For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ദുബെ വെടിക്കെട്ട്, മിന്നിച്ച് ബൗളര്‍മാരും; ജിടിയെ തുരത്തി സിഎസ്‌കെ, ലീഗില്‍ തലപ്പത്ത്!

ചെന്നൈ: നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടരുകയാണ്. രണ്ടാം റൗണ്ടിലും ജയിച്ച് പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദിന്റെ ടീം. മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിനാണ് സിഎസ്‌കെ തകര്‍ത്തുവിട്ടത്. ശിവം ദുബെയുടെ ഇടിവെട്ട് ഫിഫ്റ്റിയും ബൗളര്‍മാരുടെ മിന്നുന്ന പ്രകടനവമാണ് സിഎസ്‌കെയ്ക്കു ആധികാരിക വിജയം നേടിക്കൊടുത്തത്.

സിഎസ്‌കെയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ജിടി പരുങ്ങലിലായിരുന്നു. കാരണം 207 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് അവര്‍ ജിടിക്കു മുന്നില്‍ വച്ചത്. റണ്‍ചേസില്‍ ജിടി ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നാണ് സത്യം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് സിഎസ്‌കെ അവര്‍ക്കു മൂക്കുകയറിട്ടു. ഒടുവില്‍ എട്ടു വിക്കറ്റിനു 143 റണ്‍സെടുത്ത് ജിടി പോരാട്ടമവസാനിപ്പിക്കുകയായിരുന്നു.

CSK

ഇംപാക്ട് പ്ലെയറായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത സായ് സുദര്‍ശനാണ് (37) ജിടി നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. 31 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറുകളടിച്ചു. വൃധിമാന്‍ സാഹയും ഡേവിഡ് മില്ലറും 21 റണ്‍സ് വീതമെടുത്തപ്പോള്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഫ്‌ളോപ്പായി. രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. സിഎസ്‌കെയ്ക്കായി ദീപക് ചാഹര്‍, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തേ ആറു വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്‌കെ 206 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തിയത്. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് ശിവം ദുബെയാണ്. വെറും 23 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം 51 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. 46 റണ്‍സ് വീതമെടുത്ത നായകന്‍ റുതുരാജും ഓപ്പണിങ് പങ്കാളി രചിന്‍ രവീന്ദ്രയുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. രചിന്‍ വെറും 20 ബോളിലാണ് ആറു ഫോറും മൂന്നു സിക്‌സറുകളും പറത്തിയത്. റുതുരാജ് 36 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.

SHIVAM DUBE

മികച്ച തുടക്കമാണ് രചിന്‍- റുതു ജോടി സിഎസ്‌കെയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഈ സഖ്യം 62 റണ്‍സ് അടിച്ചെടുത്തിരുന്നു. 32 ബോളുകളില്‍ നിന്നായിരുന്നു. രണ്ടാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച റുതുരാജ് ടീം ടോട്ടല്‍ 100 കടത്തി. 42 റണ്‍സാണ് ഈ സഖ്യം നേടിയത്. സ്ലോ ബാറ്റിങ് കാഴ്ചവച്ച രഹാനെ (12 ബോളില്‍ 12) പുറത്തായ ശേഷമായിരുന്നു ദുബെയുടെ വെടിക്കെട്ട്.

നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചെലിനൊപ്പം 57 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ദുബെയ്ക്കായിരുന്നു. ഇതോടെയാണ് സിഎസ്‌കെ 200ന് മുകളില്‍ ഉറപ്പിച്ചത്. കന്നി ഐപിഎല്‍ മല്‍സരം കളിച്ച സമീര്‍ റിസ്വിയുടെ (ആറു ബോളില്‍ 14, 2 സിക്‌സ്) ഫിനിഷിങും സിഎസ്‌കെയ്ക്കു കരുത്തായി.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍.

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സന്‍.

Story first published: Tuesday, March 26, 2024, 14:29 [IST]
Other articles published on Mar 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+