്താക്കി ടി നടരാജനാണ് കൂട്ടുകെട്ട് പൊളിച്ചത്.

പവര്‍പ്ലേയില്‍ 63 റണ്‍സാണ് കെകെആര്‍ നേടിയത്. സുനില്‍ നരെയ്ന്‍ നിലയുറപ്പിച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. 16 പന്തില്‍ 21 റണ്‍സെടുത്ത നരെയ്‌നെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. എന്നാല്‍ പിന്നീടൊത്തുകൂടിയ വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും ചേര്‍ന്ന് കെകെആറിനെ അനായാസ വിജയത്തിലേക്കെത്തിച്ചു.

പ്ലേയിങ് 11: ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍

കൊല്‍ക്കത്ത: റഹ്‌മാനുല്ല ഗുര്‍ബാസ് (wc), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, റമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Story first published: Tuesday, May 21, 2024, 16:21 [IST]
Other articles published on May 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+