For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം നിരാശപ്പെടുത്തുകയാണ്. ഇത്തവണ കരുത്തരുടെ നിരയുമായെത്തിയ മുംബൈയില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും 7ല്‍ 6 മത്സരത്തിലും മുംബൈ തോറ്റിരിക്കുകയാണ്. നിലവില്‍ 9ാം സ്ഥാനത്താണ് മുംബൈയുള്ളത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇത്തവണ ഇറങ്ങിയത്. ഇതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്.

ഇപ്പോഴും നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പല തവണ അദ്ദേഹത്തിനെതിരേ കൂവലുകളും ഉയര്‍ന്നു. മുംബൈയുടെ തട്ടകത്തില്‍ പോലും ഹാര്‍ദിക്കിന് കൂവല്‍ നേരിടേണ്ടി വന്നുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇപ്പോഴിതാ ആരാധകര്‍ ഹാര്‍ദിക്കിനെ കൂവുന്നത് അവനെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് സ്പിന്നറായ ശ്രേയസ് ഗോപാല്‍.

'വളരെ വര്‍ഷങ്ങളായിട്ട് എനിക്ക് ഹാര്‍ദിക്കിനെ അറിയാം. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിക്കുന്നു. അന്ന് കണ്ടിട്ടുള്ള ഹാര്‍ദിക്കും ഇന്നത്തെ ഹാര്‍ദിക്കും തമ്മില്‍ വലിയ മാറ്റങ്ങളില്ല. ഒന്നും മാറിയിട്ടില്ലെന്ന് പറയാം. വളരെ ഉറച്ച മനസുള്ള താരമാണവന്‍. ആരാധകരില്‍ പലരും പറയുന്നതുപോലെ ശക്തനായ താരമാണ് ഹാര്‍ദിക്. എന്റെ 10 വര്‍ഷത്തിലധികമായി അവനുമായുള്ള സൗഹൃദം വിലയിരുത്തി പറയുമ്പോള്‍ അവനെ ആരാധകര്‍ കൂവിയിട്ട് കാര്യമില്ല.

അത് അവനെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. അവന്റെ വാക്കുകളും ടീമിലെ ഇടപെടലുകളും സഹതാരങ്ങളേയും പ്രചോദിപ്പിക്കുന്നു. എല്ലാ ദിവസവും ഒരുപോലെ പെരുമാറാന്‍ ഹാര്‍ദിക്കിനാവില്ല. എന്നാല്‍ മാനസികമായി വളരെ കരുത്തനാണവന്‍. അതുകൊണ്ടുതന്നെ കൂവലുകള്‍ക്കൊണ്ട് ഹാര്‍ദിക്കിനെ തളര്‍ത്താമെന്ന് കരുതരുത്. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അവന്‍ ടീമിനുള്ളില്‍ സംസാരിച്ചിട്ടില്ല. ടീമിന് മുന്നോട്ട് പോകാനുള്ള കാര്യങ്ങള്‍ മാത്രമാണ് അവന്റെ പ്രശ്‌നം.

mumbai indians

എങ്ങനെ ജയിക്കാം എന്നതാണ് അവന്റെ ചിന്ത. ടീമെന്ന നിലയില്‍ മുംബൈ ഒറ്റക്കെട്ടായി നിന്ന് മികച്ച ക്രിക്കറ്റ് കളിക്കാനാണ് ശ്രമിക്കുന്നത്' ശ്രേയസ് ഗോപാല്‍ പറഞ്ഞു. എന്നാല്‍ ഹാര്‍ദിക്കിന് മുംബൈ ടീമിനുള്ളില്‍ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് പല ആരാധകരും ചൂണ്ടിക്കാട്ടുന്നത്. അതു തന്നെയാണ് വസ്തുതയെന്ന് പറയാം. സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ മുംബൈ സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടു.

ഇതിന് കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ പിഴവാണ്. അവസാന ഓവര്‍ എറിഞ്ഞ് തല്ലുവാങ്ങിയ ഹാര്‍ദിക് ടീമിന്റെ തോല്‍വിക്ക് കാരണക്കാരനായി മാറി. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ഹാര്‍ദിക്കിന് പിഴവ് സംഭവിക്കുന്നു. സീനിയര്‍ താരമായ രോഹിത് ശര്‍മക്ക് വേണ്ടത്ര ബഹുമാനം ഹാര്‍ദിക് നല്‍കുന്നില്ലെന്ന ആക്ഷേപവും ആരാധകര്‍ക്കുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളൊന്നും ഹാര്‍ദിക് ചെവിക്കൊള്ളുന്നില്ല. പക്ഷെ ആരാധക പ്രതിഷേധം ഹാര്‍ദിക്കിനെ ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത.

മാനസികമായി ഹാര്‍ദിക് വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തവണ ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാനാവാതെ പോയാല്‍ ഹാര്‍ദിക്കിനത് വലിയ നാണക്കേടാവും. ഇക്കാരണത്താല്‍ത്തന്നെ എന്ത് വിലകൊടുത്തും മുംബൈയെ പ്ലേ ഓഫിലേക്കെത്തിക്കേണ്ടതായുണ്ട്. എന്നാല്‍ ഇനിയുള്ള 8 മത്സരങ്ങളും ജയിക്കാതെ മുംബൈക്ക് പ്ലേ ഓഫിലേക്കെത്തുക കടുപ്പമായിരിക്കും. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ സമ്മര്‍ദ്ദം ഇരട്ടിക്കാനാണ് സാധ്യത കൂടുതല്‍.

ഹാര്‍ദിക്കിന്റെ പ്രകടനവും മെച്ചപ്പെടേണ്ടതായുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഓള്‍റൗണ്ടറെന്ന നിലയില്‍ കസറിയിരുന്ന ഹാര്‍ദിക്കിന് മുംബൈയിലേക്കെത്തിയപ്പോള്‍ ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ബൗളറെന്ന നിലയില്‍ തല്ലുകൊള്ളിയാവുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ പഴയ വെടിക്കെട്ട് ആവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല.

ഹാര്‍ദിക് ഓള്‍റൗണ്ട് മികവ് കാട്ടാതെ ടി20 ലോകകപ്പിലേക്കും അദ്ദേഹത്തിന് എത്താന്‍ സാധിക്കില്ല. എന്തായാലും വരുന്ന മത്സരങ്ങള്‍ ഹാര്‍ദിക്കിന് നിര്‍ണ്ണായകമാണെന്ന് പറയാം. മികച്ച ടീം കരുത്ത് മുംബൈക്കുള്ളതിനാല്‍ ടീമിന് ശക്തമായ തിരിച്ചുവരവ് അസാധ്യമായിരിക്കില്ല.

Story first published: Thursday, April 18, 2024, 17:01 [IST]
Other articles published on Apr 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+