For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 30 പന്തില്‍ 50, പിന്നെ 20 പന്തില്‍ ടെസ്റ്റ്! ധവാന്‍ ഇനി ക്യാപ്റ്റനാവേണ്ട; വിമര്‍ശനം ശക്തം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 11ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് പഞ്ചാബ് കിങ്‌സ് തോറ്റിരിക്കുകയാണ്. 21 റണ്‍സിനാണ് തട്ടകത്തില്‍ ലഖ്‌നൗവിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 8 വിക്കറ്റിന് 199 റണ്‍സാണടിച്ചത്. മറുപടിക്കിറങ്ങിയ പഞ്ചാബ് 11.4 ഓവറില്‍ 1 വിക്കറ്റിന് 104 എന്ന മികച്ച നിലയിലായിരുന്നു.

എന്നാല്‍ ഇവിടെ നിന്ന് കാലിടറിയ പഞ്ചാബ് 5 വിക്കറ്റിന് 178 റണ്‍സാണ് 20 ഓവറില്‍ നേടിയത്. പഞ്ചാബിന്റെ തോല്‍വി തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ജയിക്കേണ്ട കളിയാണ് പഞ്ചാബ് തോറ്റതെന്ന് പറയാം. ഇപ്പോഴിതാ പഞ്ചാബിന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ ശിഖര്‍ ധവാനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയാണ് ആരാധകര്‍. ധവാന് നയിക്കാന്‍ അറിയില്ലെന്നും മറ്റൊരു ക്യാപ്റ്റനെ കണ്ടെത്തണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

ധവാന്‍ ഒന്നും അറിയത്തില്ലാത്ത നായകനാണ്. ടീമിന്റെ തോല്‍വിയെക്കുറിച്ച് ചോദിക്കുമ്പോള്‍ എന്തുകൊണ്ട് തോറ്റു എന്ന് പോലും പറയാന്‍ ധവാന് സാധിക്കുന്നില്ല. 30 പന്തില്‍ ധവാന്‍ 50 റണ്‍സാണ് നേടിയത്. എന്നാല്‍ പിന്നീട് നേരിട്ട 20 പന്തില്‍ നിന്ന് 20 റണ്‍സാണ് ധവാന് നേടാനായത്. ടീം തകര്‍ച്ച നേരിടുമ്പോള്‍ ഒന്നും മിണ്ടാതെ ധവാന്‍ നില്‍ക്കുന്നതായാണ് കാണുന്നത്. സഹ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നായകനാവാന്‍ ധവാന് സാധിക്കുന്നില്ല.

മായങ്ക് യാദവ് അതിവേഗ പന്തുകളെറിയുമ്പോള്‍ ധവാന്‍ ക്രീസിലുണ്ടായിരുന്നു. പ്രഭ്‌സിംറാന്‍ സിങ്, ജിതേഷ് ശര്‍മ, സാം കറെന്‍ എന്നിവര്‍ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് വീണത്. യാതൊരു ഉത്തരവാദിത്തവും കാട്ടാതെ മോശം ഷോട്ട് കളിച്ച് ഇവര്‍ പുറത്താവുമ്പോള്‍ ധവാന്‍ വേണ്ട നിര്‍ദേശം പോലും നല്‍കിയില്ല. ഒടുവില്‍ മോശം പന്തില്‍ സ്വന്തം വിക്കറ്റും നഷ്ടപ്പെടുത്തി കളിയും തോല്‍പ്പിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

shikhar dhawan

ധവാന് നായകനെന്ന നിലയില്‍ പെട്ടെന്ന് തീരുമാനമെടുത്ത് വിജയിപ്പിക്കാനുള്ള കഴിവില്ല. പഞ്ചാബിന് ധവാന്റെ കീഴില്‍ മികച്ച നേട്ടത്തിലേക്കെത്തുക പ്രയാസമായിരിക്കുമെന്നാണ് ആരാധക പക്ഷം. ലിയാം ലിവിങ്സ്റ്റണിന്റെ പരിക്ക് പഞ്ചാബിന് തിരിച്ചടിയായി. അവസാനംവരെ താരം ശ്രമിച്ചെങ്കിലും ജയിപ്പിക്കാനായില്ല. ധവാന്‍ നായകനായി തുടര്‍ന്നാല്‍ പഞ്ചാബ് ഇത്തവണയും പ്ലേ ഓഫ് കാണില്ലെന്നാണ് ആരാധക വിമര്‍ശനം. യാതൊരു വ്യത്യസ്തതുമില്ലാത്ത നായകനാണ് ധവാനെന്നും ആരാധകര്‍ പറയുന്നു.

ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യം ബാറ്റുചെയ്യാനാണ് തീരുമാനിച്ചത്. എട്ട് വിക്കറ്റിന് 199 റണ്‍സാണ് ലഖ്‌നൗ നേടിയത്. ക്വിന്റന്‍ ഡീകോക്ക് 38 പന്തില്‍ 54 റണ്‍സുമായി ലഖ്‌നൗവിന്റെ ടോപ് സ്‌കോററായി. കെ എല്‍ രാഹുലിനെ പരിക്ക് ബാധിച്ച സാഹചര്യത്തില്‍ നിക്കോളാസ് പുരാനാണ് ലഖ്‌നൗവിനെ നയിച്ചത്. 21 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സാണ് പുരാന്‍ നേടിയത്. ക്രുണാല്‍ പാണ്ഡ്യ 22 പന്തില്‍ 43 റണ്‍സും നേടി.

പുരാന്റെ നായക മികവ് ലഖ്‌നൗവിന്റെ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഒന്നാം വിക്കറ്റില്‍ പഞ്ചാബ് 100 റണ്‍സടിച്ചപ്പോള്‍ എല്ലാവരും ലഖ്‌നൗവിന്റെ തോല്‍വി വിധിയെഴുതിയതാണ്. എന്നാല്‍ അവിടെ നിന്നാണ് പുരാന്‍ പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചത്. മായങ്ക് യാദവ് എന്ന് യുവപേസറെ രഹസ്യമാക്കി വെച്ച് കൃത്യ സമയത്ത് ഉപയോഗിച്ച പുരാന്റെ നായക മികവാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. അതിവേഗ പന്തുകളുമായി അരങ്ങേറ്റത്തില്‍ മായങ്ക് മിന്നി.

ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിംറാന്‍ സിങ്, ജിതേഷ് ശര്‍മ എന്നീ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് ലഖ്‌നൗവിനെ തിരികെ കൊണ്ടുവന്നത് മായങ്കാണ്. എന്തായാലും പഞ്ചാബിന് വലിയ നാണക്കേടാവുന്ന തോല്‍വിയാണിതെന്ന് പറയാം.

Story first published: Sunday, March 31, 2024, 6:39 [IST]
Other articles published on Mar 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+