For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കെകെആര്‍ ഉടമയായി ഏറ്റവും സങ്കടപ്പെട്ടത് എപ്പോള്‍? സംഭവമുണ്ട്! വെളിപ്പെടുത്തി ഷാരൂഖ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ കരുത്തരുടെ നിരയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്ലില്‍ രണ്ട് തവണ കിരീടത്തില്‍ മുത്തമിട്ട കെകെആര്‍ ഇത്തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ഫൈനസില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി കെകെആര്‍ ഏറ്റുമുട്ടും. ഗൗതം ഗംഭീറിന് ശേഷം മറ്റൊരു നായകനും കെകെആറിനെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. ഇത്തവണ ശ്രേയസ് അയ്യര്‍ക്ക് കെകെആറിനെ കിരീടത്തിലേക്കെത്തിക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ടീം ഉടമയെന്ന നിലയില്‍ ഷാരൂഖ് ഖാന്‍ വലിയ പിന്തുണയാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. സമയം കിട്ടുമ്പോഴെല്ലാം കെകെആറിന്റെ മത്സരം നേരിട്ട് കാണാന്‍ ഷാരൂഖ് എത്താറുണ്ട്. കെകെആറിന്റെ ഉടമയെന്ന നിലയില്‍ സന്തോഷം നല്‍കുന്ന പല കാര്യങ്ങളുമുണ്ടായിട്ടുണ്ട്. ഇതോടൊപ്പം നിരാശയും സങ്കടവും നേരിട്ട സംഭവങ്ങളുമുണ്ട്. ഇപ്പോഴിതാ കെകെആര്‍ ഉടമയെന്ന നിലയില്‍ ഏറ്റവും നിരാശപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

'മികച്ച ടീമുണ്ടായിട്ടും തുടരെ തുടരെ തോല്‍ക്കുന്നു. ഞാന്‍ ഇപ്പോഴും ആ നിരാശപ്പെടുത്തുന്ന നിമിഷം മറക്കില്ല. ആരോ ഒരിക്കല്‍ എന്നോട് പറഞ്ഞു കെകെആറിന്റെ ജേഴ്‌സി മികച്ചതാണെങ്കിലും കളി മോശമാണെന്ന്. ചില പ്രധാന ആളുകളാണ് ഇത് പറഞ്ഞത്. അത് എന്നെ വളരെ വേദനിപ്പിച്ചു. ഗൗതം ഗംഭീറിന്റെ തിരിച്ചുവരവും ടീമിന്റെ പ്രകടനവും ഗംഭീരമാണ്. തോല്‍ക്കുന്നത് സ്വാഭാവികമാണെങ്കിലും തുടരെ തോല്‍ക്കുകയും പ്രതീക്ഷ കൈവിടുകയും ചെയ്യരുതെന്നാണ് സ്‌പോര്‍ട്‌സ് നമ്മളെ പഠിപ്പിക്കുന്നത്' ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴിഞ്ഞ് ടീം വിട്ട ശേഷം കെകെആര്‍ നാഥനില്ലാ കളരിയായിരുന്നു. ദിനേഷ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ തുടങ്ങിയവരെല്ലാം ടീമിനെ നയിച്ചിട്ടും മികച്ചൊരു സീസണ്‍ സമ്മാനിക്കാനായില്ല. കപ്പിനായുള്ള കാത്തിരിപ്പ് വളരെയധികം നീണ്ടുപോയതോടെയാണ് കെകെആര്‍ ഗംഭീറിനെ ഉപദേഷ്ടാവായി കൊണ്ടുവന്നത്. ആദ്യ സീസണില്‍ത്തന്നെ ഗംഭീര്‍ ഇഫ്ക്ട് കെകെആറില്‍ പ്രകടമായി. ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ കെകെആര്‍ തലപ്പത്തേക്കെത്തി.

shah rukh khan

കെകെആര്‍ രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുകയും ഫൈനല്‍ കളിക്കുകയും ചെയ്യുന്നത് ഇതാദ്യമായാണ്. ഗംഭീര്‍ വന്നതോടെ സുനില്‍ നരെയ്‌നെ ഓപ്പണിങ്ങിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിന്റെ ഗുണം ടീമിന് ലഭിക്കുകയും ചെയ്തു. ടീമിനുള്ളിലെ ഒത്തിണക്കം ഉയര്‍ത്തുകയും ടീമെന്ന നിലയിലെ വികാരം ഉണര്‍ത്തുകയും ചെയ്യാന്‍ ഗംഭീറിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ഇപ്പോള്‍ കെകെആര്‍ താരങ്ങളെല്ലാം ഒത്തിണക്കത്തോടെ കളിക്കുന്നു. കെകെആര്‍ ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ല കെകെആര്‍ മുന്നോട്ട് പോകുന്നത്. ഒന്നിലധികം മാച്ച് വിന്നര്‍മാര്‍ കെകെആറിനുണ്ട്. സുനില്‍ നരെയ്‌ന്റെ ഓപ്പണിങ്ങിലെ പ്രകടനം കെകെആറിന് നിര്‍ണ്ണായകമാണ്. ഫില്‍ സാള്‍ട്ട് ടീം വിട്ടത് ഓപ്പണിങ് കരുത്ത് കുറച്ചിട്ടുണ്ട്.

എന്നാല്‍ വെങ്കടേഷ് അയ്യര്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഫൈനലിലും ഇടം കൈയന്‍ താരം കസറുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ശ്രേയസ് അയ്യരുടെ ബാറ്റിങ്ങും നിര്‍ണ്ണായകം. എന്നാല്‍ ആന്‍ഡ്രേ റസല്‍, റിങ്കു സിങ് എന്നീ വമ്പനടിക്കാരായ താരങ്ങള്‍ക്ക് പഴയ മികവ് കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. ഇത് ഡെത്തോവറുകളില്‍ കെകെആറിനെ സാരമായി ബാധിക്കുന്നുണ്ട്. പേസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കുണ്ട്.

വലിയ മത്സരങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ സ്റ്റാര്‍ക്കിന് കഴിവുണ്ട്. ഒന്നാം ക്വാളിഫയറില്‍ ഇത് കണ്ടതാണ്. മൂന്ന് വിക്കറ്റുമായി ഹൈദരാബാദിന്റെ നടുവൊടിച്ചത് സ്റ്റാര്‍ക്കാണ്. ഫൈനലില്‍ ഹൈദരാബാദിനെക്കാള്‍ സാധ്യത കെകെആറിനാണ്. മഴ മത്സരത്തിന് ഭീഷണി ഉയര്‍ത്തുന്നു. കലാശപ്പോരാട്ടത്തില്‍ ആര് കപ്പ് നേടുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, May 26, 2024, 15:28 [IST]
Other articles published on May 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+