IPL 2024: കെകെആര്‍ ജയിച്ചേനെ, തോല്‍പ്പിച്ചത് ശ്രേയസിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി! ആ പിഴവ് തിരിച്ചടി
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് മുട്ടുകുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആവേശകരമായ മത്സരത്തില്‍ 2 വിക്കറ്റിനാണ് രാജസ്ഥാന്‍ കെകെആറിനെ മലര്‍ത്തിയടിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ തട്ടകത്തില്‍ 6 വിക്കറ്റിന് 223 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ അവസാന പന്തില്‍ ജയിച്ച് കയറുകയായിരുന്നു.
കെകെആറിനായി സുനില്‍ നരെയ്ന്‍ (109) സെഞ്ച്വറി നേടിയപ്പോള്‍ ജോസ് ബട്‌ലറുടെ (107*) സെഞ്ച്വറിക്കരുത്തിലാണ് രാജസ്ഥാന്‍ വിജയിച്ചത്. 121 റണ്‍സിന് 6 വിക്കറ്റ് നഷ്ടമായിടത്തുനിന്ന് രാജസ്ഥാന്‍ ജയിച്ചു കയറിയതിന് പിന്നില്‍ ബട്‌ലറുടെ ഒറ്റയാള്‍ പോരാട്ടമാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. എന്നാല്‍ കൈയിലിരുന്ന കളി കെകെആര്‍ തോല്‍ക്കാനുള്ള കാരണങ്ങളിലൊന്ന് നായകന്‍ ശ്രേയസ് അയ്യരുടെ മണ്ടത്തരമാണെന്ന് പറയാം. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ശ്രേയസ് കാട്ടിയ അബദ്ധമാണ് കെകെആറിനെ തകര്‍ത്തത്.
ഒന്നാമത്തെ കാര്യം സുനില്‍ നരെയ്‌ന്റെ ഓവര്‍ അവസാന രണ്ട് ഓവറിനുള്ളിലേക്ക് മാറ്റിവെക്കേണ്ടതായിരുന്നു. ഇതിനൊരു കാരണമുണ്ട്. കെകെആറിന്റെ ബൗളിങ് നിരയില്‍ ഡെത്തോവര്‍ വിശ്വസ്തനെന്ന് വിളിക്കാന്‍ സാധിക്കുന്ന താരം സുനില്‍ നരെയ്ന്‍ മാത്രമാണ്. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയിട്ടുള്ള താരമാണ് നരെയ്ന്‍. ഈ സാഹചര്യത്തില്‍ നരെയ്‌ന്റെ ഓവര്‍ അവസാന സമയത്തേക്ക് മാറ്റിവെക്കാന്‍ ശ്രേയസ് തയ്യാറാവണമായിരുന്നു. 17ാം ഓവറോടെ നരെയ്‌ന്റെ നാല് ഓവര്‍ പൂര്‍ത്തിയായി.
സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ ഭേദപ്പെട്ട പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയെ 17ാം ഓവറില്‍ എറിയിക്കുകയും 19ാം ഓവറില്‍ സുനില്‍ നരെയ്‌നെ പന്തേല്‍പ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ മത്സരഫലം മാറാന്‍ സാധ്യത കൂടുതലായിരുന്നു. അവസാന രണ്ടോവറില്‍ 28 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ സമയത്ത് 19ാം ഓവര്‍ ഹര്‍ഷിത് റാണക്കാണ് ശ്രേയസ് നല്‍കിയത്. ഹര്‍ഷിത് കെകെആറിനായി മികവ് കാട്ടുന്ന യുവ പേസറാണ്.

എന്നാല്‍ ജോസ് ബട്‌ലറെപ്പോലൊരു താരം മിന്നും ഫോമില്‍ നില്‍ക്കവെ പിടിച്ചുകെട്ടാനുള്ള അനുഭവസമ്പത്ത് താരത്തിനില്ല. അതുകൊണ്ടുതന്നെ ബട്‌ലര്‍ ഇത് മുതലാക്കുകയും ചെയ്തു. 19 റണ്‍സാണ് ഈ ഓവറില്‍ ഹര്‍ഷിത് വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 9 റണ്‍സിലേക്ക് കാര്യങ്ങളുമെത്തി. നരെയ്‌നെ 19ാം ഓവര്‍ ഏല്‍പ്പിക്കുകയും 10 റണ്‍സിലേക്ക് ഈ ഓവര്‍ ചുരുക്കുകയും ചെയ്തിരുന്നെങ്കില്‍ അവസാന ഓവറില്‍ പൊരുതാനുള്ള അവസരം ലഭിക്കുമായിരുന്നു.
എന്നാല്‍ അവസാന ഓവറില്‍ വരുണ്‍ പരമാവധി ശ്രമിച്ച് നോക്കിയെങ്കിലും അവസാന പന്തില്‍ കളി മാറുകയായിരുന്നു. പിച്ചിനെ മനസിലാക്കി ഡെത്തോവര്‍ ബൗളിങ്ങില്‍ ശ്രേയസ് ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കാത്തത് തോല്‍വിക്ക് കാരണമായെന്ന് പറയാം. ആന്‍ഡ്രേ റസലിനെ ശ്രേയസ് വേണ്ടപോലെ ഉപയോഗിച്ചില്ല. 1 ഓവറില്‍ താരം 17 റണ്‍സ് വിട്ടുകൊടുത്തു. എന്നാല്‍ ഒരു വശത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് തല്ലുകൊള്ളിയാവുകയാണ്. അതുകൊണ്ടുതന്നെ രണ്ടാമതൊരു ഓവര്‍ കൂടി റസലിന് നല്‍കാമായിരുന്നു.
എന്നാല്‍ ടീം തോല്‍വിയിലേക്ക് പോകുമ്പോള്‍ യാതൊരു വിധ തന്ത്രങ്ങളും പയറ്റാതെ ശ്രേയസ് നോക്കുകുത്തിയായി. നായകനെന്ന നിലയില്‍ ടീമിന് ബാധ്യതയായി ശ്രേയസ് മാറുകയാണ്. സെഞ്ച്വറി പ്രകടനത്തോടൊപ്പം 4 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് നരെയ്ന്‍ നേടിയത്. നരെയ്‌ന്റെ ദിവസമായിരുന്നു ഇന്നലെ.
അതുകൊണ്ടുതന്നെ 19ാം ഓവര്‍ എറിഞ്ഞ് മാച്ച് വിന്നറാവാനുള്ള അവസരം നരെയ്ന്‍ അര്‍ഹിച്ചിരുന്നെങ്കിലും ശ്രേയസിന് ഇത് മനസിലാക്കി താരത്തെ ഉപയോഗിക്കാന്‍ സാധിക്കാതെ പോയി. ബാറ്റ്‌സ്മാനെന്ന നിലയിലും ശ്രേയസിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രേയസാണ് നിലവിലെ കെകെആറിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications