Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 0, 0! ഈ ദുബെയ്ക്കു വേണ്ടിയാണോ റിങ്കുവിനെ തഴഞ്ഞത്? ലോകകപ്പില്‍ പണി വരുന്നു!

ധരംശാല: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഐപിഎല്ലില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ. പഞ്ചാബ് കിങ്‌സുമായുള്ള ആദ്യ പാദത്തിനു പിന്നാലെ രണ്ടാം പാദത്തിലും താരം ഫ്‌ളോപ്പായി മാറി. ഒരിക്കല്‍ക്കൂടി ഗോഡന്‍ ഡെക്കായാണ് ദുബെ ക്രീസ് വിട്ടത്. സ്പിന്നര്‍മാര്‍ക്കെതിരേ സംഹാര താണ്ഡവമാടാറുള്ള അദ്ദേഹം ഒരിക്കല്‍ക്കൂടി സ്പിന്നര്‍ക്കു വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

ഈ മാസം ഒന്നിനു ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍പ്രീത് ബ്രാറാണ് ദുബെയെ മടക്കിയത്. നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ ദുബെയെ ബ്രാര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇത്തവണ മറ്റൊരു സ്പിന്നറായ രാഹുല്‍ ചാഹറുടെ ഊഴമായിരുന്നു. എട്ടാമത്തെ ഓവറിലാണ് ദുബെ ക്രീസിലേക്കു വരുന്നത്. ഓവറിലെ ആദ്യത്തെ ബോളില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ ചാഹര്‍ മടക്കി.

DUBE

ഓഫ്സ്റ്റംപിനു വളരെ പുറത്തേക്കുപോയ ബോളില്‍ റുതുരാജ് ഒരു അനാവശ്യ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലേക്കാണ് വന്നത്. തുടര്‍ന്നാണ് ദുബെ ക്രീസിലെത്തിയത്. നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ അദ്ദേഹം വലിയൊരു ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലേക്കു വരികയായിരുന്നു.

ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ദുബെ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ഞെട്ടല്‍ തന്നെയാണ്. കാരണം ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് അദ്ദേഹം.

സ്പിന്നര്‍മാരെ നേരിടാനുള്ള കഴിവും വളരെ അനായാസം അവര്‍ക്കെതിരേ സിക്‌സറുകള്‍ പായിക്കാനുമുള്ള മിടുക്കുമാണ് ദുബെയെ അപകടകാരിയാക്കുന്നത്. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരിക്കുകയാണ്. രണ്ടിലും സ്പിന്നര്‍മാര്‍ക്കാണ് ദുബെ വിക്കറ്റ് സമ്മാനിച്ചത് എന്നതും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ശിവം ദുബെ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതാണോ ലോകകപ്പില്‍ കളി ജയിപ്പിക്കുമെന്നു പറഞ്ഞ ശിവം ദുബെ? ഇയാള്‍ക്കു വേണ്ടിയാണോ സ്‌പെഷ്യലിസ്റ്റ് ഫിനിഷറായ റിങ്കു സിങിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഇന്ത്യ തഴഞ്ഞത്. എത്ര മാത്രം വലിയ മണ്ടത്തരമാണ് കാണിച്ചതെന്നു അജിത് അഗാര്‍ക്കറിനും സെലക്ഷന്‍ കമ്മിറ്റിക്കും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവുമെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

DUBE

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഐപിഎല്ലില്‍ 56 ഇന്നിങ്‌സുകള്‍ ശിവം ദുബെ കളിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നില്‍പ്പോലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി പുറത്തായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നോക്കൂ. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയതിനു പിന്നാലെ തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ ഇന്നിങ്‌സുകളില്‍ ദുബെ ഗോള്‍ഡന്‍ ഡെക്കായി പുറത്തായിരിക്കുകയാണ്. റിങ്കു സിങിനെപ്പോലും വേണ്ടെന്നു വച്ച് ലോകകപ്പ് സ്‌ക്വാഡില്‍ ദുബെയെ ഉള്‍പ്പെടുത്തിയത് മണ്ടത്തരമായിപ്പോയെന്നു സംശയിക്കേണ്ടി വരുമെന്നും ആരാധകര്‍ കുറിക്കുന്നു.

അതേസമയം, ഒരിക്കല്‍ക്കൂടി ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം 168 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു സിഎസ്‌കെ നല്‍കിയിരിക്കുന്നത്. ബാറ്റിങ് ലൈനപ്പ് വീണ്ടും ഫ്‌ളോപ്പായ കളിയില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സിഎസ്‌കെയ്ക്കായുള്ളൂ. ഒരാള്‍ പോലും സിഎസ്‌കെ നിരയില്‍ ഫിഫറ്റിയില്‍ എത്തിയില്ല. 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ്‌സ്‌കോറര്‍. നായകന്‍ റുതുരാജ് 32ഉം ഡാരില്‍ മിച്ചെല്‍ 30ഉം റണ്‍സ് നേടി.

Story first published: Sunday, May 5, 2024, 17:45 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+