For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ശശാങ്ക് ഷോ, തട്ടകത്തില്‍ വീണ് ഗുജറാത്ത്, പൊരുതി ജയിച്ച് പഞ്ചാബ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 17ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ ജയം. ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സിനെ 3 വിക്കറ്റിനാണ് പഞ്ചാബ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 4 വിക്കറ്റിന് 199 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 1 പന്തും 3 വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്. ശശാങ്ക് സിങ്ങിന്റേയും (61*) അഷുതോഷ് ശര്‍മയുടേയും (31) പ്രകടനമാണ് പഞ്ചാബിന് ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയരായ ഗുജറാത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ വൃദ്ധിമാന്‍ സാഹ പുറത്തായി. 13 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 11 റണ്‍സാണ് സാഹക്ക് നേടാനായത്. ഓപ്പണറായി ഇത്തവണ സാഹ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്.

84.61 സ്‌ട്രൈക്ക് റേറ്റിലാണ് സാഹ കളിച്ചത്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും മികവ് കാട്ടാന്‍ സാഹക്ക് സാധിക്കുന്നില്ല. കഗിസോ റബാഡയുടെ പന്തില്‍ ടൈമിങ് പിഴച്ച് സാഹയുടെ ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് ഉയര്‍ന്ന പന്തിനെ ശിഖര്‍ ധവാനാണ് കൈയിലാക്കിയത്. കെയ്ന്‍ വില്യംസണ്‍ മൂന്നാം നമ്പറില്‍ ഗുജറാത്തിനായി ഇറങ്ങി. ഡേവിഡ് മില്ലറിന്റെ അഭാവത്തില്‍ പ്ലേയിങ് 11ലേക്കെത്തിയ വില്യംസണ്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.

22 പന്തില്‍ 4 ബൗണ്ടറി ഉള്‍പ്പെടെ 26 റണ്‍സാണ് വില്യംസണിന് നേടാനായത്. സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോക്ക് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ പുറത്തായത്. നാലാം നമ്പറിലെത്തിയ സായ് സുദര്‍ശന്‍ ചെറിയൊരു കാമിയോ കാഴ്ചവെച്ചു. 19 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെ 33 റണ്‍സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്.

ഹര്‍ഷല്‍ പട്ടേലിന്റെ പന്തിനെ വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ ബൗണ്ടറി കടത്താനുള്ള സായ് സുദര്‍ശന്റെ ശ്രമം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈയില്‍ അവസാനിച്ചു. നായകന്‍ ശുബ്മാന്‍ ഗില്‍ 31 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ഒരുവശത്ത് റണ്‍സുയര്‍ത്തി. വിജയ് ശങ്കര്‍ക്ക് തിളങ്ങാനായില്ല. 10 പന്ത് നേരിട്ട് 8 റണ്‍സെടുത്ത വിജയ് ശങ്കറെ കഗിസോ റബാഡയുടെ പന്തില്‍ ഹര്‍പ്രീത് ബ്രാര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.

shikhar dhawan

അവസാന ഓവറില്‍ രാഹുല്‍ തെവാത്തിയ ആഞ്ഞടിച്ചതോടെ 20 ഓവറില്‍ 4ന് 199 എന്ന മികച്ച സ്‌കോറിലേക്ക് ഗുജറാത്തെത്തി. 8 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 23 റണ്‍സാണ് തെവാത്തിയ നേടിയത്. ശുബ്മാന്‍ ഗില്‍ 48 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 89 റണ്‍സുമായി പുറത്താവാതെ നിന്നു. പഞ്ചാബിനായി കഗിസോ റബാഡ രണ്ടും ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ പഞ്ചാബ് കിങ്‌സിന്റെ തുടക്കം പിഴച്ചു. 2 പന്തില്‍ 1 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാന്‍ ആദ്യം മടങ്ങി. ഉമേഷ് യാദവ് ധവാനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയും പ്രഭ്‌സിംറാന്‍ സിങ്ങും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. സ്‌കോര്‍ 48ല്‍ നില്‍ക്കവെ ബെയര്‍സ്‌റ്റോ പുറത്തായി. 13 പന്തില്‍ 4 ബൗണ്ടറി ഉള്‍പ്പെടെ 22 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോയെ നൂര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

24 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 35 റണ്‍സുമായി പ്രഭ്‌സിംറാന്‍ പ്രതീക്ഷ നല്‍കിയെങ്കിലും നൂര്‍ അഹമ്മദിന് മുന്നില്‍ വീണു. സാം കറെന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല. 8 പന്തില്‍ 5 റണ്‍സെടുത്ത കറെനെ അസ്മത്തുല്ല ഒമര്‍സായിയാണ് പുറത്താക്കിയത്. സിക്കന്തര്‍ റാസ 16 പന്തില്‍ 15 റണ്‍സുമായി മടങ്ങിയപ്പോള്‍ ജിതേഷ് ശര്‍മ 8 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. റാഷിദ് ഖാനെ തുടര്‍ച്ചയായ മൂന്നാം സിക്‌സറിന് ശ്രമിച്ചാണ് ജിതേഷിന്റെ മടക്കം. ഒരുവശത്ത് ശശാങ്ക് സിങ് പൊരുതി.

ഇംപാക്ട് പ്ലയറായി ഇറങ്ങിയ അഷുതോഷ് ശര്‍മ പൊരുതിയതോടെ പഞ്ചാബ് മത്സരത്തിലേക്ക് തിരികെയെത്തി. അവസാന ഓവറില്‍ 7 റണ്‍സ് വിജയലക്ഷ്യമെന്ന നിലയിലേക്ക് പഞ്ചാബെത്തി. അവസാന ഓവര്‍ എറിയാനെത്തിയ ദര്‍ശന്‍ നാല്‍ക്കണ്ഡെ ആദ്യ പന്തില്‍ അഷുതോഷിനെ പുറത്താക്കി. 17 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 31 റണ്‍സാണ് താരം നേടിയത്.

ഒരുവശത്ത് പിടിച്ചുനിന്ന ശശാങ്ക് 29 പന്തില്‍ പുറത്താവാതെ 61 റണ്‍സ് നേടി പഞ്ചാബിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 6 ഫോറും 4 സിക്‌സുമാണ് താരം നേടിയത്. തോല്‍വിയില്‍ നിന്ന് അഷുതോഷും ശശാങ്കും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചത്.

പ്ലേയിങ് 11: പഞ്ചാബ് കിങ്‌സ്-ശിഖര്‍ ധവാന്‍ (c), ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിംറാന്‍ സിങ്, സാം കറെന്‍, ജിതേഷ് ശര്‍മ (wc), ശശാങ്ക് സിങ്, സിക്കന്തര്‍ റാസ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്

ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ (wc), ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, അസ്മത്തുല്ല ഒമര്‍സായി, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, ദര്‍ശന്‍ നാല്‍ക്കണ്ഡെ

Story first published: Thursday, April 4, 2024, 16:48 [IST]
Other articles published on Apr 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+